Connect with us

Video Stories

100 രൂപക്കും ബിരിയാണിക്കും വേണ്ടി ഭാഗ്യ കത്തിച്ചത് 42 ബസുകള്‍!

Published

on

0a1edcdbe34a2628684e0307f665dcaeബംഗളൂരു: കാവേരി നദീജലവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ അരങ്ങേറിയ അക്രമ സംഭവങ്ങളില്‍ 22ലധികം ബസ് കത്തിച്ചത് ഭാഗ്യ എന്ന 22 കാരിയെന്ന് സൂചന. 100 രൂപയും ഒരു പ്ലേറ്റ് ബിരിയാണിയും വാഗ്ദാനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഭാഗ്യ ഈ കൃത്യം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത പതിനൊന്ന് പേരില്‍ ഒരാളാണ് ഭാഗ്യയും. ബസ് നിര്‍ത്തിയിട്ട സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ഇതില്‍ ഭാഗ്യയും ഉണ്ടായിരുന്നു. എന്നാല്‍ ബിരിയാണിക്കഥ വെളിപ്പെടുത്തിയത് ഭാഗ്യയുടെ അമ്മ യെല്ലമയാണ്.

100 രൂപയും മട്ടന്‍ ബിരിയാണിയും വാഗ്ദാനം ചെയ്താണ് തന്റെ മകളെ സുഹൃത്തുക്കള്‍ അക്രമങ്ങള്‍ക്കായി വിളിച്ചുകൊണ്ടുപോയതെന്ന് യെല്ലമ്മ മാധ്യമങ്ങളോട് പറഞ്ഞു. കെ.പി.എന്‍ ഗാരേജിനടുത്ത് ഗിരിനഗറിലാണ് ഭാഗ്യ താമസിക്കുന്നത്. സെപ്തംബര്‍ 12 ഉച്ചയോടെ വീട്ടിലെത്തിയ സുഹൃത്തുക്കള്‍ മകളോട് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അവരാണ് ബിരിയാണിയും പണവും നല്‍കാമെന്ന് പറഞ്ഞത്- യെല്ലമ്മ വ്യക്തമാക്കുന്നു. സി.സി.ടി.വി ദൃശ്യങ്ങളില്‍ മറ്റ് സ്ത്രീകളെയും കാണാമെങ്കിലും ഇവരാരും കൃത്യത്തില്‍ ഇല്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതേസമയം ഭാഗ്യയാണോ ആക്രമണം നയിച്ചതെന്ന് ഇപ്പോള്‍ വ്യക്തമാക്കാനാവില്ല, ആക്രമികളില്‍ ഭാഗ്യ ഉണ്ടായിരുന്നു എന്ന് മാത്രമെ ഇപ്പോള്‍ പറയാനാവൂവെന്നാണ് പൊലീസ് അറിയിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

FinTech

സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു, നിഫ്റ്റി 25,700 ന് താഴെ; രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം

മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു.

Published

on

സെന്‍സെക്‌സും നിഫ്റ്റിയും ശക്തമായ ഒക്ടോബര്‍ റാലിക്ക് ശേഷം പിന്‍വാങ്ങി, സ്വകാര്യ ബാങ്കുകളുടെ ബലഹീനതയും അതിവേഗം ചലിക്കുന്ന ഉപഭോക്തൃ ഉല്‍പ്പന്ന ഓഹരികളും വികാരത്തെ തളര്‍ത്തി. എന്നിരുന്നാലും, ത്രൈമാസ വരുമാനവും പ്രതിമാസ വാഹന വില്‍പ്പന ഡാറ്റയും ഇടിവ് കുറയ്ക്കാന്‍ സഹായിച്ചു.

ഇന്ത്യന്‍ മുന്‍നിര സൂചികകള്‍ നവംബര്‍ 3 ന് തുടര്‍ച്ചയായ രണ്ടാം സെഷനിലും തങ്ങളുടെ നഷ്ടം നീട്ടി. സമ്മിശ്ര ആഗോള സൂചനകള്‍ക്കിടയില്‍ പുതിയ ആഴ്ചത്തെ മന്ദഗതിയിലാക്കി. രണ്ടാം പാദത്തിലെ വരുമാനത്തിനൊപ്പം, നിക്ഷേപകര്‍ ഇന്ത്യ-യുഎസ് വ്യാപാര സംഭവവികാസങ്ങളിലും ശ്രദ്ധ പുലര്‍ത്തുന്നു. ഇത് വരും ദിവസങ്ങളില്‍ വിപണികള്‍ക്ക് ടോണ്‍ സജ്ജമാക്കുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.

രാവിലെ സെന്‍സെക്സ് 249.61 പോയിന്റ് അഥവാ 0.30 ശതമാനം താഴ്ന്ന് 83,689.10ലും നിഫ്റ്റി 55.90 പോയിന്റ് അഥവാ 0.22 ശതമാനം ഇടിഞ്ഞ് 25,666.20ലും എത്തി. മാര്‍ക്കറ്റ് വീതി പോസിറ്റീവായി, 1,788 ഓഹരികള്‍ മുന്നേറി, 1,206 ഇടിവ്, 213 മാറ്റമില്ലാതെ.

