Video Stories
കാവേരി: കേന്ദ്രം ഇടപെടണം

കാവേരി നദി ജല തർക്കത്തിന്റെ ചരിത്രം അറിയാത്തവരില്ല. പക്ഷേ അതിന്റെ വർത്തമാനത്തിലേക്ക് വരുമ്പോൾ കാര്യങ്ങൾ ഭീതീതമായി മാറുന്നത് നമ്മുടെ സമാധാന ജീവിതത്തെ പോലും സാരമായി ബാധിക്കുകയാണ്. കർണാടകയും തമിഴ്‌നാടും തമ്മിൽ കാവേരി നദീജലം പങ്ക് വെക്കുന്നത് സംബന്ധിച്ചുളള തർക്കത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മുമ്പ് മദ്രാസ് പ്രസിഡൻസിയും മൈസൂർ ഭരണക്കൂടവും ഇത് സംബന്ധമായി 1892 ലും 1924 ലും ഒപ്പിട്ട കരാറുകളിൽ തുടങ്ങിയ തർക്കം പലപ്പോഴും അതിക്രമങ്ങളിലേക്ക് കടക്കുമ്പോൾ അത് ദക്ഷിണേന്ത്യയുടെ പ്രശ്‌നമായി മാറുകയാണ്. പ്രശ്‌നത്തിന് ശാശ്വത പരിഹാരം തേടി 1990 ൽ കാവേരി ട്രൈബ്യൂണൽ രൂപീകരിച്ചിരുന്നു. പക്ഷേ അവിടെയും പ്രശ്‌നം അവസാനിച്ചില്ല. 2007 ൽ ട്രൈബ്യുണൽ അന്തിമവിധി പ്രകാരം പ്രശ്‌ന പരിഹാരത്തിന് കാവേരി വാട്ടർ മാനേജ്‌മെന്റ് ബോർഡും കാവേരി ജലനിയന്ത്രണ സമിതിയും രൂപവത്കരിക്കണമെന്ന് അന്തിമമായി നിർദ്ദേശിച്ചെങ്കിലും ഇത് രണ്ടും ഇത് വരെ നിലവിൽ വന്നിട്ടില്ല. സുപ്രീം കോടതി ഇപ്പോൾ വിധി പ്രസ്താവിച്ചിരിക്കുന്നത് 13 ടി.എം.സി അടി വെള്ളം കർണാടക തമിഴ്‌നാടിന് വിട്ടുകൊടുക്കണമെന്നാണ്. ഇത്രയും വെളളം വിട്ടുകൊടുത്താൽ തങ്ങളുടെ കൃഷി അവതാലളത്തിലാവുമെന്ന് പറഞ്ഞാണ് കർണാടകക്കാർ തെരുവ് യുദ്ധത്തിനിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയായി കർണാടക സ്വീകരിക്കുന്ന സമീപനം അക്രമത്തിന്റേതാണ്. രണ്ട പേർ മരിക്കുകയും നിരവധി തമിഴ്‌നാട് രജിസ്‌ട്രേഷൻ വാഹനങ്ങൾ അഗ്നികിരയാവുകയും ചെയ്തു.
കർണാടകയിലേക്ക് പോവാൻ ആരും ധൈര്യപ്പെടാത്ത സാഹചര്യം. കഴിഞ്ഞ ദിവസം ബന്ദും നടത്തി. കേരളം പോലെ കൊച്ചു സംസ്ഥാനത്തെ ഗുരുതരമായി ബാധിക്കുന്ന പ്രശ്‌നമാണിത്. ബക്രീദ്-ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് പുറപ്പെടാനിരുന്ന പല കുടുംബങ്ങളും വാഹനങ്ങൾ ലഭിക്കാതെ നട്ടം തിരിഞ്ഞു. പലർക്കും അക്രമ സംഭവങ്ങളിൽ പരുക്കേറ്റു. കെ.എസ്.ആർ.ടി.സി സർവീസുകൾ പലതും നിർത്തി വെച്ചു. സുപ്രീം കോടതി നിലപാട് തങ്ങൾക്ക് പ്രതികൂലമായതിലെ പ്രകോപനം കർണാടകയിലെ ചിലർ ഈ വിധം തീർക്കുമ്പോൾ ഭരണകൂടം നിശ്ചലമായി നിൽക്കുന്നു. ജലം വിട്ടു നൽകുന്ന കാര്യത്തിൽ മുമ്പ് മുതലേ കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമല്ലെന്നാണ് കർണാടകയുടെ നിലപാട്. ഈ വിഷയത്തിൽ ഗഹന പഠനം നടത്തിയ എത്രയോ കമ്മീഷനകളും അന്വേഷണ ഏജൻസികളും രണ്ട് സംസ്ഥാനങ്ങളോടും നീതി പുലർത്തുന്ന സമീപനമാണ് സ്വീകരിച്ചിട്ടുളളത്. പക്ഷേ കർഷക സമൂഹത്തിന്റെ പ്രതികരണങ്ങൾ പലപ്പോഴും നിയന്ത്രണാതീതമാവുമ്പോഴാണ് കാര്യങ്ങൾ വഷളാവുന്നത്.
ഇന്ത്യയിലെ സുരക്ഷിത സംസ്ഥാനങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടാറുണ്ട് കർണാടകയെ. ഉദ്യാന നഗരമെന്ന് വിളിക്കുന്ന ബംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ എല്ലാ സംസ്ഥാനക്കാരും തിങ്ങിപ്പാർക്കുന്നു. വിദേശ വിനോദ സഞ്ചാരികൾ ദിവസവുമെത്തുന്ന ഇത്തരം സ്ഥലങ്ങൾ ഹർത്താലിലും അതിക്രമങ്ങളിലും അശാന്തിയുടെ കേന്ദ്രങ്ങളാവുമ്പോൾ അത് കർണാടകയെ തന്നെയായിരിക്കും ദോഷകരമായി ബാധിക്കുക എന്ന ചിന്ത പോലുമില്ലാതെയാണ് പെട്ടെന്ന് പ്രകോപിതരായി ജനം അക്രമമാർഗ്ഗം സ്വീകരിക്കുന്നത്. വാഹനങ്ങൾ കത്തിക്കുന്ന ഭീദീതമായ ദൃശ്യങ്ങൾ വാർത്താ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുമ്പോൾ അത് നൽകുന്ന സന്ദേശം നല്ലതല്ല. ലോകം ഒന്നടങ്കം ഇത്തരം കാഴ്ച്ചകൾ കാണുമ്പോൾ രാജ്യത്തിന്റെ സൽപ്പേരിനെയും അത് ബാധിക്കും. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ എല്ലാവരും പ്രശ്‌നത്തിൽ ഇടപെടുകയും സംയമനം പാലിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തതിനാൽ സ്ഥിഗതികളിൽ നേരിയ മാറ്റം വന്നിട്ടുണ്ട്. പക്ഷേ ഈ ചെറിയ സമാധാനത്തിലും കർണാടകയിലേക്ക് യാത്ര ചെയ്യുകയെന്നത് സാഹസികമാണ്. കാരണം ഏത് സമയത്തും ജനം പ്രകോപിതരാവും. കർണാടക സർക്കാർ സമാധാനമാർഗ്ഗങ്ങളുമായി ശക്തമായി മുന്നോട്ട് പോവുക മാത്രമാണ് പോം വഴി. തമിഴ്‌നാടും ജാഗ്രത പാലിക്കണം. പക്ഷേ കാവേരി പ്രശ്‌നം എന്നുമിങ്ങനെ നീറുന്ന പ്രശ്‌നമായി തുടരുമ്പോൾ അത് അയൽ സംസ്ഥാന സൗഹൃദത്തെയാണ് ഗുരുതരമായി ബാധിക്കുന്നത്.
കർണാടകയും തമിഴ്‌നാടും ദക്ഷിണേന്ത്യയിലെ പ്രമുഖരായ സംസ്ഥാനങ്ങളാണ്. നല്ല ബന്ധമാണ് ഇവർ തമ്മിലുള്ളത്. പക്ഷേ കാവേരി പ്രശ്‌നത്തിലേക്ക് വരുമ്പോൾ പരസ്പരം ശത്രുക്കളായി മാറുന്നു. നിയമം കൈയിലെടുക്കുന്നത് ഒരു തരത്തിലും പ്രശ്‌ന പരിഹാരത്തിന് സഹായകമാവില്ല. പൊതുമുതൽ നശിപ്പിക്കുന്നത് കൊണ്ട് ആർക്കാണ് നഷ്ടം…? പാവപ്പെട്ട ജനങ്ങളുടെ വസ്തുവകകൽ ഇല്ലാതാക്കുമ്പോൾ അവർ അനുഭവിക്കുന്ന വേദനയും യാതനകളും കാണാതിരിക്കരുത്. രണ്ട് സംസ്ഥാനങ്ങളിലെയും ജനങ്ങൾ ഇന്ത്യക്കാരാണ് എന്ന ചിന്ത പോലുമില്ലാതെയുളള അതിക്രമങ്ങൾ ഒന്നിനും പരിഹാരമല്ല.
കേന്ദ്ര സർക്കാരാണ് ഇവിടെ ശക്തമായി ഇടപെടേണ്ടത്. കാവേരി ട്രൈബ്യുണലിന്റെ അന്തിമ വിധി പ്രകാരമുള്ള കാവേരി വാട്ടർ മാനേജ്‌മെന്റ് ബോർഡും കാവേരി ജലനിയന്ത്രണ സമിതിയും ഉടൻ രൂപീകരിക്കണം. രണ്ട് സംസ്ഥാനങ്ങളിലെയും വിദഗ്ദ്ധർക്ക് ഈ ഘടകങ്ങളിൽ പ്രാതിനിധ്യം നൽകി പ്രശ്‌ന പരിഹാരത്തിനുളള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്താൻ കേന്ദ്രം മുൻകൈ എടുക്കണം.
kerala
പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.
പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.
പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
-
kerala3 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala3 days ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala3 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
india22 hours ago
നിമിഷ പ്രിയയുടെ മോചനം; കാന്തപുരം മുസ്ലിയാരുടെ ഇടപെടലില്‍ യെമനില്‍ അടിയന്തര യോഗം
-
kerala3 days ago
‘കയ്യുവെട്ടും കാലുംവെട്ടും, വേണ്ടി വന്നാല്‍ തലയും വെട്ടും’; പൊലീസിനെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കി സിപിഎം
-
kerala3 days ago
മുസ്ലിം ലീഗ് വയനാട് പുനരധിവാസ പദ്ധതി; തടസ്സങ്ങളുണ്ടാക്കി സര്‍ക്കാര്‍ പകപോക്കുന്നു; പി.എം.എ സലാം
-
kerala3 days ago
വയനാട് പുനരധിവാസ പദ്ധതി; ആരൊക്കെ മുടക്കാന്‍ നോക്കിയാലും മുസ്ലിംലീഗ് വാക്ക് പാലിക്കും; പി.കെ ബഷീര്‍ എം.എല്‍.എ
-
india2 days ago
ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മേല്‍ മദ്യപിച്ച് കാര്‍ കയറ്റി; ഡ്രൈവര്‍ അറസ്റ്റില്‍