Connect with us

Video Stories

സി.പി.എം ആവശ്യപ്പെടേണ്ടത് ഇ.പി ജയരാജന്റെ രാജി

Published

on

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌

അടിയന്തരമായി വിളിച്ചുചേര്‍ത്ത നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍നിന്ന് മുന്‍ മന്ത്രിയും എം.എല്‍.എയുമായ ഇ.പി ജയരാജന്‍ വിട്ടുനിന്നത് കാരണവും നീതീകരണവും എന്തുതന്നെയായാലും കേരളത്തിലെ ജനങ്ങളോടു കാണിച്ച പൊറുക്കാന്‍ വയ്യാത്ത ധിക്കാരമാണ്.

500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രഗവണ്മെന്റിന്റെ നടപടിയെ തുടര്‍ന്ന് രാജ്യത്താകെ ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. ഈ പൊതു പശ്ചാത്തലത്തില്‍ കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കുന്ന കേന്ദ്ര നയം കൂടി തിരുത്തിക്കാന്‍ ഇടതുപക്ഷ-ജനാധിപത്യ മുന്നണിയും യു.ഡി.എഫും യോജിച്ചു മുന്നോട്ടുവന്നു. ഈ അസാധാരണ രാഷ്ട്രീയ പോരാട്ടത്തിന്റെ വേദിയായിരുന്നു ചൊവ്വാഴ്ച പ്രത്യേകം വിളിച്ചുചേര്‍ത്ത നിയമ സഭാ സമ്മേളനം.
ബി.ജെ.പിയുടെ ഏക പ്രതിനിധി അതില്‍ ആദ്യന്തം ഭാഗഭാക്കായി ഒടുവില്‍ എതിര്‍ത്ത് വോട്ടുചെയ്തു. യു.ഡി.എഫിന്റെയും ഇരു മുന്നണികളിലുമില്ലാത്ത എം.എല്‍.എമാരുടെയും പിന്തുണ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിന് ലഭിച്ചു. എന്നിട്ടും എല്‍.ഡി. എഫിന്റെ ഒരു വോട്ടു കുറഞ്ഞു. അതാകട്ടെ ഈ മന്ത്രിസഭയില്‍ രണ്ടാം സ്ഥാനക്കാരനായിരുന്ന, സി.പി.എം സെക്രട്ടേറിയറ്റില്‍ സഹകരണ വിഷയത്തിന്റെ പാര്‍ട്ടിച്ചുമതലക്കാരനും കേന്ദ്രകമ്മറ്റിയംഗവുമായ സി.പി.എം എം.എല്‍. എയുടെ.

ബന്ധു നിയമന വിവാദത്തില്‍ രാജിവെക്കേണ്ടിവന്ന ഇ.പി ജയരാജനു പകരം പുതിയൊരംഗത്തെ മന്ത്രിസഭയിലേക്ക് തീരുമാനിച്ച പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തില്‍ നിന്ന് ക്ഷുഭിതനായി ഇറങ്ങിപ്പോയ ഇ.പി ജയരാജന്‍ ആ തീരുമാനത്തിന് അംഗീകാരം നല്‍കേണ്ട സംസ്ഥാന കമ്മറ്റി യോഗം ബഹിഷ്‌ക്കരിച്ചാണ് കണ്ണൂരിലേക്ക് മടങ്ങിയത്. പാര്‍ട്ടി നേതൃത്വം തന്നോട് അനീതി കാണിച്ചതായി കേന്ദ്ര കമ്മറ്റിക്ക് അദ്ദേഹം പരാതി നല്‍കിയതായി പിന്നീട് വാര്‍ത്തവന്നു. പാര്‍ട്ടിയിലെ സഹ പ്രവര്‍ത്തകനായ നിയുക്ത മന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കൂടിയാകണം സംസ്ഥാന നേതൃത്വത്തെ അറിയിച്ചുകൊണ്ടുള്ള ഈ നിയമസഭാ ബഹിഷ്‌കരണം.

