Connect with us

kerala

‘ഫാ.തിയോഡേഷ്യസിന്റെ പരാമര്‍ശം കലാപവും ലഹളയും ലക്ഷ്യമിട്ടുള്ളത്’; എഫ്ഐആര്‍

മലപ്പുറം പരപ്പനങ്ങാടി സ്വദേശി അബ്ദുള്‍ റഹ്മാന്‍ നല്‍കിയ പരാതിയിലാണ് കേസ്.

Published

on

മന്ത്രി അബ്ദുറഹ്മാനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ വിഴിഞ്ഞം സമര സമിതി കണ്‍വീനര്‍ ഫാദര്‍. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി അബ്ദുള്‍ റഹ്മാന്‍ നല്‍കിയ പരാതിയിലാണ് കേസ്.

വര്‍ഗ്ഗീയ ധ്രൂവീകരണത്തിനും കലാപത്തിനും വഴിവയ്ക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു വൈദികന്റെ പ്രസ്താവനയെന്ന് എഫ്‌ഐആറില്‍ പറയുന്നു.സമര സമിതിയെ മന്ത്രി അബ്ദുറഹ്മാന് വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫാ.തിയോഡേഷ്യസ് വിവാദ പരമാര്‍ശം നടത്തിയത്.മന്ത്രിയുടെ പേരില്‍തന്നെ തീവ്രവാദമുണ്ടെന്നായിരുന്നു പരാമര്‍ശം.

kerala

സ​ഖ്യ​ത്തി​ൽ ചി​ല ബി.​ജെ.​പി നേ​താ​ക്ക​ൾ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ദേ​വ​ഗൗ​ഡ

ഒ​രു വി​ഭാ​ഗം ബി.​ജെ.​പി നേ​താ​ക്ക​ൾ സ​ഖ്യ​ത്തി​ൽ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും അ​വ​രി​ൽ​നി​ന്ന് പ്ര​ചാ​ര​ണ​ത്തി​ന് പി​ന്തു​ണ ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ദേ​വ​ഗൗ​ഡ പ​റ​ഞ്ഞു.

Published

on

ക​ർ​ണാ​ട​ക​യി​ൽ ജെ.​ഡി-​എ​സ്- ബി.​ജെ.​പി സ​ഖ്യ​ത്തി​ലെ അ​നൈ​ക്യം വെ​ളി​പ്പെ​ടു​ത്തി ജെ.​ഡി-​എ​സ് അ​ധ്യ​ക്ഷ​ൻ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ. ഒ​രു വി​ഭാ​ഗം ബി.​ജെ.​പി നേ​താ​ക്ക​ൾ സ​ഖ്യ​ത്തി​ൽ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും അ​വ​രി​ൽ​നി​ന്ന് പ്ര​ചാ​ര​ണ​ത്തി​ന് പി​ന്തു​ണ ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ദേ​വ​ഗൗ​ഡ പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച ഹാ​സ​നി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വെ​ള്ളി​യാ​ഴ്ച വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന 14 മ​ണ്ഡ​ല​ങ്ങ​ളി​ൽ കോ​ലാ​ർ, മാ​ണ്ഡ്യ, ഹാ​സ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ജെ.​ഡി-​എ​സ് മ​ത്സ​രി​ക്കു​ന്ന​ത്. മ​ണ്ഡ്യ​യി​ൽ സി​റ്റി​ങ് എം.​പി സു​മ​ല​ത​യു​ടെ നി​സ്സ​ഹ​ക​ര​ണ​ത്തെ കു​റി​ച്ച് ദേ​വ​ഗൗ​ഡ പേ​രെ​ടു​ത്ത് പ​റ​ഞ്ഞു.

ഹാ​സ​നി​ൽ ബി.​ജെ.​പി​യു​ടെ സം​സ്ഥാ​ന സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മു​ൻ എം.​എ​ൽ.​എ​യു​മാ​യ പ്രീ​തം​ഗൗ​ഡ ജെ.​ഡി-​എ​സ് സ്ഥാ​നാ​ർ​ഥി പ്ര​ജ്വ​ൽ രേ​വ​ണ്ണ​ക്കു​വേ​ണ്ടി രം​ഗ​ത്തി​റ​ങ്ങി​യി​ട്ടി​ല്ല. കോ​ലാ​റി​ൽ ബി.​ജെ.​പി, ജെ.​ഡി-​എ​സ് ​നേ​താ​ക്ക​ൾ പൊ​തു​വേ​ദി​യി​ൽ ത​മ്മി​ല​ടി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ദേ​വ​ഗൗ​ഡ​യു​ടേ​ത് വെ​റും ഊ​ഹം മാ​ത്ര​മാ​ണെ​ന്ന് ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി.​വൈ. വി​ജ​യേ​ന്ദ്ര പ്ര​തി​ക​രി​ച്ചു.

Continue Reading

kerala

‘കൂടിക്കാഴ്ച ഒഴിവാക്കണമായിരുന്നു’; പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയിൽ ഇ.പി ജയരാജനെ തള്ളി സി.പി.ഐ

ജയരാജനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കളങ്കിതരുമായുള്ള സൗഹൃദത്തില്‍ ഇ.പിക്ക് ജഗ്രത ഉണ്ടായില്ലെന്ന് കുറ്റപ്പെടുത്തി.

