Connect with us

Video Stories

ഹണി ട്രാപ്പ് ഗന്ധി

Published

on

ബി.ജെ.പിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും പാര്‍ലിമെന്റ് അംഗവുമായ വരുണ്‍ ഗാന്ധി സാമുദായിക വിദ്വേഷം വമിക്കുന്ന പ്രസംഗം നടത്തിയെന്ന ആരോപണമുയര്‍ന്നപ്പോള്‍ ബി.ജെ.പി നേതാക്കളായ ഷാനവാസ് ഹുസൈനും മുക്താര്‍ അബ്ബാസ് നഖ്‌വിയും പറഞ്ഞത്, വരുണിന്റെ വാക്കുകള്‍ ബി.ജെ.പി സംസ്‌കാരത്തിന്റേതല്ല, കോണ്‍ഗ്രസ് സംസ്‌കാരത്തിന്റേതാണ് എന്നത്രെ. ഇനിയിപ്പോള്‍ ഹണി ട്രാപ്പില്‍ പെട്ട് രാജ്യത്തിന്റെ പ്രതിരോധ രഹസ്യം ആയുധ വ്യാപാരിക്ക് ചോര്‍ത്തിക്കൊടുത്തുവെന്ന ആരോപണത്തെക്കുറിച്ചും ബി.ജെ.പിക്കാര്‍ ഇങ്ങനെ പ്രതികരിച്ചു കൂടായ്കയില്ല. ഇക്കഴിഞ്ഞ സപ്തംബറിലാണ് പ്രധാനമന്ത്രിക്ക് വരുണ്‍ഗാന്ധിയെ സൂക്ഷിക്കണമെന്നാവശ്യപ്പെടുന്ന കത്ത് അമേരിക്കയില്‍ നിന്ന് വന്നത്. അമേരിക്കയിലെ അഭിഭാഷകനായ എഡ്മണ്ട് അല്ലന്‍ ആണ് ഈ കത്തയച്ചത്. ആയുധ വ്യാപാരിയായ അഭിഷേക് വര്‍മ വരുണിനെ വേശ്യാ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പ്രതിരോധ രഹസ്യം ചോര്‍ത്തിയെന്നാണ് കത്തില്‍ പറയുന്നത്. വളരെ ഗുരുതരമായ ഈ ആരോപണം ആം ആദ്മി പാര്‍ട്ടിയിലെ പ്രശാന്ത് ഭൂഷണ്‍ പുറത്തുവിടുകയും അഭിഷേക് വര്‍മയുമായി ബന്ധപ്പെട്ട ആയുധ ഇടപാടുകള്‍ ഉടന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ചിത്രങ്ങള്‍ സഹിതമായിരുന്നു എഡ്മണ്ട് അല്ലന്റെ കത്ത്. എന്നാല്‍ ദേശക്കൂറിന്റെ അമ്പത്താറിഞ്ച് നെഞ്ചളവ് പറയുന്ന പ്രധാനമന്ത്രി ഇതേകുറിച്ച് ഒന്നും മിണ്ടിയില്ല. അന്വേഷണത്തിന് ഉത്തരവിട്ടിട്ടില്ല. അര്‍ണബ് ഗോസാമിമാര്‍ വരുണിനെ ഒരു ന്യൂസ് റൂമിലും ഭേദ്യം ചെയ്തിട്ടുമില്ല. ഇന്ത്യയിലെ വാര്‍ത്താമാധ്യമങ്ങള്‍ ഒരു ദിവസത്തിലേറെ ഇക്കാര്യത്തില്‍ ആകുലപ്പെടുകയേ ചെയ്തിട്ടില്ല.

