മഹാത്മാ ഗാന്ധി അഴിമതി നടത്തിയെന്നും പണം ചെലവഴിച്ചത് മലബാര്‍ കലാപത്തിന് വേണ്ടിയായിരുന്നുവെന്നും ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല. ഇന്ത്യന്‍ ദേശീയ ഗാനം ബ്രിട്ടീഷ് സര്‍ക്കാരിന് വേണ്ടി ടാഗോര്‍ എഴുതിയതാണെന്നും ശശികല പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ക്ലോസ് എന്‍കൗണ്ടറിലാണ് ശശികലയുടെ ആരോപണം.

ഗാന്ധി അഴിമതി നടത്തിയെന്ന തന്റെ മുന്‍കാല പ്രസംഗത്തെ കുറിച്ചുള്ള ചോദ്യത്തിലാണ് അതില്‍ ഉറച്ചുനില്‍ക്കുന്നതായി ശശികല വ്യക്തമാക്കിയത്. ഇന്ത്യന്‍ ദേശീയ പതാക കാവിയാക്കണമെന്നായിരുന്നു സമിതി അംഗങ്ങളുടെ നിര്‍ദേശമെന്നും എന്നാല്‍ നിര്‍ദേശം അട്ടിമറിക്കപ്പെടുകയായിരുന്നുവെന്നും ശശികല പറഞ്ഞു. എന്നാല്‍ മൗലാനാ ആസാദമടക്കമുള്ളവരുടെ ആ സമിതി ഏകകണ്ഠമായാണല്ലോ ത്രിവര്‍ണ പതാക നിര്‍ദേശിച്ചതെന്ന ചോദ്യത്തിന് അതൊക്കെ കെട്ടിച്ചമച്ച ചരിത്രങ്ങളാണെന്നാണ് മറുപടി.