Connect with us

Video Stories

ആരോഗ്യകരമാണ് ഈ ഭക്ഷണരീതികള്‍

Published

on

ഭക്ഷണത്തൊടൊപ്പം തന്നെ വ്യായാമവും ശീലമാക്കിയാലേ ആരോഗ്യകരമായ ഒരു ജീവിതം കൈവശമുണ്ടാകൂ. എന്നാല്‍ ഭക്ഷണം തന്നെ കൃത്യമായി കഴിക്കാതെ വരുമ്പോഴെങ്ങനെയാണ് വ്യായാമം കൂടി നോക്കുന്നത്. നിത്യജീവിതത്തില്‍ ചുറുചുറുക്കും ഉന്മേഷവും സദാ നിലനിര്‍ത്താന്‍ സഹായിക്കുന്ന ഏതാനും ഭക്ഷണശീലങ്ങള്‍ ഇവിടെ നമുക്ക് പരിചയപ്പെടാം.

വെള്ളം കുടി എത്രമാത്രം പ്രധാനമാണ്?

‘ബിസി ലൈഫി’ല്‍ ശരീരത്തിനാവശ്യമായ വെള്ളം കുടിക്കാത്തത് കാരണം നിര്‍ജ്ജലീകരണം ഉള്‍പ്പെടെ നിരവധി അസ്വസ്ഥതകള്‍ ശരീരത്തെ ബാധിക്കാം. നമ്മുടെ തലച്ചോറിന്റെ ഭൂരിഭാഗവും വെള്ളം കൊണ്ടാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതെന്ന് അറിയാമോ? അതെ. അതിനാല്‍ ധാരാളം വെള്ളം കുടിക്കുന്നത് ഒരു ശീലമാക്കുക. പച്ചവെള്ളം കുടിക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ക്ക് കലോറി രഹിത പാനീയങ്ങളും ശീലമാക്കാം.

നാരുകളടങ്ങിയ ഭക്ഷണം ശരീര പ്രവര്‍ത്തനത്തിന് അനിവാര്യം
ഈ പൊറോട്ട യുഗത്തില്‍ ഫൈബര്‍ ലഭ്യത ഉറപ്പുവരുത്തിയില്ലെങ്കില്‍ ദഹനപ്രക്രിയയെയും കിഡ്‌നി, ആമാശയം, കുടലുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെയും അത് സാരമായി ബാധിക്കും. അതിനാല്‍ ഇലക്കറികളും പഴവര്‍ഗങ്ങളും ശീലമാക്കുക. അതുവഴി ഫൈബര്‍ ലഭ്യത നിലനിര്‍ത്താം.

