2014ലെ ലോകസുന്ദരി പട്ട മത്സരത്തില്‍ കിര്‍ഗിസ്ഥാന്‍ പ്രതിനിധിയായിരുന്ന ഐകോള്‍ അലിക്‌സനോവ പറയുന്നു: ‘ഹിജാബ് ധരിക്കാതെ ഇനി താന്‍ പുറത്തിറങ്ങില്ല’. 2014ലെ മിസ് കിര്‍ഗിസ്താനായിരുന്ന സുന്ദരി ഇന്‍സ്റ്റഗ്രാമിലൂടെയാണ് രണ്ട് ലക്ഷത്തിലധികം വരുന്ന ആരാധകരെ വിഷമിപ്പിക്കുന്ന കാര്യം വെളിപ്പെടുത്തിയത്. ഹിജാബ് ധരിച്ച ഫോട്ടോകളാണ് അലിക്‌സനോവ പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

aikol aliksanova

കറുപ്പ് നിറത്തില്‍ നീണ്ട അലിക്‌സനോവയുടെ മുടി വളരെ പ്രശസ്തമായിരുന്നു. ഹിജാബ് ധരിക്കാനുള്ളത് താന്‍ സ്വയമെടുത്ത തീരുമാനമാണെന്നും ഇപ്പോള്‍ വളരെ സന്തുഷ്ടയാണെന്നും 25കാരി പറഞ്ഞു. പരസ്പരം ദയാലുക്കളാകണമെന്നും മറ്റുള്ളവരുടെ തീരുമാനങ്ങളെ ബഹുമാനിക്കണമെന്നും അവര്‍ ആരാധകരോട് അഭ്യര്‍ത്ഥിച്ചു.

അലിക്‌സനോവയുടെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേര്‍ സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ മിക്കയാളുകളും പിന്തുണക്കുയാണ് ചെയ്തതെന്നും അലിക്‌സനോവ പറഞ്ഞു.

aikol