Connect with us

Video Stories

ഡിവിഷന്‍ ലീഗില്‍ കളിക്കാന്‍ ശ്രീശാന്ത്

Published

on

കൊച്ചി: ബി.സി.സി.ഐയുടെ ആജീവനാന്ത വിലക്ക് നേരിടുന്ന ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് ഡിവിഷന്‍ ലീഗില്‍ കളിക്കാന്‍ മോഹം. നാലു വര്‍ഷത്തെ ഇടവേളക്ക് ശേഷം 19ന് തുടങ്ങുന്ന എറണാകുളം ജില്ല ഒന്നാം ഡിവിഷന്‍ ലീഗില്‍ കളിക്കാനായി വീണ്ടും ക്രീസിലെത്തുമെന്ന് താരം ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ ശ്രീശാന്തിന്റെ ആഗ്രഹം നടക്കാന്‍ സാധ്യതയില്ല. നാലു വര്‍ഷത്തിനു ശേഷം ഞാന്‍ എന്റെ ആദ്യ ലീഗ് മത്സരം കളിക്കുന്ന കാര്യം സന്തോഷത്തോടെ നിങ്ങളെ അറിയിക്കുകയാണെന്നും ഇനിയും കാത്തിരിക്കാന്‍ വയ്യെന്നായിരുന്നു ശ്രീശാന്തിന്റെ ട്വീറ്റ്.

14ന് രാത്രി ഒമ്പത് മണിക്ക് കുറിച്ച ട്വീറ്റില്‍ ഐ.സി.സി, ബി.സി.സി.ഐ അക്കൗണ്ടുകളും താരം മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. ശ്രീശാന്തിന് ആശംസകളറിയിച്ച് നിരവധി പേര്‍ ഇത് റീട്വീറ്റ് ചെയ്തു. അതേസമയം ശ്രീശാന്ത് ടീമില്‍ കളിക്കാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍ ക്രിക്കറ്റ് അസോസിയേഷന്റെ അനുമതിയില്ലാതെ താരത്തിന് കളിക്കാനാവില്ലെന്നും എറണാകുളം ക്രിക്കറ്റ് ക്ലബ്ബ് സെക്രട്ടറി സതീശ് വാര്യര്‍ പറഞ്ഞു.

ശ്രീശാന്ത് കളിക്കുന്ന കാര്യത്തിലും വിലക്കിന്റെ കാര്യത്തിലും കെ.സി.എക്ക് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് കെ.സി.എ വൃത്തങ്ങളും അറിയിച്ചു. കെ.സി.എയുടെ കീഴിലുള്ള ജില്ലാ ക്രിക്കറ്റ് അസോസിയേഷനാണ് ലീഗ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. അതിനാല്‍ ബി.സി.സി.ഐ വിലക്കുള്ള താരത്തിന് ഡിവിഷണല്‍ ലീഗില്‍ പോലും കളിക്കാനാവില്ല. ശ്രീശാന്ത് കളിക്കുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചാല്‍ ഇക്കാര്യം ബി.സി.സി.ഐയെ അറിയിച്ച് ഉചിതമായ തീരുമാനം കൈകൊള്ളുമെന്നും കെ.സി.എ വൃത്തങ്ങള്‍ പറഞ്ഞു.

നേരത്തേ സ്‌കോട്ടിഷ് ലീഗില്‍ കളിക്കാന്‍ ക്ഷണം ലഭിച്ചെങ്കിലും ബി.സി.സി.ഐ താരത്തിന് അനുമതി നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്ന് തന്നെ കളിക്കാന്‍ അനുവദിക്കണമെന്ന് ബിസിസിഐയോട് ട്വിറ്ററിലൂടെ ശ്രീശാന്ത് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചു വരാനുള്ള ശ്രീശാന്തിന്റെ ആഗ്രഹത്തെ കെ.സി.എ മുന്‍ പ്രസിഡന്റ് ടി.സി മാത്യു അടക്കമുള്ളവര്‍ പിന്തുണക്കുന്നുണ്ട്. ബിസിസിഐയുടെ ഇടക്കാല ഭരണത്തലവന്‍ വിനോദ് റായിക്ക് ഇതുസംബന്ധിച്ച് കത്ത് അയയ്ക്കാന്‍ ടി.സി.മാത്യു ശ്രീശാന്തിനോട് നിര്‍ദേശിച്ചിരുന്നു. 2013ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒത്തുകളിച്ചെന്ന് ആരോപിച്ചാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹിന്റെ വിമര്‍ശനത്തിന് പിന്നാലെ ഇസ്രാഈലിന്റെ ഫലസ്തീന്‍ കടന്നുകയറ്റത്തിനെതിരെ യുവേഫ

ടോട്ടന്‍ഹാം ഹോട്സ്പറും പാരിസ് സെന്റ്-ജെര്‍മെയ്‌നും തമ്മില്‍ നടന്ന യുവേഫ സൂപ്പര്‍ കപ്പ് മത്സരത്തിന് മുന്നോടിയായി ”കുട്ടികളെ കൊല്ലുന്നത് നിര്‍ത്തുക. സാധാരണ ജനങ്ങളെ കൊല്ലുന്നത് നിര്‍ത്തുക” എന്ന സന്ദേശം എഴുതിയ ബാനര്‍ ഗ്രൗണ്ടില്‍ പ്രദര്‍ശിപ്പിച്ചു.

Published

on

റോം – ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹിന്റെ വിമര്‍ശനത്തിന് പിന്നാലെ ഇസ്രാഈലിന്റെ ഫലസ്തീന്‍ കടന്നുകയറ്റത്തിനെതിരെ യുവേഫ. ടോട്ടന്‍ഹാം ഹോട്സ്പറും പാരിസ് സെന്റ്-ജെര്‍മെയ്‌നും തമ്മില്‍ നടന്ന യുവേഫ സൂപ്പര്‍ കപ്പ് മത്സരത്തിന് മുന്നോടിയായി ”കുട്ടികളെ കൊല്ലുന്നത് നിര്‍ത്തുക, സാധാരണ ജനങ്ങളെ കൊല്ലുന്നത് നിര്‍ത്തുക” എന്ന സന്ദേശം എഴുതിയ ബാനര്‍ ഗ്രൗണ്ടില്‍ പ്രദര്‍ശിപ്പിച്ചു.
ഗാസയില്‍ നിന്നുള്ള രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ, യുദ്ധബാധിത പ്രദേശങ്ങളില്‍ നിന്നുള്ള നിരവധി കുട്ടികളായിരുന്നു ബാനര്‍ കൈയില്‍ പിടിച്ച് കളിസ്ഥലത്ത് നടന്നത്. ”സന്ദേശം വ്യക്തവും ശക്തവുമാണ്,” എന്ന് യുവേഫ ബുധനാഴ്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ X-ല്‍ വ്യക്തമാക്കി.

Continue Reading

Video Stories

ആലത്തൂരിലെ ആര്‍എസ്എസ് നോതാവിനും ഭാര്യക്കും വോട്ട് തൃശൂരില്‍

ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്.

Published

on

ആലത്തൂർ മണ്ഡലത്തിലെ ആർഎസ്എസ് നേതാവിനും ഭാര്യക്കും തൃശൂരിൽ വോട്ട്. ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്. തൃശൂരിൽ വോട്ട് ചേർത്തത് സുരേഷ് ഗോപിക്ക് വോട്ട് ചെയ്യാൻ വേണ്ടിയായിരുന്നെന്ന് ഷാജി പറഞ്ഞു. രണ്ട് നമ്പറുകളിൽ വോട്ടർ തിരിച്ചറിയൽ കാർഡും വോട്ടും ഉണ്ടാകുന്നത് ഗുരുതര കുറ്റകൃത്യമാകുമ്പോഴാണ് ആർഎസ്എസ് നേതാവിന് രണ്ട് ഐ.ഡി കാർഡ് കണ്ടെത്തിയത്.

Continue Reading

kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു.

Published

on

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറകോട് എന്നീ ജില്ലകളിലെ ചില ഇടങ്ങളില്‍ ഇടത്തരം തോതില്‍ മഴ ലഭിക്കാനിടയുണ്ട്. കൂടാതെ, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റും പ്രതീക്ഷിക്കുന്നു. നിലവില്‍ കണ്ണൂര്‍, കാസറകോട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് നിലവിലുണ്ട്. ഇരു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

Trending