വരുണിന്റെ ഒറ്റ വിശദീകരണം തന്നെ ചാനല്‍ കിങ്കരര്‍ക്ക് ധാരാളം. വര്‍മയെ പതിനഞ്ചു വര്‍ഷമായി കണ്ടിട്ടില്ലെന്നും പ്രതിരോധ കണ്‍സല്‍ട്ടേറ്റീവ് കമ്മിറ്റിയില്‍ പോയിട്ടില്ലെന്നും ചോര്‍ത്താവുന്ന രഹസ്യങ്ങള്‍ ആ കമ്മിറ്റിയില്‍ വരാറില്ലെന്നും ചോര്‍ത്തലില്‍ താല്‍പര്യമുണ്ടായിരുന്നെങ്കില്‍ കമ്മിറ്റിയില്‍ പോകാന്‍ ശ്രദ്ധിക്കുമായിരുന്നില്ലേയെന്നും വരുണ്‍ ചോദിച്ചപ്പോള്‍ മാധ്യമ ലോകത്തിനും തൃപ്തിയായി.
സോണിയയുടെയും രാഹുലിന്റെയും എന്തിന് ഇന്ദിരയുടെ തന്നെ ഗാന്ധി നാമത്തെ കുറിച്ച് ഉപന്യാസ രചന നടത്തുന്ന സംഘ്പരിവാര്‍ ടീം ഇന്ദിരയുടെ പേരക്കുഞ്ഞായ വരുണിനെ ഗാന്ധി ചേര്‍ത്ത് വിളിക്കുന്നു. സഞ്ജയ് ജീവിച്ചിരിക്കെ അമ്മായിയമ്മയുമായി ഉടക്കിയ മേനക രാഷ്ട്രീയത്തില്‍ മറ്റൊരു വഴിക്കായതില്‍ അത്ഭുതമില്ല. എന്നാല്‍ അടിയന്തിരാവസ്ഥയുടെ പേരില്‍ മുറവിളി കൂട്ടുന്ന ബി.ജെ.പിക്കാര്‍ക്കെങ്ങിനെ സഞ്ജയ് ഗാന്ധിയുടെ കുടുംബത്തെ പ്രിയങ്കരമാകുന്നുവെന്നിടത്താണ് രാഷ്ട്രീയം കുടികൊള്ളുന്നത്. ഏറ്റവും ഒടുവിലെ ഹണി ട്രാപ്പ് വെളിപ്പെടുത്തലിനെ യു.പി.യിലെ രാഷ്ട്രീയവുമായി കൂട്ടിവായിക്കുന്നവരുണ്ട്. 2017ലെ യു.പി തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചിലരെങ്കിലും വരുണിനെ മുന്നോട്ടു വെക്കുന്നുണ്ട്. ആ സ്ഥാനത്തിനായി നോമ്പ് നോറ്റവര്‍ ബി.ജെ.പിയില്‍ ഏറെയാണ്.

2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമ്മ മേനകയുടെ തട്ടകമായി പിലിഭിത്തില്‍ മത്സരിക്കവെയാണ് മുസ്‌ലിംകള്‍ക്കെതിരായ പ്രസംഗത്തിന്റെ പേരില്‍ രണ്ട് കേസുകളെടുക്കുകയും ജയിലിലടക്കുകയും ചെയ്യേണ്ടിവന്നത്. രണ്ട് കേസിലും വരുണിനെ കോടതികള്‍ ശിക്ഷിച്ചില്ല. തെളിവില്ലാത്തതായിരുന്നു കാരണം. സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറുകയായിരുന്നു. എങ്കിലും കേസെടുത്തപ്പോള്‍ യുവ നേതാവിനെ അറസ്റ്റ് ചെയ്തു ജയിലിലടച്ചതിന് ജനം ആക്രമണം നടത്തി. അക്രമത്തിന് പ്രേരിപ്പിച്ചതിന് മറ്റൊരു കേസും എടുത്തു. പിലിഭിത്തില്‍ ഗാന്ധി കുടുംബത്തിന് നല്‍കി വന്ന ഭൂരിപക്ഷം തന്നെ വരുണിനും ലഭിച്ചു. കിട്ടിയ 419539 വോട്ടില്‍ 281501 വോട്ടും ഭൂരിപക്ഷമായിരുന്നു. അഥവാ എതിരെ മത്സരിച്ചവര്‍ക്കെല്ലാം കെട്ടി വെച്ച കാശ് പോയി.

