kerala
വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
രാമേശ്വരത്ത് നിന്നാണ് കണ്ടെത്തിയത്.

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യതൊഴിലയുടെ മൃതദേഹം കണ്ടെത്തി. രാമേശ്വരത്ത് നിന്നാണ് കണ്ടെത്തിയത്.
വള്ളം മറിഞ്ഞു കാണാതായ അനു എന്ന വള്ളത്തിലെ സെറ്റല്ലസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബന്ധുതക്കളെത്തി ഇയാളുടെ മൃതദേഹം തിരിച്ചറിയുകയായിരുന്നു. കഴിഞ്ഞമാസം 30നാണ് ഇയാളെ കാണാതായത്.
വിഴിഞ്ഞത്തുനിന്ന് മത്സ്യബന്ധനത്തിനുപോയ വള്ളമായിരുന്നു മറിഞ്ഞത്. വള്ളത്തിലുണ്ടായുന്ന മൂന്ന് പേര് നീന്തി രക്ഷപ്പെടുകയും രണ്ട് പേര് കടലില്‍ അകപ്പെട്ട് പോവുകയുമായിരുന്നു.
kerala
എന്ത് ശിക്ഷ ഏറ്റെടുക്കാനും തയ്യാര്‍, എല്ലാ ചുമതലകളും അടുത്തയാള്‍ക്ക് കൈമാറി; ഡോ. ഹാരിസ് ചിറക്കല്‍
താന്‍ സര്‍ക്കാര്‍ ജോലി തിരഞ്ഞെടുത്തത് ജനങ്ങള്‍ക്ക് സേവനം ചെയ്യാമെന്നുള്ള ആഗ്രഹം കൊണ്ടാണെന്നും ഈ ജോലി പോയാല്‍ വേറൊരു ജോലി കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ ഉപകരണക്ഷാമത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ നടത്തിയതിന് പിന്നാലെ തനിക്ക് ഭയമില്ലെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്‍. താന്‍ സര്‍ക്കാര്‍ ജോലി തിരഞ്ഞെടുത്തത് ജനങ്ങള്‍ക്ക് സേവനം ചെയ്യാമെന്നുള്ള ആഗ്രഹം കൊണ്ടാണെന്നും ഈ ജോലി പോയാല്‍ വേറൊരു ജോലി കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് എന്ത് ശിക്ഷ ഏറ്റെടുക്കാനും തയ്യാറാണെന്നും എല്ലാ ചുമതലകളും അടുത്തയാള്‍ക്ക് കൈമാറിയെന്നും ഡോ. ഹാരിസ് ചിറക്കല്‍ പറഞ്ഞു.
വിദഗ്ധ സമിതിക്ക് മുമ്പില്‍ എല്ലാ തെളിവുകളും നല്‍കിയെന്നും സഹപ്രവര്‍ത്തകരുടെ മൊഴി തനിക്ക് അനുകൂലമാണെന്നും ഹാരിസ് ചിറക്കല്‍ പറഞ്ഞു.
അതേസമയം, ഡോ. ഹാരിസ് ചിറക്കല്‍ ഉയര്‍ത്തിയ ആരോപങ്ങളെ പൂര്‍ണമായും ശരിവെക്കുന്നതാണ് ആരോഗ്യ വകുപ്പ് നിയമിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. ‘സിസ്റ്റത്തിന് പ്രശ്നംമുണ്ട്’ എന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. റിപ്പോര്‍ട്ട് ഇന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ആരോഗ്യമന്ത്രിക്ക് കൈമാറും.
വിദ്യാര്‍ത്ഥിയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഹാരിസ് ഉന്നയിച്ചത് വസ്തുതകള്‍ ആണെന്നും ശസ്ത്രക്രിയ ഉപകരണങ്ങള്‍ സമയത്ത് ലഭ്യമാക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു. അതേസമയം, ഉപകരണങ്ങളുടെ കുറവ് മൂലം നേരത്തെ ശസ്ത്രക്രിയ മുടങ്ങിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഡോക്ടര്‍ക്കെതിരെ നടപടി വേണ്ടെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ഡോ. ഹാരിസിന്റേത് സര്‍വീസ് ചട്ടലംഘനമാണെന്നും സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡോക്ടര്‍ ചൂണ്ടികാട്ടിയ എല്ലാ പരാതികളിലും വസ്തുതയില്ലെന്നും ചില പരാതികളില്‍ കാര്യമുണ്ടെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
kerala
ഓമനപ്പുഴ കൊലപാതകം; മരിച്ച യുവതിയുടെ അമ്മ കസ്റ്റഡിയില്‍
മണ്ണഞ്ചേരി പൊലീസാണ് ജെസി മോളെ കസ്റ്റഡിയിലെടുത്തത്.

ആലപ്പുഴ ഓമനപ്പുഴയില്‍ പിതാവ് മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മ കസ്റ്റഡിയില്‍. മണ്ണഞ്ചേരി പൊലീസാണ് ജെസി മോളെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തില്‍ പങ്കുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കസറ്റഡിയിലെടുക്കുകയായിരുന്നു. ജെസി മോളെയും ഭര്‍ത്താവ് ജോസിനെയും വിശദമായി ചോദ്യം ചെയ്യും.
പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നും കൊലപാതകം മറച്ചുവെച്ചെന്നും ചൂണ്ടിക്കാട്ടിയാണഅ ജെസിമോള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തത്. തിങ്കളാഴ്ച രാത്രിയാണ് ജാസ്മിന് (29) കൊല്ലപ്പെട്ടത്.
ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതി ആത്മഹത്യ ചെയ്തുവെന്നായിരുന്നു ആദ്യം കരുതിയത്. മരണത്തില്‍ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് പിതാവിനെ ചോദ്യം ചെയ്യുകയായിരുന്നു. പിന്നാലെ പിതാവ് കുറ്റസമ്മതം നടത്തി. ജാസ്മിന് പതിവായി വീട്ടിലേക്ക് വൈകി വരുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പിതാവ് പറഞ്ഞു.
ആത്മഹത്യയെന്ന് വരുത്താന്‍ മൃതദേഹം കിടപ്പു മുറിയിലെ കട്ടിലില്‍ കിടത്തുകയും ചെയ്തു. ജാസ്മിനെ പിതാവ് കഴുത്ത് ഞെരിച്ച് ഉപദ്രവിച്ചതോടെ അബോധാവസ്ഥയിലെത്തിയ യുവതിയെ വീണ്ടും കഴുത്തില്‍ തോര്‍ത്ത് കുരുക്കി മരണം ഉറപ്പാക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനിടെയാണ് കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ ജോസ്മോന് പൊലീസിനോട് പങ്കുവെച്ചത്.
അതേസമയം വീട്ടുകാര്‍ക്ക് വിവരമറിയാമായിരുന്നിട്ടും ഒരു രാത്രി മുഴുവന്‍ കൊലപാതക വിവരം മറച്ചുവെച്ചു. പിറ്റേ ദിവസമാണ് വീട്ടുകാര്‍ മരണ വിവരം പുറത്തറിയിക്കുന്നത്.
kerala
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 320 രൂപ കൂടി
അതേസമയം, ആഗോളവിപണിയില്‍ ഇന്നും വില കുറഞ്ഞു.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 40 രൂപയാണ് ഇന്ന് വര്‍ധിച്ചത് ഇതോടെ 9105 രൂപയായാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില വര്‍ധിച്ചത്. പവന് 320 രൂപ വര്‍ധിച്ചതോടെ 72,840 രൂപയാണ് ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില.
കഴിഞ്ഞ ദിവസം സ്വര്‍ണവില ഗ്രാമിന് 45 രൂപ വര്‍ധിച്ചിരുന്നു. 9065 രൂപയായാണ് സ്വര്‍ണവില വര്‍ധിച്ചത്. പവന് 360 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. വില 72,520 രൂപയായാണ് ബുധനാഴ്ച വില വര്‍ധിച്ചത്.
അതേസമയം, ആഗോളവിപണിയില്‍ ഇന്നും വില കുറഞ്ഞു. യു.എസ് പേറോള്‍ ഡാറ്റക്കായി നിക്ഷേപകര്‍ കാത്തിരിക്കുന്നതാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകം. ലോകവിപണിയില്‍ സ്പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 0.3 ശതമാനം നഷ്ടം രേഖപ്പെടുത്തി. ഔണ്‍സിന് 3,346.47 ഡോളറായാണ് വില കുറഞ്ഞത്.
യു.എസ് ഗോള്‍ഡ് ഫ്യൂച്ചറിന്റെ വിലയും ഇടിഞ്ഞു. 0.1 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. 3,357.20 ഡോളറായാണ് സ്വര്‍ണവില കുറഞ്ഞത്. 3,320 ഡോളറിനും 3,360 ഡോളറിനുമിടയിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. നിലവില്‍ യു.എസിലെ വിവിധ സാമ്പത്തിക സൂചകങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ക്കായി നിക്ഷേപകര്‍ കാത്തിരിക്കുകയാണ്. ഇത് വരുന്നതിനനുസരിച്ച് സ്വര്‍ണവിലയിലും മാറ്റമുണ്ടാകും.
-
india3 days ago
‘അധികാരത്തിൽ വന്നാൽ വഖഫ് ഭേദഗതി ചവറ്റുകുട്ടയിലെറിയും’; ബീഹാർ വഖഫ് സംരക്ഷണ റാലിയിൽ തേജസ്വി യാദവ്
-
kerala3 days ago
ഒരു വയസുകാരന്റെ മരണം; മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
-
kerala3 days ago
ചൂരല്‍മലയിലെ പ്രതിഷേധം; ദുരിതബാധിതരുള്‍പ്പെടെ ആറുപേരെ അറസ്റ്റ് ചെയ്ത് പൊലീസ്
-
kerala3 days ago
ത്രിഭാഷ നയം; പിന്മാറി മഹാരാഷ്ട്ര സര്‍ക്കാര്‍
-
india3 days ago
തായ്ലന്ഡില് നിന്ന് 16 ജീവനുള്ള പാമ്പുകളുമായി മുംബൈ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന് പിടിയില്‍
-
india3 days ago
തെലങ്കാനയിലെ കെമിക്കല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി; 10 മരണം
-
local3 days ago
നിരവധി ജീവനുകൾ രക്ഷിക്കുന്നതിനിടെ ഉരുളെടുത്തു; മുണ്ടക്കൈയുടെ നോവായി മാറിയ പ്രജീഷിന്റെ സ്വപ്നം യാഥാർഥ്യമായി; കുടുംബം പുതിയ വീട്ടിലേക്ക്
-
india3 days ago
ജെഎൻയു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ തിരോധാനക്കേസ് അവസാനിപ്പിച്ച് സിബിഐ