താനുമായി ബന്ധപ്പെട്ട പ്രശ്‌നം പാര്‍ട്ടിക്കകത്ത് എങ്ങനെ കൈകാര്യം ചെയ്യണമെന്നത് കേന്ദ്ര കമ്മറ്റിയംഗമായ ജയരാജന്റെയും സി.പി.എമ്മിന്റെയും ഉള്‍പ്പാര്‍ട്ടിപ്രശ്‌നമാണ്. നാടുനീളെ കത്തുമ്പോള്‍ ഉടന്തടിചാടി പ്രതികരിക്കേണ്ടതല്ല. സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച പണം പിന്‍വലിക്കാനാവാതെ ആളുകള്‍ ആത്മഹത്യചെയ്യുകയും ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുമ്പില്‍ ക്യൂനിന്ന് കുഴഞ്ഞു വീണു മരിക്കുകയുമാണ്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യാനാണ് ഒരു ദിവസത്തെ നിയമ സഭാ സമ്മേളനം പ്രത്യേകം വിളിച്ചത്. അതില്‍ നിന്ന് ഒരു ഇടതുപക്ഷ നിയമസഭാ സാമാജികന്‍ വിട്ടുനിന്നത് ജനാധിപത്യത്തില്‍ പൊറുക്കാനാവാത്ത തെറ്റാണ്.

43,000ലേറെ വോട്ടുകളുടെ ഭൂരിപക്ഷം നല്‍കി നിയമസഭയിലെത്തിച്ച് ഇ.പി ജയരാജനെ മന്ത്രിയാക്കിയത് കണ്ണൂരിലെ മട്ടന്നൂര്‍ മണ്ഡലത്തിലെ ജനങ്ങളാണ്. സഹകരണ മേഖലയെ തകര്‍ക്കുന്ന വ്യവസ്ഥകള്‍ പിന്‍വലിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്ന പ്രമേയത്തിന്റെ ഭാഗമാകാനുള്ള മണ്ഡലത്തിലെ 1,78,000 ഓളം വരുന്ന സമ്മതിദായകരുടെ അവകാശമാണ് എം.എല്‍.എ സ്വയം തടഞ്ഞത്. ജനങ്ങളോടുള്ള വിശ്വാസ വഞ്ചന കൂടിയാണ് ഇ.പി ജയരാജന്‍ കാണിച്ചത്. കാലാവധി പൂര്‍ത്തിയാകും വരെ നിയമ സഭയുടെ പടി കയറാനുള്ള തന്റെ അര്‍ഹത ഇതോടെ ജയരാജന്‍ ധാര്‍മ്മികമായി നഷ്ടപ്പെടുത്തി.

വേറിട്ടൊരു പാര്‍ട്ടിയാണെന്ന് നാഴികക്ക് നാല്പതുവട്ടം മേനി പറയുന്ന സി.പി.എം മുഖം രക്ഷിക്കണമെങ്കില്‍ എം.എല്‍.എ പദവിയില്‍ നിന്നുള്ള ഇ.പി ജയരാജന്റെ രാജി 24 മണിക്കൂറിനകം ആവശ്യപ്പെടണം. വില പേശലിനും സമ്മര്‍ദ്ദ തന്ത്രത്തിനും വഴങ്ങിക്കൊടുക്കാതെ കേന്ദ്ര കമ്മറ്റിയംഗം അടക്കമുള്ള പാര്‍ട്ടിയിലെ എല്ലാ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍നിന്നും ജയരാജനെ നീക്കുകയും വേണം. തെരുവില്‍ പരസ്പരം ആക്ഷേപിച്ച് പ്രസ്താവന നടത്തിയതിന് വി.എസിനെയും പിണറായിയെയും പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കിയ സി.പി.എം നേതൃത്വം ജയരാജന്റെ മുമ്പില്‍ പകക്കുന്നതെന്താണ്. ലോട്ടറി രാജാവ് മാര്‍ട്ടിന്‍, വി.എം രാധാകൃഷ്ണന്‍ തുടങ്ങി കളങ്കിത ബന്ധങ്ങളുടെ തെറ്റുകളുടെ ചക്രംമാത്രമുരുട്ടി നടന്ന ജയരാജനെ അധികാര പദവികളിലേക്ക് വീണ്ടും വീണ്ടും ഉയര്‍ത്തിയത് പാര്‍ട്ടി നേതൃത്വം. അവരിപ്പോള്‍ അനുഭവിക്കുന്നത് വെറും കാവ്യനീതി.

