Connect with us

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ അതി ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ അതി ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒമ്പത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.

വരും ദിവസങ്ങളില്‍ മഴ തുടരാനാണ് സാധ്യത. കേരളത്തിലേ തീരദേശ മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ട്രോളിങ്ങ് നിരോധം ജൂലൈ 31 വരെ തുടരും എന്നും അറിയിച്ചു.

kerala

യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്‌ഐക്ക് സ്ഥലമാറ്റം

എസ്‌ഐ ധനീഷിനെ ജില്ലാ സായുധ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയത്.

Published

on

ബേപ്പൂര്‍ സ്‌റ്റേഷനിലെ പ്രൊബേഷന്‍ എസ്‌ഐക്ക് സ്ഥലമാറ്റം. യുവാവിനെ മര്‍ദിച്ചെന്ന പരാതിയിലാണ് എസ്‌ഐ ധനീഷിനെ ജില്ലാ സായുധ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയത്.

എസ്‌ഐ ധനീഷ് ഉള്‍പ്പെടെ നാലു പേര്‍ മര്‍ദിച്ചെന്നായിരുന്നു യുവാവിന്റെ പരാതി. ഇരുചക്ര വാഹനത്തില്‍ മൂന്നു പേര്‍ സഞ്ചരിച്ചതിനാണ് പരാതിക്കാരനായ അനന്ദുവിനെ സ്‌റ്റേഷനിലെത്തിച്ചത്. പൊലീസ് പട്ടിക ഉപയോഗിച്ച് നിരവധി തവണ അടിച്ചുവെന്ന് യുവാവ് ആരോപിക്കുന്നു.

Continue Reading

kerala

തൃശൂരില്‍ വയോധികനെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

അരിപ്പാലം ചീനക്കുഴി സ്വദേശി രാജന്‍ പിള്ളയെ (65) ആണ് തലക്കടിച്ച് കൊലപ്പെടുത്തിത്.

Published

on

തൃശൂരില്‍ വയോധികനെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. അരിപ്പാലം ചീനക്കുഴി സ്വദേശി രാജന്‍ പിള്ളയെ (65) ആണ് തലക്കടിച്ച് കൊലപ്പെടുത്തിത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ വെള്ളാങ്കല്ലൂര്‍ സെന്ററില്‍ സെന്റ് ജോസഫ് ചര്‍ച്ചിന് എതിര്‍വശത്തുള്ള കടകള്‍ക്ക് മുന്നില്‍ വെച്ചാണ് കൊലപാതകം നടന്നത്.

മാനസിക വിഭാന്ത്രിയുള്ള ബാബു ചാമക്കുന്ന് എന്നയാളാണ് കൊലപാതകം നടത്തിയത്. ഇയാളെ ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യപിച്ച് എത്തിയ രാജന്‍പിള്ളയും ബാബുവും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Continue Reading

kerala

ആതിരപ്പിള്ളിയില്‍ പനി ബാധിച്ച് മരിച്ചയാള്‍ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

വാഴച്ചാല്‍ ഉന്നതിയിലെ രാമനാണ് പനി ബാധിച്ച് മരിച്ചത്.

Published

on

തൃശൂര്‍ ആതിരപ്പിള്ളിയില്‍ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചയാള്‍ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. വാഴച്ചാല്‍ ഉന്നതിയിലെ രാമനാണ് പനി ബാധിച്ച് മരിച്ചത്. ഇന്നലെ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഡോക്ടര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്.

ജൂണ്‍ 22ന് ആണ് രാമന്‍ മരിച്ചത്. രാമന് എങ്ങനെയാണ് പേവിഷ ബാധയേറ്റതെന്ന കാര്യം വ്യക്തമല്ല.
തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. തിരുവനന്തപുരത്തെ ലാബിലാണ് പരിശോധന നടത്തിയത്.

Continue Reading

Trending