1980 മാര്‍ച്ച് 13നായിരുന്നു വരുണിന്റെ ജനനം. മൂന്നു മാസം പ്രായമായിരിക്കെ വിമാനാപകടത്തില്‍ പിതാവ് സഞ്ജയ് ഗാന്ധി മരിച്ചു. നാലു വയസ്സായപ്പോഴേക്കും മുത്തശ്ശി ഇന്ദിരയും മരിച്ചു. പിതൃസഹോദരന്റെ ദാരുണ മരണം കാണാനും വരുണിന് വിധിയുണ്ടായി.
വാജ്‌പേയിയുടെ കാലത്തു തന്നെ മേനക എന്‍.ഡി.എയുടെ ഭാഗമായി. 2004ലാണ് ഔദ്യോഗികമായി ബി.ജെ.പിയില്‍ ചേരുന്നത്. 2004ലെ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ വരുണ്‍ നാല്‍പത് മണ്ഡലങ്ങളില്‍ ബി.ജെ.പിക്കു വേണ്ടി പ്രചാരണം നടത്തി. പക്ഷെ ആ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ ബി.ജെ.പിക്ക് പരാജയമായിരുന്നു. കോണ്‍ഗ്രസ് 22 ലോക്‌സഭാ സീറ്റ് നേടുകയും ആദ്യ യു.പി.എ സര്‍ക്കാര്‍ വരികയും ചെയ്തു. നെഹ്‌റുവിന്റെ യഥാര്‍ത്ഥ പിന്‍ഗാമി താങ്കളാണോ എന്ന് വരുണിനോട് പലരും ചോദിച്ചത്, സാഹിത്യത്തിലെ വാസന കണ്ടിട്ടാണ്. ദി അദര്‍നെസ്സ് ഓഫ് സെല്‍ഫ് എന്ന കാവ്യസമാഹാരം നേരത്തെ പ്രസിദ്ധീകരിച്ച വരുണ്‍ ഈയിടെയാണ് സ്റ്റില്‍നസ് എന്ന രണ്ടാമത്തെ പുസ്തകം പ്രകാശനം ചെയ്തത്.
2015 ഒക്‌ടോബറില്‍ വരുണിന്റെ ട്വീറ്റ് ശ്രദ്ധേയമായിരുന്നു- മതത്തെയും മത രാഷ്ട്രീയത്തെയും രാഷ്ട്രീയത്തിന്റെ പടിക്ക് പുറത്തുനിര്‍ത്തുമെന്ന് പ്രതിജ്ഞ ചെയ്യാമോ എന്ന ട്വീറ്റ് ശ്രദ്ധേയമായി. മറ്റൊരു അഭിമുഖത്തില്‍ ഇന്ത്യക്ക് ഏകശിലാ സ്വഭാവത്തിലുള്ള സംസ്‌കാരമില്ലെന്നും എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യയുടെ സംസ്‌കാരമെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷ വാദത്തോടും ന്യൂനപക്ഷ വാദത്തോടും തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യു.പിയിലെ ഗ്രാമങ്ങളിലൂടെ ഇപ്പോള്‍ രണ്ടു നെഹ്‌റു കുടുംബക്കാരായ ഗാന്ധിമാര്‍ യാത്ര ചെയ്യുകയാണ്- രാജീവിന്റെ പുത്രന്‍ രാഹുലും സഞ്ജയിന്റെ പുത്രന്‍ വരുണും. രാഹുല്‍ കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റും ഭാവി പ്രതീക്ഷയുമെങ്കില്‍ വരുണ്‍ ബി.ജെ.പിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി. രണ്ടു പേരും കര്‍ഷകരുടെ കണ്ണീരൊപ്പാനാണ് യാത്ര നടത്തുന്നത്. കടക്കെണിയില്‍പെട്ട കര്‍ഷകര്‍ക്ക് വീടു വെക്കാന്‍ ഓരോ ലക്ഷം രൂപ വീതം നല്‍കുന്ന പദ്ധതി വരുണ്‍ സ്വന്തം നിലയില്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയാണ്. ഇതില്‍ രാഷട്രീയമില്ലെന്ന് വരുണ്‍ പറയുന്നു. ഇതിലാണ് രാഷ്ട്രീയമെന്ന് നിരീക്ഷകരും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

നിപ: 250 പേരെ കൂടി സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി

പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

Published

on

കോഴിക്കോട് ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽനിന്ന് ഞായറാഴ്ച 250 പേരെ ഒഴിവാക്കി. ഇനി സമ്പർക്ക പട്ടികയിൽ ഉള്ളത് 267 പേർ. പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതുവരെ 1021 പേരെ സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി.

Continue Reading

Home

സിമന്റിന് വില കൂടുന്നു

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം

Published

on

സംസ്ഥാനത്ത് സിമന്റ് വില ഒക്ടോബര്‍ മുതല്‍ ചാക്കിന് 50 രൂപയോളം ഉയര്‍ത്തും. നിലവില്‍ കയറ്റുകൂലിയും ഇറക്കുകൂലിയും ഉള്‍പ്പെടെ ബ്രാന്‍ഡഡ് സിമന്റുകള്‍ 400-410 രൂപയ്ക്കും മറ്റുള്ളവ 360-370 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.

