ലക്‌നൗ: വ്യാജ വിസയുമായി ഇന്ത്യയില്‍ വിനോദസഞ്ചാരത്തിനെത്തിയ ജര്‍മ്മന്‍ പൗരന്‍ അറസ്റ്റില്‍. സോനഭദ്ര ജില്ലയിലെ റോബേര്‍ട്ട്‌സ്ഗഞ്ച് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് ജര്‍മ്മന്‍ സ്വദേശിയായ ഹോള്‍ഗര്‍ എറിക് മിസ്ച് ആണ് അറസ്റ്റിലായത്. വ്യാജ വിസയുമായി യാത്ര ചെയ്ത കുറ്റത്തിനാണ് ഇയാള്‍ അറസ്റ്റിലായത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബെര്‍ലിന്‍ സ്വദേശിയായ എറിക് റോബര്‍ട്ട്ഗഞ്ച് റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. തുടര്‍ന്ന് റെയില്‍വേ ജീവനക്കാരനുമായി കലഹിക്കുകയും രണ്ടു പൊലീസുകാരെ മര്‍ദ്ദിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ടൂറിസ്റ്റ് വിസയില്ലാത്തതും കയ്യിലുള്ളത് വ്യാജവിസയാണെന്ന് കണ്ടെത്തുകയും ചെയ്തതോടെയാണ് എറികിനെതിരെ നടപടിയെടുത്തത്. ഫോറിനേഴ്‌സ് ആക്ട് 14എ, ഐപിസി 419, 420 തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.