Connect with us

india

ഓട്ടോയിലെ പൊട്ടിത്തെറി; തീവ്രവാദ ബന്ധമെന്ന് പൊലീസ്

പോലീസ് ഉചിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തില്‍ പങ്കാളികളാകും

Published

on

ബംഗളൂരുവില്‍ ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷയില്‍ സ്‌ഫോടനം ഉണ്ടായ സംഭവത്തില്‍ തീവ്രവാദബന്ധം സ്ഥിരീകരിച്ച് കര്‍ണാടക പോലീസ്.സ്‌ഫോടനം യാദൃശ്ചികം അല്ലെന്നും കൃത്യമായ ആസൂത്രണത്തോടെ നടന്ന തീവ്രവാദം പ്രവര്‍ത്തനമാണെന്നും കര്‍ണാടക ഡി ജി പി പ്രവീണ്‍ സൂത് വ്യക്തമാക്കി. കര്‍ണാടക പോലീസ് വിശദമായ അന്വേഷണം നടത്തുന്നെണ്ടെന്ന് അദ്ദേഹം ട്വീറ്റ്‌ലൂടെ അറിയിച്ചു.

മംഗളൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സംസ്ഥാന പോലീസിനെ സഹായിക്കുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അറഗ ഞാനേന്ദ്ര വ്യക്തമാക്കി. പോലീസ് ഉചിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തില്‍ പങ്കാളികളാകും എന്നും അദ്ദേഹം പറഞ്ഞു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വെട്ടിലാക്കി കേന്ദ്ര ബജറ്റ്: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പും മദ്രസാ ധനസഹായവും വെട്ടിക്കുറച്ച് കേന്ദ്ര ബജറ്റ്

365 കോടി 44 കോടിയായി; 160 കോടി 10 കോടിയും

Published

on

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പും മദ്രസാന്യൂനപക്ഷ സ്ഥാപന ധനസഹായവും കുത്തനെ വെട്ടിച്ചുരുക്കി. സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ 87 ശതമാനവും മദ്രസാ ന്യൂനപക്ഷ സ്ഥാപന ഫണ്ടില്‍ 93 ശതമാനവുമാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ആകെ വിഹിതവും കുറച്ച് 38 ശതമാനമാക്കി ചുരുക്കിയിട്ടുണ്ട്.

ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നുള്ള പ്രൊഫഷനല്‍ടെക്‌നിക്കല്‍ കോഴ്‌സുകള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ ബജറ്റില്‍ നല്‍കിവന്നിരുന്ന 365 കോടി രൂപ സ്‌കോളര്‍ഷിപ്പില്‍ നിന്നും 44 കോടിയായാണ് കുറച്ചിരിക്കുന്നത്.

മദ്രസകള്‍ക്കും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വകയിരുത്തിയ കേന്ദ്ര ധനസഹായത്തില്‍ നിന്നും ഇത്തവണ 160കോടിയില്‍ നിന്ന് 10 കോടി രൂപയാക്കിയാണ് വെട്ടിക്കുറച്ചിരിക്കുന്നത്.

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിനുള്ള ഫണ്ടും വലിയ തോതില്‍ വെട്ടിക്കുറച്ചിട്ടുണ്ട്. കഴിഞ്ഞ ബജറ്റില്‍ 1,425 കോടി വകയിരുത്തിയത് ഇത്തവണ 992 കോടിയാക്കി.

നേരത്തേ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗവേഷണം നടത്തുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കിവന്നിരുന്ന മൗലാനാ ആസാദ് നാഷനല്‍ ഫെലോഷിപ്പ്(മാന്‍ഫ്) നിര്‍ത്തലാക്കിയതും പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് യോഗ്യതയില്‍ ഭേദഗതി വരുത്തി ഒന്‍പത്, പത്ത് ക്ലാസുകാര്‍ക്കു മാത്രമാക്കി ചുരുക്കിയതും ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Continue Reading

india

എ.എ.പി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം: ഇഡി കുറ്റപത്രത്തെ വിമര്‍ശിച്ച് കെജ്രിവാള്‍

അവകാശവാദങ്ങള്‍ തികച്ചും സാങ്കല്‍പ്പികമാണെന്നാണ് കെജ്രിവാളിന്റെ ആരോപണം

Published

on

മദ്യനയക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രത്തെ വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. എ.എ.പി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സിയെ ഉപയോഗിക്കുകയാണെന്ന് കെജ്രിവാള്‍ ആരോപിച്ചു. മദ്യ അഴിമതിയില്‍ നിന്നും സമ്പാദിച്ച പണം ഗോവാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്നാണ് ഇഡിയുടെ കുറ്റപത്രത്തില്‍ പറയുന്നത്.

അന്വേഷണ ഏജന്‍സിയുടെ അവകാശവാദങ്ങള്‍ തികച്ചും സാങ്കല്‍പ്പികമാണെന്നാണ് കെജ്രിവാളിന്റെ ആരോപണം. 2022ല്‍ നടന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി രണ്ട് സീറ്റുകള്‍ നേടിയിരുന്നു. എഎപിയുടെ സര്‍വേ ടീമുകളുടെ ഭാഗമായ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ഏകദേശം 70 ലക്ഷം രൂപ പണമായി നല്‍കിയതായും ഇഡിയുടെ കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

Continue Reading

india

തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിനെ പരിഹസിച്ച് ഷൂവുമായി വൈ.എസ് ശര്‍മിള.

ശര്‍മിളയുടെ കാര്‍ അവരിരിക്കെതന്നെ കഴിഞ്ഞമാസം തെലുങ്കാന പൊലീസ് ജെ.സി.ബി ഉപയോഗിച്ച് പൊക്കിമാറ്റിയത് വലിയ വിവാദമായിരുന്നു.

Published

on

തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിനെ പരിഹസിച്ച് ഷൂവുമായി വൈ.എസ് ശര്‍മിള. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗ് മോഹന്‍ റെഡ്ഡിയുടെ സഹോദരിയാണ് ശര്‍മിള. തന്റെ കൂടെ ജനങ്ങളുടെ പ്രയാസങ്ങള്‍ മനസ്സിലാക്കാനായി നടക്കാന്‍ തയ്യാറുണ്ടോ എന്നും താങ്കളുടെ പാദത്തിന് വലുപ്പത്തിലുള്ള ഷൂ സമ്മാനമായി തരാമെന്നുമാണ് ശര്‍മിള പറഞ്ഞത്. ഷൂ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പാകെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ശര്‍മിളയുടെ കാര്‍ അവരിരിക്കെതന്നെ കഴിഞ്ഞമാസം തെലുങ്കാന പൊലീസ് ജെ.സി.ബി ഉപയോഗിച്ച് പൊക്കിമാറ്റിയത് വലിയ വിവാദമായിരുന്നു.

Continue Reading

Trending