തിരുവനന്തപുരം: ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷനായുള്ള നിയമനം വൈകുന്ന കാര്യത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് വി.എസ് അച്യുതാനന്ദന്‍. പദവി ഏറ്റെടുക്കാത്തത് എന്തുകൊണ്ടാണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതേക്കുറിച്ച് നിയമിച്ചവരാണ് പറയേണ്ടതെന്നായിരുന്നു മറുപടി. പദവി ഏറ്റെടുത്തതായി മുഖ്യമന്ത്രി പറഞ്ഞുവല്ലോ എന്ന ചോദ്യത്തോട് വി.എസ് പ്രതികരിച്ചില്ല. ബാബുവിനെതിരെ വിജിലന്‍സ് കണ്ടെത്തിയത് നഗ്‌നമായ അഴിമതിയാണെന്ന് അദ്ദേഹം ആരോപിച്ചു.