സിമന്റിന്റെ ലഭ്യത അനുസരിച്ച് ചില സ്ഥലങ്ങളില്‍ വിലവ്യത്യാസം വരും. സിമന്റ് വില ഉയരുന്നതോടെ സംസ്ഥാനത്തെ നിര്‍മാണ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങും.

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം. ബിസിനസ് കുറഞ്ഞുനില്‍ക്കുന്നതുമൂലമുള്ള പ്രതിസന്ധിക്കിടയില്‍ സിമന്റ് വില കൂടി ഉയര്‍ത്തിയാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് കെട്ടിട നിര്‍മാതാക്കള്‍ പറയുന്നത്. വില ഉയരുന്നതോടെ കരാര്‍ അടിസ്ഥാനമാക്കിയുള്ള പ്രവൃത്തി ചെയ്യുന്നവര്‍ക്കടക്കം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുക.

അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സിമന്റ് വിലയില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഉത്പാദനച്ചെലവ് ഉയര്‍ന്നതും തൊഴിലാളികളുടെ വേതനവുമെല്ലാം കണക്കിലെടുക്കുമ്പോള്‍ വില കൂട്ടാതെ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

നിര്‍മാണച്ചെലവ് ഉയരും

സിമന്റ് വില വര്‍ധിക്കുന്നതോടെ നിര്‍മാണച്ചെലവ് ഗണ്യമായി വര്‍ധിക്കും. കേരളത്തില്‍ നിലവില്‍ നിര്‍മാണ മേഖല മന്ദഗതിയിലാണ്. മഴസീസണ്‍ കഴിയുന്നതോടെ നിര്‍മാണ മേഖല ഉണരും.

എന്നാല്‍, സീസണിനു മുന്‍പ് ഇത്തരത്തില്‍ വില വര്‍ധിപ്പിക്കുന്നത് സാധാരണക്കാരെയടക്കം കാര്യമായി ബാധിക്കും. അതേസമയം, വിലവര്‍ധന ഇന്ത്യ മുഴുവനായുണ്ടോ എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ലെന്ന് ബില്‍ഡര്‍മാരുടെ സംഘടനയായ ക്രെഡായ് അറിയിച്ചു.

Continue Reading

Video Stories

കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ തെരുവത്ത് രാമന്‍ അവാര്‍ഡ് ചന്ദ്രിക സബ് എഡിറ്റര്‍ കെ. പി. ഹാരിസിന്

ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി.

Published

on

കോഴിക്കോട്: ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി. 2022 ഡിസംബര്‍ 19ലെ ചന്ദ്രിക ദിനപത്രത്തിന്റെ ‘മെസിമുത്തം’ എന്ന തലക്കെട്ടിലുള്ള ഒന്നാം പേജ് രൂപകല്പന ചെയ്തതിനാണ് പുരസ്‌കാരം. 15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എ. സജീവന്‍, വി. ഇ. ബാലകൃഷ്ണന്‍, ആര്‍ട്ടിസ്റ്റ് ഇ.എന്‍ ജയറാം എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ നിര്‍ണയിച്ചതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ്ഖാനും സെക്രട്ടറി പി. എസ്. രാകേഷും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.

കോഴിക്കോട് ജില്ലയിലെ മടവൂര്‍ സ്വദേശിയാണ് ഹാരിസ്. പരേതനായ അബ്ബാസ് മുസ്ലിയാരുടേയും ആസ്യയുടെയും മകന്‍. ബി.എ, ബി.എഡ് ബിരുദങ്ങള്‍ക്ക് ശേഷം കാലിക്കറ്റ് പ്രസ് ക്‌ളബില്‍ നിന്ന് ജേര്‍ണലിസം ഡിപ്ലോമ കരസ്ഥമാക്കി. 2009 ല്‍ ചന്ദ്രികയില്‍ ജോലിയില്‍ പ്രവേശിച്ചു. നിലവില്‍ കോഴിക്കോട് ഹെഡ് ഓഫീസില്‍ സബ് എഡിറ്ററാണ്. മലബാര്‍ മാപ്പിള കലാ സാഹിത്യ വേദിയുടെ മാധ്യമ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. സിന്‍സിയയാണ് ഭാര്യ. മക്കള്‍: ആയിശ നബ്ഹ, അസില്‍ അബ്ബാസ്.

Continue Reading

Trending