Published

on

പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ഇ.പി ജയരാജനെ തള്ളി സി.പി.ഐ. കൂടിക്കാഴ്ച ഒഴിവാക്കണമായിരുന്നുവെന്നും കമ്മ്യൂണിസ്റ്റ് മൂല്യബോധം എല്ലാവര്‍ക്കും പ്രധാനമെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ‘അണികളെ പഠിപ്പിക്കുന്ന മൂല്യം പാലിക്കാന്‍ ആരേക്കാളും ബാധ്യത നേതാക്കള്‍ക്കുണ്ട്. കളങ്കിത വ്യക്തികളുടെ കമ്പോള താത്പര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ പെട്ടുപോകരുത്. ഏതെങ്കിലും വ്യക്തികള്‍ക്ക് പാളിച്ച പറ്റിയാല്‍ വ്യക്തികളുടെ മാത്രം വീഴ്ചയാണ്’.. ബിനോയ് വിശ്വം പറഞ്ഞു.

ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞു. ടി.ജി നന്ദകുമാറിനൊപ്പം തിരുവനന്തപുരത്ത് മകന്റെ ഫ്‌ലാറ്റില്‍ എത്തിയാണ് ജാവദേക്കര്‍ കണ്ടതെന്നും രാഷ്ട്രീയം സംസാരിച്ചിട്ടില്ലന്നും ഇ.പി പറഞ്ഞു. ജയരാജനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കളങ്കിതരുമായുള്ള സൗഹൃദത്തില്‍ ഇ.പിക്ക് ജഗ്രത ഉണ്ടായില്ലെന്ന് കുറ്റപ്പെടുത്തി. പിണറായിയെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും രംഗത്തെത്തി.

പ്രമുഖ സി.പി.എം നേതാവ് ബി.ജെ.പി നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് ആദ്യം ആരോപിച്ചത് ശോഭാ സുരേന്ദ്രനാണ്. ആ നേതാവ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ എന്ന കെ.സുധാകരന്റെ പ്രസ്താവനയോടെ വിവാദം വീണ്ടും ചൂട് പിടിച്ചു. ആരോപണം ഇ.പി ജയരാജന്‍ നിഷേധിച്ചതിന് പിന്നാലെ കൂടിക്കാഴ്ച സ്ഥിരീകരിച്ച്ടി.ജി നന്ദകുമാറും ശോഭ സുരേന്ദ്രനും രംഗത്തെത്തി. ഒടുവില്‍ ജാവഡേക്കറെ കണ്ടെന്ന് ഇ.പി തുറന്നുപറഞ്ഞു. ദല്ലാള്‍ നന്ദകുമാറിനൊപ്പം തിരുവനന്തപുരത്ത് മകന്റെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. എന്നാല്‍ രാഷ്ട്രീയം സംസാരിച്ചിട്ടില്ലന്നും ഇ.പി പറഞ്ഞു.

പിന്നാലെ ഇ.പി ജയരാജനെതിരെ പരസ്യ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. കളങ്കിതരുമായുള്ള സൗഹൃദത്തില്‍ ജയരാജന് ജാഗ്രത ഉണ്ടായില്ല. പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകുമെന്നും മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. തെരഞ്ഞെടുപ്പ് ദിവസം ഇ.പി ജയരാജന്‍ നടത്തിയ പ്രസ്താവന അനുചിതമായന്നാണ് മുതിര്‍ന്ന എല്‍ഡിഎഫ് നേതാക്കളുടെയും വിലയിരുത്തല്‍.

 

Continue Reading

kerala

യുഡിഎഫിന് നൂറ് ശതമാനം വിജയം ഉറപ്പ്; വോട്ട് രേഖപ്പെടുത്തി കെ മുരളീധരന്‍

തൃശൂരും തിരുവനന്തപുരവും ഉൾപ്പെടെയുള്ള 20 ലോക്സഭാ മണ്ഡലങ്ങളിലും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കും.

Published

on

തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരം ജവഹര്‍ നഗര്‍ സ്‌കൂളിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് യുഡിഎഫിന് നൂറ് ശതമാനം വിജയം ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു.

തൃശൂരും തിരുവനന്തപുരവും ഉൾപ്പെടെയുള്ള 20 ലോക്സഭാ മണ്ഡലങ്ങളിലും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കും. തൃശൂരിൽ യുഡിഎഫിനെ സംബന്ധിച്ച് യാതൊരു സംശയവുമില്ല. ഞങ്ങൾക്ക് വിജയം ഉറപ്പാണ്. സിപിഎം–ബിജെപി അന്തർധാരയുടെ കാര്യം ആദ്യം ഞാന്‍ പറഞ്ഞു. എന്നാല്‍ അത് എല്ലാവരും തമാശയായിട്ട് എടുത്തു.

പതിനെട്ട് മണ്ഡലങ്ങളിലും എൽഡിഎഫും രണ്ടിടത്ത് ബിജെപിയും – അതാണ് അന്തർധാരയുടെ ഫോർമുല. തിരുവനന്തപുരവും തൃശൂരും ബിജെപിക്ക്, ബാക്കി പതിനെട്ട് മണ്ഡലവും ഇടതിന്. ഈ ധാരണ ഞങ്ങൾ പൊളിക്കും. ഒരു സംശയവും വേണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending