ന്യൂഡല്‍ഹി: പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി രംഗത്തെത്തിയ മുന്‍ എംപി നവജ്യോത് സിങ് സിദ്ദു ബിജെപിയുടെ സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാമെന്ന് കോണ്‍ഗ്രസ്. ഭരണ വിരുദ്ധ വികാര വോട്ടുകള്‍ വിഭജിക്കാനുള്ള തന്ത്രമാണിതെന്നും എഐസിസി സെക്രട്ടറി ആഷാ കുമാരി പറഞ്ഞു.
ബിജെപിയ്ക്കു പിന്നാലെ എഎപിയും വിയര്‍ക്കുകയാണ്. പുതിയ മുഖമെന്നു പറഞ്ഞു ജനങ്ങള്‍ അധികാരത്തിലേറ്റിയ എഎപിയുടെ യഥാര്‍ത്ഥ മുഖം പുറത്തു വന്നിരിക്കയാണ്. ലൈംഗികാരോപണങ്ങളാലും സാമ്പത്തിക ക്രമക്കേടുകളാലും നേതാക്കള്‍ക്കു ജനങ്ങളുടെ മുന്‍പിലെത്താന്‍ പോലുമാകുന്നില്ലെന്നും ആഷാ പറഞ്ഞു. പഞ്ചാബിന്റെ ചുമതല ആഷാ കുമാരിക്കാണ്.