ശരീരത്തിന്റെ ആവശ്യകത അറിഞ്ഞ് ഭക്ഷണം

മറ്റുള്ളവരെ സംതൃപ്തിപ്പെടുത്താന്‍ വേണ്ടി ഇരിക്കുകയും വാരിവലിച്ച് കഴിക്കുകയും ചെയ്യുന്ന രീതി ഉപേക്ഷിച്ച് വിശപ്പിനനുസരിച്ചാവട്ടെ ഭക്ഷണത്തിന്റെ അളവും രീതിയും. ഭക്ഷണശേഷം ക്ഷീണം അനുഭവത്തക്ക രീതിയില്‍ ആമാശയത്തിന് ഭാരമാകാതെ വിശപ്പ് മാറി എന്ന തോന്നല്‍ വന്നാല്‍ നിര്‍ത്തുന്നത് ശീലമാക്കൂ.
തൈര്, ബീന്‍സ്, നട്ട്‌സ് തുടങ്ങിയ പ്രോട്ടീന്‍ ദായക പദാര്‍ത്ഥങ്ങള്‍ ഭക്ഷണത്തിലുള്‍പ്പെടുത്തുക വഴി ശരീരത്തിന്റെ ഊര്‍ജസ്വലത നിലനിര്‍ത്തുകയും അതുവഴി അമിതഭാരം വരാതെ നോക്കുകയും ചെയ്യാം.
ആരോഗ്യകരമായ ശരീരവും മനസ്സും കാത്തുസൂക്ഷിക്കുന്നതില്‍ നിസ്സാരമെന്ന് നമുക്ക് തോന്നാവുന്ന ചില പഴം, പച്ചക്കറി വര്‍ഗങ്ങള്‍ക്ക് കാര്യമായ പങ്ക് വഹിക്കാന്‍ കഴിയും. അവ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
1. ലെമണ്‍: ‘വിറ്റാമിന്‍ സി’യാല്‍ സമ്പന്നമായ ലെമണ്‍ ഒഉഘ (നല്ല കൊളസ്‌ട്രോള്‍) വര്‍ധിപ്പിക്കുകയും എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ ലെമണിലടങ്ങിയ സിട്രസ് ഫ്‌ളവനോയ്ഡ് കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുകയും ഒരു മികച്ച ആന്റി ഇന്‍ഫഌമേറ്ററി ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
2. ബ്രൊക്കോളി: അസ്ഥികളുടെ സുസ്ഥിരതയില്‍ മുഖ്യപങ്ക് വഹിക്കുന്ന വിറ്റമിന്‍ കെ, വിറ്റമിന്‍ സി എന്നിവയുടെ കലവറയായ ബ്രൊക്കോളി ഗുണമേ• ഏറെയടങ്ങിയ ഒരു വിഭവമാണ്.
3. ഡാര്‍ക്ക് ചോക്കലേറ്റ്: ബ്ലഡ് പ്രഷര്‍ നിയന്ത്രിതമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒരുത്തമ ഭക്ഷണ പദാര്‍ത്ഥമാണ് ഡാര്‍ക്ക് ചോക്കലേറ്റ്. ഇതില്‍ അടങ്ങിയിട്ടുള്ള ഫ്‌ളവനോയ്ഡ്‌സ് ഘഉഘ അഥവാ ചീത്ത കൊളസ്‌ട്രോള്‍ കുറക്കുകയും ഒഉഘ കൂട്ടാന്‍ സഹായകമായി വര്‍ത്തിക്കുകയും ചെയ്യുന്നു.
4. വാല്‍നട്ട്: ഒമേഗ 3യാല്‍ സമ്പുഷ്ടമായ വാല്‍നട്ട് പതിവാക്കുകവഴി ഉ•േശം നിലനിര്‍ത്താനും കൊളസ്‌ട്രോള്‍ നിയന്ത്രണ വിധേയമാക്കാനും സാധിക്കുന്നു.
5. വെളുത്തുള്ളി: ഇ – കോളിയുള്‍പ്പെടെയുള്ള മാരക ബാക്ടീരിയകളുടെ വ്യാപനത്തെ തടയുകവഴി ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ശക്തമായി നിലനിര്‍ത്തുന്നതില്‍ വെളുത്തുള്ളി കാര്യമായ പങ്ക് വഹിക്കുന്നു.
6. ചീര: കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ നിര്‍ണായക സംഭാവന നല്‍കാന്‍ കഴിയുന്ന ചീര ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിലും കാര്യമായ പങ്കുവഹിക്കുന്നു.
7. ബെറി: വിറ്റാമിന്‍ സി, സിങ്ക്, പൊട്ടാസ്യം, കാല്‍സ്യം, മെഗ്നീഷ്യം, ഫൈബര്‍ തുടങ്ങി എണ്ണമറ്റ പോഷകങ്ങളാല്‍ സമൃദ്ധമായ ബെറി ശീലമാക്കിയാല്‍ ചുറുചുറുക്കും ഉ•േഷവും ചോരാതെ നിലനിര്‍ത്താം.
8. ഒലിവ്: മോണോ അണ്‍ സാച്ചുറേറ്റഡ് ഫാറ്റിനാല്‍ സമ്പന്നമായ ഒലിവിന് കാന്‍സറുള്‍പ്പെടെയുള്ള മാരക രോഗങ്ങളെ പ്രതിരോധിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കാന്‍ സാധിക്കും.
9. അവക്കാഡോ: പൊട്ടാസ്യം, വിറ്റാന്‍ ബി 6, ഫൈബര്‍ തുടങ്ങിയവയാല്‍ സമ്പന്നമായ അവക്കാഡോ പ്രകൃതിയിലെ ഒരു മികച്ച ഊര്‍ജ ദാതാവാണ്.
10. കിവി: ഫോസ്ഫറസ്, കോപ്പര്‍, മെഗ്നീഷ്യം, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങിയവ ധാരാളമടങ്ങിയ കിവിക്ക് മനുഷ്യ ഡി.എന്‍.എയെ സംരക്ഷിക്കുന്നതിലുള്‍പ്പെടെ ശരീരത്തിന് ധാരാളം സംഭാവന നല്‍കാന്‍ കഴിയും.
ഇവ കൂടാതെ ആല്‍മണ്ട്, മുട്ട, പാല്‍ തുടങ്ങി നിസ്സാരമെന്ന് നാം കരുതുന്ന സമീകൃതാഹാരങ്ങള്‍ കൃത്യമായ അളവിലും സമയത്തും കഴിക്കല്‍ ശീലമാക്കുകവഴി ആരോഗ്യവും പ്രസരിപ്പും നമ്മെത്തേടി വരും. എങ്കിലും ശാരീരികാധ്വാനം അടങ്ങിയ കായിക വിനോദങ്ങളും വ്യായാമവും നിലനിര്‍ത്തുക വഴിയല്ലാതെ കുറുക്കുവഴികളിലൂടെ ശാരീരിക സൗന്ദര്യം വര്‍ധിപ്പിക്കാനോ മസില്‍ പെരുപ്പിക്കാനോ നടത്തുന്ന ഏത് ശ്രമവും വിപരീത ഫലമേ സൃഷ്ടിക്കൂ എന്ന സത്യം വിസ്മരിക്കാവതല്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending