Connect with us

Video Stories

റേഷന്‍ കാര്‍ഡുടമകളെ പരീക്ഷിക്കുന്ന സര്‍ക്കാര്‍

Published

on

പൊതുവിപണിയിലെ കൊള്ള ലാഭത്തില്‍ നിന്നും ചൂഷണത്തില്‍ നിന്നും ദരിദ്ര ജനതയെയും സാധാരണക്കാരെയും രക്ഷിക്കുകയെന്ന ദൗത്യവുമായി നടപ്പാക്കിവരുന്ന പൊതുവിതരണ സമ്പ്രദായം ഭീഷണി നേരിടുകയാണ്. കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായ പ്രതിസന്ധി നിലവിലിരിക്കേയാണ് സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത നിമിത്തം പൊതുവിതരണ സമ്പ്രദായം ആകെ താളംതെറ്റിയത്. അതിന്റെ ആശങ്കാജനകമായ പ്രതിഫലനമാണ് ഇപ്പോള്‍ സംസ്ഥാനത്ത് ദൃശ്യമാകുന്നത്. മൂന്നു വര്‍ഷം മുമ്പ് കാലാവധി തീര്‍ന്ന സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകള്‍ പുതുക്കുന്നതിനുള്ള ഫോറത്തെക്കുറിച്ച് നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഉപഭോക്തൃ മുന്‍ഗണനാ പട്ടിക തയ്യാറാക്കിയപ്പോള്‍ ന്യൂനതകളുടെയും പരാതികളുടെയും പ്രളയമാണ്.

 

ഇനി മുതല്‍ ബി.പി.എല്‍, എ.പി.എല്‍ എന്ന പേര് മാറ്റി മുന്‍ഗണനാപട്ടികയും അല്ലാത്തതും എന്നാക്കുകയാണ്. നിലവില്‍ രണ്ടു കോടിയോളം പേര്‍ക്കാണ് കേരളത്തില്‍ സൗജന്യനിരക്കില്‍ ഭക്ഷ്യ ധാന്യം നല്‍കിവന്നിരുന്നതെങ്കില്‍ കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശമനുസരിച്ച് അതില്‍ പകുതിയോളം പേര്‍ക്ക് മാത്രമേ ഇനി ആ ആനുകൂല്യം ലഭിക്കൂവെന്നാണ് സൂചന. കരടുപട്ടിക പ്രസിദ്ധീകരിച്ച ഒക്ടോബര്‍ 20 മുതല്‍ തന്നെ കാര്‍ഡുകളെക്കുറിച്ച് പരാതി പ്രവാഹമാണ്്. പരാതി പരിഹരിക്കാനും തെറ്റുതിരുത്തുന്നതിനുമായി ഒരു ലക്ഷത്തിലധികം അപേക്ഷകളാണ് സര്‍ക്കാരിന് ലഭിച്ചത്. തെറ്റുതിരുത്താന്‍ സിവില്‍ സപ്ലൈസ് ഓഫീസില്‍ ചെല്ലണമെന്ന സര്‍ക്കാരിന്റെ നിര്‍ദേശമാണ് ആദ്യ ദിവസം നിരവധി പേര്‍ക്ക് കുരുക്കായത്. മലപ്പുറത്തും തിരുവനന്തപുരത്തുമടക്കം നിരവധി ഓഫീസുകളില്‍ രണ്ടുദിവസമായി വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ചില കുടുംബിനികള്‍ കുഴഞ്ഞുവീഴുകയും ചെയ്തു.

 

പൊലീസെത്തിയാണ് രംഗം നിയന്ത്രിച്ചത്. തെറ്റുതിരുത്താനുള്ള അപേക്ഷ നവംബര്‍ അഞ്ചുവരെ സ്വീകരിക്കുമെന്ന് അറിയിച്ചിരിക്കയാണിപ്പോള്‍. ഫലത്തില്‍ കാര്‍ഡുടമകളുടെ ക്ഷമയും ആരോഗ്യവും പരീക്ഷിക്കുകയാണ് സര്‍ക്കാരിപ്പോള്‍ ചെയ്യുന്നത്. കാര്‍ഡുടമകള്‍ നല്‍കിയ വിവരങ്ങള്‍ ശരിയെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത സര്‍ക്കാരിനാണ്. ഭക്ഷ്യ സുരക്ഷാനിയമം പാര്‍ലമെന്റ് പാസാക്കിയിട്ട് മൂന്നുവര്‍ഷമായി. ദീര്‍ഘ ദൃഷ്ടിയുള്ള നിര്‍ദേശങ്ങളടങ്ങിയ ഭക്ഷ്യസുരക്ഷാനിയമമാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ളതെന്ന് വാദമുണ്ട്. റേഷന്‍ സാധനങ്ങള്‍ ഇടനിലക്കാരെ ഒഴിവാക്കി റേഷന്‍ കടകളില്‍ നേരിട്ടെത്തിക്കുക എന്നതാണ് അതിലൊന്ന്. കടകള്‍ കമ്പ്യൂട്ടര്‍വത്കരിക്കുകയും കൂടുതല്‍ നിത്യോപയോഗ വസ്തുക്കള്‍ വിതരണം ചെയ്യുകയും ചെയ്യുമെന്ന് നിയമം അനുശാസിക്കുന്നു. ഇതിലൂടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും അഴിമതിയും തടയാന്‍ കഴിയും.

