തൃശ്ശൂര്‍ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു. മഴ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഞായറാഴ്ച വൈകീട്ട് വെടിക്കെട്ട് നടത്താനാണ് തീരുമാനം. ശക്തമായ മഴയെ തുടര്‍ന്ന് ഇന്നലെ രാത്രി നടക്കേണ്ടിയിരുന്ന വെടിക്കെട്ട് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വൈകീട്ട് വരെ മഴയുടെ കാര്യമായ ഭീഷണി ഉണ്ടായിരുന്നില്ല. പക്ഷേ ശേഷം ശക്തമായ മഴ പെയ്തു. തൃശ്ശൂരില്‍ ഇപ്പോഴും മഴ തുടരുകയാണ്.