ന്യൂഡല്‍ഹി: റമസാനില്‍ തെരഞ്ഞടുപ്പ് സമയത്തില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹറജി പരിഗണിക്കുന്നത് സുപ്രീംകോടതി തിങ്കളാഴ്ച്ചത്തേക്ക് മാറ്റി. കടുത്ത ചൂട് കാരണം നേമ്പുകാരായ മുസ്‌ലിം വോട്ടര്‍മാര്‍ക്ക് സമ്മദിതാനാവകാശം വിനിയോഗിക്കാന്‍ കഴിയാതെ വരുമെന്നാണ് ഹറജിക്കാരുടെ വാദം. രാവിലെ ഏഴ് മണിക്ക് തുടങ്ങുന്ന പോളിംഗ് പുലര്‍ച്ചെ അഞ്ച് മണിയിലേക്ക് മാറ്റണമെന്നാണ് ഹറജിക്കാരുടെ പ്രധാന ആവശ്യം. സമയമാറ്റം ദുഷ്‌കരമാണന്നും അതിനാല്‍ തന്നെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടന്നും തെരഞ്ഞടുപ്പ് കമ്മീഷന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ആറാംഘട്ട വോട്ടെടുപ്പ് ഞായറാഴ്ച്ച നടക്കാനിരിക്കെ അവസാനഘട്ട വോട്ടെടുപ്പില്‍ സമയമാറ്റം നടപ്പാക്കുന്നതിനെ പറ്റിയായിരിക്കും തിങ്കളാഴ്ച്ച കോടതി പരിശോധിക്കുക.