 

എന്നാല്‍ സര്‍ക്കാരിന്റെ വിഹിതം കുറച്ചുകൊണ്ട് പരമാവധി പേരെ സൗജന്യ നിരക്കില്‍ നിന്ന് അകറ്റാനുള്ള തീരുമാനം രാജ്യം പതിറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന നീതിയുക്തമായ പൊതുവിതരണ രീതിക്കും ദാരിദ്ര്യനിര്‍മാര്‍ജനത്തിനും എതിരാണ്. പലസംസ്ഥാനങ്ങളും ഇതിനകം നിയമം നടപ്പാക്കിയെങ്കിലും കേരളം പരമാവധി സമയം നീട്ടിവാങ്ങുകയായിരുന്നു. നവംബര്‍ ഒന്നുമുതല്‍ നിയമം നടപ്പാക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ സമ്മതിച്ചതോടെയാണ് ഉപഭോക്തൃപട്ടിക സംബന്ധിച്ച പ്രശ്‌നമുയര്‍ന്നത്. ഒരേക്കര്‍ വരെ ഭൂമി, ആയിരം ചതുരശ്രയടി വീട്, നാലു ചക്രവാഹനമുള്ളവര്‍, നാലാം ഗ്രേഡൊഴികെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജോലിക്കാര്‍ തുടങ്ങിയവരെയാണ് മുന്‍ഗണനാ പട്ടികയില്‍ നിന്നൊഴിവാക്കിയിട്ടുള്ളത്.

 

ഇതനുസരിച്ച് കേരളത്തില്‍ 1.54 കോടി കുടുംബങ്ങളെയാണ് മുന്‍ഗണനാ പട്ടിക (നിലവിലെ ബി.പി.എല്‍)യില്‍ ഉള്‍പെടുത്തിയിട്ടുള്ളത്. ഇതിലാണ് വ്യാപകമായ പരാതിയുയര്‍ന്നിട്ടുള്ളത്. പദ്ധതി നടപ്പാക്കുമ്പോള്‍ കൂടുതല്‍ പേര്‍ക്ക് പൊതുവിപണിയെ ആശ്രയിക്കേണ്ടിവരികയും അത് വിലക്കയറ്റത്തിന് വഴിവെക്കുകയും ചെയ്യും.റേഷന്‍ കടകള്‍ ഒരുകാലത്ത് കല്ലും ദുര്‍ഗന്ധവും നിറഞ്ഞ ധാന്യങ്ങള്‍ കാരണം അധികമാരും തിരിഞ്ഞുനോക്കാത്ത ഇടമായിരുന്നു. എഫ്.സി.ഐയില്‍ നിന്നുള്ള ധാന്യ ലോഡുകള്‍ പലപ്പോഴും പോയത് സ്വകാര്യ ഗോഡൗണുകളിലേക്കും. ശക്തമായ പരിശോധനകളും പൊതു വിപണിയിലെ വിലക്കയറ്റവും മൂലം ഇതിന് കഴിഞ്ഞ പതിറ്റാണ്ടില്‍ ഏറെക്കുറെ മാറ്റം വന്നു. കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ സമ്പന്നമാണെന്നതാണ് കൂടുതല്‍ പേരെ പി.ഡി.എസ് സംവിധാനത്തില്‍ നിന്ന് ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കാണുന്ന ന്യായം.

 

അതേസമയം പട്ടികജാതി-വര്‍ഗക്കാരും മറ്റുപിന്നാക്കക്കാരുമടക്കം 40 ശതമാനത്തിലധികം പേര്‍ ഇപ്പോഴും റേഷന്‍ സാധനങ്ങള്‍ കാത്തുകഴിയുന്നുണ്ടെന്നത് മറക്കാനാവില്ല. എ.പി.എല്‍ ഉപഭോക്താക്കള്‍ക്കുള്ള അരി വിഹിതം കഴിഞ്ഞ മാസം പൊടുന്നനെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയത് ഇവരെ പ്രതിസന്ധിയിലാക്കി. മുന്‍ഗണനാ പട്ടിക പ്രകാരം 14.24 ലക്ഷം ടണ്‍ ധാന്യമാണ് സംസ്ഥാനത്ത് ആവശ്യമുള്ളത്. നവംബര്‍ ഒന്നുമുതല്‍ നിലവിലെ നിരക്കില്‍ അരി നല്‍കാമെന്നാണ് ഇപ്പോള്‍ കേന്ദ്രം അറിയിച്ചിട്ടുള്ളത്. അടുത്ത വര്‍ഷം ഫെബ്രുവരി ഒന്നുമുതല്‍ പുതിയ കാര്‍ഡ് വിതരണം ചെയ്യാനാണ് തീരുമാനം. ഇതിനകം സാധനങ്ങള്‍ അധികമായി വാങ്ങിയെങ്കില്‍ ആ ധാന്യത്തിന്റെ വില തിരിച്ചുപിടിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിപ്പ്. വകുപ്പിന്റെ കെടുകാര്യസ്ഥതയുടെ ഫലം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കലാണിത്.

 
കൂനിന്‍മേല്‍ കുരുവെന്നപോലെ ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കുമ്പോള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് റേഷന്‍ കടയുടമകള്‍ തിങ്കളാഴ്ച പണിമുടക്ക് നടത്തുകയുണ്ടായി. നവംബര്‍ ഒന്നുമുതല്‍ അനിശ്ചിതകാല കടയടപ്പിനും തീരുമാനിച്ചിരിക്കുന്നു. ഇത് ജനങ്ങള്‍ക്ക് വന്‍ പ്രയാസം സൃഷ്ടിക്കുമെന്ന് പറയേണ്ടതില്ല. ജനങ്ങളെയും വ്യാപാരികളെയും ആശ്വസിപ്പിക്കുന്ന നടപടികളാണ് ഭക്ഷ്യവകുപ്പില്‍ നിന്നും സര്‍ക്കാരില്‍ നിന്ന് പൊതുവെയും ഉണ്ടാവേണ്ടത്. കേന്ദ്രത്തെ കുറ്റപ്പെടുത്തി മാത്രം രക്ഷപ്പെടാമെന്ന സമീപനം ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. ഇതിനിടെ, സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ അതേപടി പ്രസിദ്ധീകരിച്ചതും അധികൃതരുടെ വിവരക്കേടിന്റെ വിളംബരമായി. കേരളത്തിലെ ഇത്രയും വീടുകളിലെ അംഗങ്ങള്‍, വരുമാനം, ഫോണ്‍, ബാങ്ക്- വൈദ്യുതി- പാചക വാതക അക്കൗണ്ട് നമ്പരുകള്‍ തുടങ്ങിയ ഒട്ടേറെ വിലപ്പെട്ട വിവരങ്ങളാണ് പരസ്യമാക്കിയത്.

 

ഏതൊരാള്‍ക്കും ദുരുപയോഗം ചെയ്യാവുന്ന വിധത്തിലായി ഇത്. ഉപഭോക്താവിന്റെ സമ്മതമില്ലാതെ ഇങ്ങനെ ചെയ്തത് കടുത്ത അപരാധമാണ്. പരാതിയെതുടര്‍ന്ന് ഇതു പിന്‍വലിച്ചിട്ടുണ്ടെങ്കിലും മൊത്തത്തില്‍ സര്‍ക്കാരിന്റെ ധാരണക്കുറവാണ് റേഷന്‍ കാര്‍ഡിന്റെ കാര്യത്തില്‍ പ്രതിഫലിച്ചിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

നവകേരള യാത്ര; പ്രതിഷേധം ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ഡിവൈഎഫ്‌ഐ മര്‍ദനം

ദി ഫോര്‍ത്ത് ടിവി കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശിനെയും ക്യാമറ മാന്‍ മാഹിന്‍ ജാഫറിനെയുമാണ് ക്രൂരമായി മര്‍ദിച്ചത്.

Published

on

എറണാകുളത്ത് നവകേരള യാത്രയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. ദി ഫോര്‍ത്ത് ടിവി കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശിനെയും ക്യാമറ മാന്‍ മാഹിന്‍ ജാഫറിനെയുമാണ് ക്രൂരമായി മര്‍ദിച്ചത്.

ബൈക്കില്‍ പോയ ചെറുപ്പക്കാരനെ തടഞ്ഞു നിര്‍ത്തി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത് ഷൂട്ട് ചെയ്തതിനായിരുന്നു ആക്രമണം. മാധ്യമപ്രവര്‍ത്തകരുടെ ക്യാമറയും മൊബൈലും പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു .

ഇത് നല്‍കാതെ വന്നതോടെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. തലയ്ക്കും നെഞ്ചിലും പുറത്തും തുടര്‍ച്ചയായി ഇടിച്ചു. ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്താല്‍ കൊന്നുകളയുമെന്ന് ഭീഷണത്തിപ്പെടുത്തിയെന്നും മര്‍ദ്ദനമേറ്റവര്‍ പറയുന്നു.

പൊലീസ് നോക്കി നില്‍ക്കുമ്പോഴാണ് ഡി.വൈ.എഫ്ഐ. പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. ആലുവ പറവൂര്‍ കവലയില്‍ വെച്ചാണ് സംഭവം ഉണ്ടായത്.

 

 

Continue Reading

kerala

നവകേരള സദസ്സ്: ബസ് എത്തിക്കാന്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മതില്‍ പൊളിച്ചുനീക്കി

വൈക്കം കായലോരത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ തെക്കുഭാഗത്തെ മതിലിന്റെ ഏതാനും മീറ്ററാണ് ബസിനു സുഗമമായി കടന്നുപോകാവുന്ന വിധത്തില്‍ നീക്കിയത്.

Published

on

വൈക്കത്ത് നവകേരള സദസിന്റെ വേദിയിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് എത്തിക്കാനായി സര്‍ക്കാര്‍ അതിഥിമന്ദിരത്തിന്റെ മതില്‍ പൊളിച്ചുനീക്കി. വൈക്കം കായലോരത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ തെക്കുഭാഗത്തെ മതിലിന്റെ ഏതാനും മീറ്ററാണ് ബസിനു സുഗമമായി കടന്നുപോകാവുന്ന വിധത്തില്‍ നീക്കിയത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് ജെ.സി.ബി. ഉപയോഗിച്ച് മതില്‍ പൊളിച്ചുനീക്കാനാരംഭിച്ചത്. മതിലിലോടു ചേര്‍ന്നുള്ള വൃക്ഷത്തിന്റെ ശിഖരവും പൊളിച്ചു നീക്കി. നിലവില്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മുന്നിലൂടെ കായലോര ബീച്ചിലേയ്ക്കുള്ള വഴിയില്‍ കെ.ടി.ഡി.സിയുടെ മോട്ടലിനു മുന്നിലെ ഭാഗത്തുകൂടി ബസ് കടന്നുപോകാത്തതു മൂലമാണ് സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മതില്‍ പൊളിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ തീരുമാനിച്ചത്.

പിന്നീട് മതില്‍ പുനഃനിര്‍മ്മിക്കുമ്പോള്‍ ഈ ഭാഗത്ത് ഒരു കവാടം സ്ഥാപിച്ചാല്‍ ഭാവിയില്‍ ബീച്ചില്‍ നടക്കുന്ന വലിയ സമ്മേളനങ്ങളില്‍ വി.ഐ.പികള്‍ വരുമ്പോള്‍ ഗേറ്റുതുറന്ന് വാഹനങ്ങള്‍ കടത്തിവിടാനുമാകും.

നവകേരള സദസ്സിനായി ആദ്യം തീരുമാനിച്ചത് ആശ്രമം സ്‌കൂളായിരുന്നു. ജനങ്ങള്‍ കൂടുതലായി എത്തുന്നതും സുരക്ഷാ കാര്യങ്ങളും മുന്‍നിര്‍ത്തി ജില്ലാ ഭരണകൂടവും പോലീസും അനുമതി നല്‍കാതിരുന്നതോടെ കായലോര ബീച്ചില്‍ നവകേരള സദസ്സിനു വേദിയൊരുക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഡിസംബര്‍ 14-ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് വൈക്കം നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ്.

 

Continue Reading

Health

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന; 430 ആക്ടീവ് കേസുകള്‍

ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്.

Published

on

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന. നാലാം തീയതി മാത്രം കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത് 104 പേര്‍ക്കാണ്. സംസ്ഥാനത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 430 ആയി. ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്. കൊവിഡ് ബാധിച്ച് ഒരു മരണവും രേഖപ്പെടുത്തിയിട്ടുണ്ട്.

ശ്വാസതടസം ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലുമാണ് ഒരു ഇടവേളക്കുശേഷം കൊവിഡ് കേസുകള്‍ കൂടുതലായി ഉണ്ടാവുന്നത്. ആര്‍ടിപിസി ആര്‍ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.

ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോള്‍ മൂന്നക്ക സംഖ്യയിലേക്ക് എത്തിയത്. വാക്‌സിന്‍ അടക്കം എടുത്തതിനാല്‍ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

 

Continue Reading

Trending