റെയില്‍വെ സ്‌റ്റേഷനിലെ മേല്‍പ്പാലത്തില്‍ തിക്കിലും തിരക്കിലും പെട്ട് 22 പേര്‍ മരിച്ചു.
മുംബൈയ്ക്ക് സമീപമുള്ള എല്‍ഫിന്‍സ്റ്റ സ്‌റ്റേഷനിലാണ് അപകടമുണ്ടായത്. 27 ല്‍ അധികം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ഉത്തരവിടുകയും സ്ഥലം സന്ദര്‍ശിക്കുകയും ചെയ്യും.

ഇന്ന് രാവിലെ 10.45 ഓടെയായിരുന്നു അപകടമുണ്ടായത്. പരിക്കേറ്റവരെ സമീപമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ്. അപകടത്തിന് കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. ശക്തമായി മഴ പെയ്തപ്പോള്‍ ആളുകള്‍ ഓടിക്കയറിയതാണ് തിക്കും തിരക്കുമുണ്ടാകാന്‍ കാരണമായത്. എന്നാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടുമൂലം ആളുകള്‍ പരിഭ്രാന്തരായതാണ് സംഭവത്തിന് കാരണമായതെന്നും ചിലര്‍ പറയുന്നു.