രാജമൗലിയുടെ ബിഗ്ബജറ്റ് ചിത്രം ബാഹുബലിയുടെ രണ്ടാംഭാഗം ബാഹുബലി-2ന്റെ പ്രധാന രംഗങ്ങള്‍ ചോര്‍്ന്നു. രംഗങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിനു പിന്നാലെ ആന്ധ്രാ പ്രദേശില്‍ നിന്നുള്ള ഗ്രാഫിക് ഡിസൈനറെ പൊലീസ് അറസ്റ്റു ചെയ്തു.

രാജമൗലിയുടെ പരാതിയിലാണ് ഇയാളെ പൊലീസ് അറസ്റ്റു ചെയ്തത്. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയിലെ തൊഴിലാളിയാണ് ഇയാളെന്നാണ് കരുതുന്നത്.

ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍്ക്കുകള്‍ നടന്നുകൊണ്ടിരിക്കെയാണ് ചോര്‍ച്ച. തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിലായി 2017 ഏപ്രില്‍ 28നാണ് ചിത്രം തിയേറ്ററുകളിലെത്തുക.