ലോക്‌സഭയില്‍ കോണ്‍ഗ്രസ് – ഇടത് എം.പിമാര്‍ യോജിച്ച് സത്യഗ്രഹം നടത്തുകയും നിയമസഭാ വോട്ടെടുപ്പില്‍ വരെ ബി.ജെ.പി പ്രതിനിധി ഒ. രാജഗോപാല്‍ സജീവമാകുകയും ചെയ്തു. മന്ത്രി സ്ഥാനം നഷ്ടപ്പെട്ടതില്‍ കലാപക്കൊടിയുയര്‍ത്തി കണ്ണൂരിലെ വീട്ടില്‍ പോയി വാതില്‍ കൊട്ടിയടച്ച് ധ്യാനത്തിലിരിക്കുകയാണ് ഇ.പി ജയരാജന്‍ ചെയ്തത്. താന്‍ പറയുമ്പോള്‍ ഇനി വന്നാല്‍ മതിയെന്ന് തന്റെ മണ്ഡലം കമ്മറ്റി ഓഫീസിലെ ചുമതലക്കാരെ വിരട്ടി വിടുകയും ചെയ്തു. ഇത്തരമൊരു നേതാവിനെ സി.പി.എം എങ്ങനെ പേറി മുന്നോട്ടുപോകും.
കാള്‍ ജാസ്‌പേഴ്‌സ് എന്ന വൈദ്യ ശാസ്ത്രജ്ഞന്‍ ഒരു നൂറ്റാണ്ടുമുമ്പ് കണ്ടെത്തിയ മനോരോഗമാണ് ‘ഡെലൂഷന്‍’. സത്യം മറിച്ചാണെന്ന് ബോധ്യപ്പെടുത്തുന്ന തെളിവുകള്‍ക്കു മുമ്പിലും തന്റെ തോന്നലാണ് ശരിയെന്ന് വിശ്വസിക്കുന്ന അവസ്ഥ. മുഹമ്മദലി ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ മലപ്പുറത്തുകാരനാണെന്നും രാജ്യ സേവനം നടത്തുന്ന തന്റെ രക്തത്തിനു ദാഹിക്കുന്നവരാണ് ബന്ധു വിവാദമുണ്ടാക്കി രാജിവെപ്പിച്ചതെന്നും തന്നോട് കൂടിയാലോചിക്കാതെയാണ് പുതിയ മന്ത്രിയെ പാര്‍ട്ടി നിശ്ചയിച്ചതെന്നും മറ്റുമുള്ള ഉറച്ച വിശ്വാസ പ്രഖ്യാപനങ്ങളില്‍ ഈ ഡെലൂഷന്റെ ലക്ഷണങ്ങളുണ്ട്. ഇത് വിദഗ്ധ പരിശോധനക്ക് വിധേയമാക്കേണ്ടതാണ്. പൊതുപ്രവര്‍ത്തകനും നിയമസഭാ പ്രതിനിധിയുമായ ജയരാജന്‍ ജനങ്ങളോട് കാണിച്ച കൊടും പാതകമോര്‍ക്കുമ്പോള്‍ ഈ അവസ്ഥയില്‍ സഹതപിക്കാന്‍ പോലും പക്ഷേ കഴിയുന്നില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

എയിംസില്‍ സൈബര്‍ അക്രമണം- പിന്നില്‍ ചൈനയെന്ന് സൂചന

Published

on

ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) സൈബര്‍ ആക്രമണം. ലക്ഷക്കണക്കിന് രോഗികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. ചൈനീസ് ഹാക്കര്‍മാര്‍ നടത്തിയതായാണ് സൂചന. അഞ്ച് പ്രധാന സെര്‍വറുകളെ ലക്ഷ്യം വെച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.

മോഷ്ടിച്ച ഡാറ്റകള്‍ ഇന്റര്‍നെറ്റിന്റെ ഡാര്‍ക്ക് വെബില്‍ വിറ്റതാകാനാണ് സാധ്യതയെന്ന് വിവരം. മോഷ്ടിച്ച എയിംസ് ഡാറ്റയ്ക്കായി ഡാര്‍ക്ക് വെബില്‍ 1,600ലധികം സെര്‍ച്ചിംഗ് ഓപ്ഷനുകള്‍ കാണിച്ചു. രാഷ്ട്രീയക്കാരും സെലിബ്രിറ്റികളും ഉള്‍പ്പെടെയുള്ള വിവിഐപികളുടെ വിവരങ്ങളാണ് മോഷ്ടിച്ച വിവരങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പണം തട്ടിയെടുക്കലായിരുന്നു ഹാക്കര്‍മാരുടെ പ്രധാന ലക്ഷ്യം. ഹാക്കര്‍മാര്‍ 200 കോടി രൂപ ക്രിപ്‌റ്റോ കറന്‍സി ആവശ്യപ്പെട്ടതായയും റിപ്പോര്‍ട്ടുണ്ട്.

Continue Reading

Video Stories

ലോകകപ്പ് തോൽവിയ്ക്ക് പിന്നാലെ സ്ഥാനമൊഴിഞ്ഞ് ബെല്‍ജിയം പരിശീലകനും

ലോകകപ്പിലെ ഫലമെന്തായാലും സ്ഥാനമൊഴിയുമെന്ന് ടൂര്‍ണമെന്‍റിന് മുമ്ബ് തന്നെ തീരുമാനിച്ചിരുന്നു

Published

on

ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടം പോലും കടക്കാനാവാതെ ബെല്‍ജിയത്തിന്‍റെ സുവര്‍ണ തലമുറ പുറത്തായതിന് പിന്നാലെ സ്ഥാനമൊഴിയുന്നതായി അറിയിച്ച്‌ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ്.

‘എന്‍റെ അവസ്ഥ വളരെ വ്യക്തമാണ്. പരിശീലക സ്ഥാനത്ത് എന്‍റെ അവസാനമാണിത്. ലോകകപ്പിലെ ഫലമെന്തായാലും സ്ഥാനമൊഴിയുമെന്ന് ടൂര്‍ണമെന്‍റിന് മുമ്ബ് തന്നെ തീരുമാനിച്ചിരുന്നു. ദീര്‍ഘകാലം ടീമിനെ പരിശീലിപ്പിച്ച്‌ വരികയായിരുന്നു. ഞാന്‍ രാജിവച്ച്‌ ഒഴിയുന്നില്ല. അങ്ങനെ എന്‍റെ റോള്‍ അവസാനിക്കുകയാണ്’ എന്നും റോബര്‍ട്ടോ മാര്‍ട്ടിനസ് മത്സര ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ഖത്തറിലെ പുറത്താകലിന് പിന്നാലെ സ്ഥാനമൊഴിയുകയാണെന്ന് മാര്‍ട്ടിനസ് വ്യക്തമാക്കിയതായി ഇഎസ്‌പിഎന്‍ റിപ്പോര്‍ട്ട് ചെയ്തു. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ക്രൊയേഷ്യയോട് 0-0ന് സമനില വഴങ്ങിയതോടെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് വീണാണ് ബെല്‍ജിയത്തിന്‍റെ ഗോള്‍ഡന്‍ ജനറേഷന്‍ ഖത്തര്‍ ലോകകപ്പില്‍ നിന്ന് പുറത്തായത്. ഗ്രൂപ്പ് എഫില്‍ നിന്ന് മൊറോക്കോ ഗ്രൂപ്പ് ചാമ്ബ്യന്‍മാരായും ക്രൊയേഷ്യ രണ്ടാം സ്ഥാനക്കാരായും പ്രീ ക്വാര്‍ട്ടറിലെത്തി.

Continue Reading

Video Stories

പ്രീക്വാര്‍ട്ടര്‍ കാണാതെ ജര്‍മനി പുറത്ത്

മുള്ളര്‍, ന്യൂയര്‍ തുടങ്ങിയ താരങ്ങളുടെ അവസാന ലോകകപ്പ് അങ്ങനെ കണ്ണീര്‍ മാത്രം സമ്മാനിച്ചുകൊണ്ട് ജര്‍മന്‍ ആരാധകര്‍ക്ക് മുന്നിലൂടെ കടന്നുപോയി.

Published

on

തുടര്‍ച്ചയായ രണ്ടാം വട്ടവും കരുത്തരായ ജര്‍മനി ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ പുറത്തായിരിക്കുന്നു.2014ല്‍ കിരീടം നേടിയതിനു ശേഷം ഇതുവരെ അവര്‍ക്ക് ഗ്രൂപ്പ് ഘട്ടം പിന്നിടുവാന്‍ കഴിഞ്ഞിട്ടില്ല.

രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ജര്‍മനി അവസാന മത്സരത്തില്‍ കോസ്റ്ററിക്കയെ തകര്‍ത്തുവിട്ടത്. ചെല്‍സി താരം കായ് ഹാവര്‍ട്‌സ് മത്സരത്തില്‍ ഇരട്ടഗോള്‍ നേട്ടം സ്വന്തമാക്കി.പത്താം മിനിറ്റില്‍ തന്നെ ജര്‍മനി മുന്നിലെത്തുകയുണ്ടായി. റൗമിന്റെ പാസില്‍ നിന്നും ഗ്‌നാബ്രിയാണ് ലക്ഷ്യം കണ്ടത്. ശേഷം പുരോഗമിച്ച മത്സരത്തില്‍ ആദ്യ പകുതിയില്‍ കൂടുതല്‍ ഗോളുകള്‍ ഒന്നുംതന്നെ പിറന്നില്ല.

തുടര്‍ന്ന് രണ്ടാം പകുതി ആരംഭിച്ച് അമ്പത്തിയെട്ടാം മിനിറ്റില്‍ തന്നെ കോസ്റ്റാറിക്ക ഗോള്‍ മടക്കി. യെല്‍റ്റ്‌സിന്‍ റ്റെജഡയായിരുന്നു അവരെ ഒപ്പമെത്തിച്ചത്. പിന്നീട് നിരന്തരം ലീഡ് നേടുവാനുള്ള ജര്‍മനിയുടെ ശ്രമങ്ങള്‍ ആണ് കാണുവാന്‍ കഴിഞ്ഞത്. എന്നാല്‍ എഴുപതാം മിനിറ്റില്‍ ന്യൂയറിന്റെ സെല്‍ഫ് ഗോളില്‍ കോസ്റ്റാറിക്ക ലീഡ് നേടി. വീണ്ടുമൊരു അട്ടിമറി ജര്‍മനി മണുക്കുന്നുവെന്ന് തോന്നിയ നിമിഷം. എന്നാല്‍ വെറും 3 മിനിട്ടിന്റെ ഇടവേളയില്‍ സബ് ആയി കളത്തിലിറങ്ങിയ ഹാവര്‍ട്‌സിലൂടെ ജര്‍മനി ഗോള്‍ മടക്കി.

തുടര്‍ന്ന് വിജയഗോളിനായുള്ള ശ്രമങ്ങള്‍ക്കൊടുവില്‍ ഹാവര്‍ട്‌സ് ടീമിന്റെ മൂന്നാം ഗോളും തന്റെ ഇരട്ടഗോളും പൂര്‍ത്തിയാക്കി. ഗ്‌നാബ്രിയായിരുന്നു ഗോളില്‍ പങ്കാളിയായത്. 4 മിനിറ്റിന് ശേഷം ഫുള്‍ക്രഗ് കൂടി സ്‌കോര്‍ ചെയ്തതോടെ ജര്‍മന്‍ പട്ടിക പൂര്‍ത്തിയായി. സനെയാണ് ഗോളിന് വഴിയിരുക്കിയത്.

ഒടുവില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ജര്‍മന്‍ പട വിജയം സ്വന്തമാക്കുകയായിരുന്നു. മികച്ചൊരു വിജയം നേടിയിട്ടും നോക്കൗട്ടിലേക്ക് പ്രവേശിക്കുവാന്‍ കഴിയാതിരുന്നത് അവര്‍ക്ക് വലിയ തിരിച്ചടിയായി. ആദ്യ മത്സരത്തില്‍ ജപ്പാനോട് ഏറ്റ പരാജയമാണ് ഈയൊരു വിധി എഴുതിയത്.മുള്ളര്‍, ന്യൂയര്‍ തുടങ്ങിയ താരങ്ങളുടെ അവസാന ലോകകപ്പ് അങ്ങനെ കണ്ണീര്‍ മാത്രം സമ്മാനിച്ചുകൊണ്ട് ജര്‍മന്‍ ആരാധകര്‍ക്ക് മുന്നിലൂടെ കടന്നുപോയി.

 

Continue Reading

Trending