അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതാണ് അമേരിക്കയുടെ പാരമ്പര്യമെന്നും, മുസ്ലിം അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കല്‍ അമേരിക്കന്‍ മൂല്യങ്ങളാണ് ഉയര്‍ത്തിപ്പിടിക്കുകയെന്നും ഹോളിവുഡ് നടി ആഞ്ജലീനാ ജൂളി. വിര്‍ജിനിയയില്‍ നടന്ന മുസ്ലിം ചടങ്ങില്‍ സംബന്ധിക്കുകയായിരുന്നു യുഎന്‍ അഭയാര്‍ത്ഥി കാര്യ അംബാസിഡര്‍ കൂടിയായ താരം.

ആപത്തുകളില്‍ പെട്ടവരെ സ്വാഗതം ചെയ്യുകയെന്നത് അമേരിക്കക്കാരുടെ കടമയാണ്. അഭയാര്‍ത്ഥികളാരും തന്നിഷ്ടപ്രകാരം നാടുവിട്ടവരല്ല. അവരുടെ നിലനില്‍പ് ഭയന്നാണ് അവര്‍ സ്വന്തം നാട്ടില്‍ നിന്ന് പലായനം ചെയ്യുന്നത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന അമേരിക്കയാണ് മഹത്തായ അമേരിക്കയെന്നും ജൂളി പറഞ്ഞു.

ഇസ്ലാം സുന്ദരമായ മതമാണെന്നും തീവ്രവാദത്തെ മതവുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്നും ജൂളി പറഞ്ഞു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ചടങ്ങില്‍ സംബന്ധിച്ചു.