ആദ്യകാല വ്യാപാരത്തില്‍ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 0.6 ശതമാനം വരെ ഉയര്‍ന്നതോടെ വിശാലമായ വിപണികള്‍ ഉറച്ചുനിന്നു. ഇന്ത്യ VIX, അസ്ഥിരത സൂചിക, 4 ശതമാനം ഉയര്‍ന്നു, ഇത് വ്യാപാരികള്‍ക്കിടയില്‍ ചില ജാഗ്രത പ്രതിഫലിപ്പിക്കുന്നു.

മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു. 5 ശതമാനം കുതിച്ചുചാട്ടത്തിന് ശേഷവും കഴിഞ്ഞ ആഴ്ചയിലെ ശക്തമായ മുന്നേറ്റം തുടര്‍ന്നു. രണ്ട് സൂചികകളും 0.5 ശതമാനം വീതം നേട്ടമുണ്ടാക്കിയതോടെ മെറ്റല്‍, ഫാര്‍മ ഓഹരികളിലും വാങ്ങല്‍ താല്‍പ്പര്യം കണ്ടു. മറുവശത്ത്, എഫ്എംസിജി, ഐടി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ സ്റ്റോക്കുകള്‍ സമ്മര്‍ദ്ദത്തിലായി.

കമ്പനികള്‍ അവരുടെ Q2 വരുമാനം രേഖപ്പെടുത്തുന്നത് തുടര്‍ന്നതിനാല്‍ സ്റ്റോക്ക്-നിര്‍ദ്ദിഷ്ട പ്രവര്‍ത്തനം ദൃശ്യമായിരുന്നു. കുറഞ്ഞ ക്രെഡിറ്റ് ചെലവ് ചൂണ്ടിക്കാട്ടി ബ്രോക്കറേജുകള്‍ പോസിറ്റീവ് വീക്ഷണം നിലനിര്‍ത്തിയതിനെത്തുടര്‍ന്ന് ശ്രീറാം ഫിനാന്‍സ് ഓഹരികള്‍ ആദ്യകാല വ്യാപാരത്തില്‍ 5 ശതമാനം ഉയര്‍ന്നു. CLSA അതിന്റെ മികച്ച റേറ്റിംഗ് ആവര്‍ത്തിച്ചു, ടാര്‍ഗെറ്റ് വില ഒരു ഷെയറിന് 735 രൂപയില്‍ നിന്ന് 840 രൂപയായി ഉയര്‍ത്തി, അതിന്റെ FY26-FY28 വരുമാന എസ്റ്റിമേറ്റ് 2-4 ശതമാനം ഉയര്‍ത്തി.

അടുത്തിടെ നടന്ന ട്രംപ്-ഷി ജിന്‍പിംഗ് ഉച്ചകോടി ‘യുഎസ്-ചൈന വ്യാപാര യുദ്ധത്തില്‍ ഒരു താല്‍ക്കാലിക ഉടമ്പടി മാത്രമാണ് നല്‍കിയത്, ഒരു പൂര്‍ണ്ണമായ കരാറല്ല’ എന്ന് ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ അഭിപ്രായപ്പെട്ടു. സാധ്യമായ യുഎസ്-ഇന്ത്യ വ്യാപാര കരാറില്‍ ഈ വികസനത്തിന്റെ സ്വാധീനം ”കാണാനിരിക്കുന്നതേയുള്ളൂ” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഓട്ടോമൊബൈലുകള്‍ക്ക്, പ്രത്യേകിച്ച് ചെറുകാറുകളുടെ ആവശ്യം, ശുഭപ്രതീക്ഷകളേക്കാള്‍ ശക്തമാണ്, ഇത് ഓട്ടോ ഷെയറുകളെ പ്രതിരോധശേഷി നിലനിര്‍ത്തും’ എന്ന് വിജയകുമാര്‍ ഓട്ടോ മേഖലയിലെ സ്ഥിരമായ പോസിറ്റീവ് പ്രവണത ചൂണ്ടിക്കാട്ടി.

Continue Reading

Video Stories

തൊടുപുഴ ചീനിക്കുഴി കൂട്ടക്കൊലക്കേസില്‍ വിധി ഒക്ടോബര്‍ 30ന്

മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്

Published

on

ഇടുക്കി: തൊടുപുഴ ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും കത്തിച്ച് കൊലപ്പെടുത്തിയ ഭീകര കേസില്‍ പ്രതിക്ക് ശിക്ഷ ഒക്ടോബര്‍ 30ന് പ്രഖ്യാപിക്കും. മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതിയായ ആലിയക്കുന്നേല്‍ ഹമീദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.

പ്രോസിക്യൂഷന്‍ വാദത്തില്‍ പ്രതി അതിക്രൂരമായ കൊലപാതകമാണ് നടത്തിയതെന്നും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. കൊലപ്പെടുത്തിയവര്‍ നിഷ്‌കളങ്കരായ രണ്ട് കുട്ടികളുള്‍പ്പെടെ നാലുപേരാണെന്നും പ്രായം ഒഴിച്ചാല്‍ പ്രതിക്കെതിരെ ശക്തമായ തെളിവുകളാണെന്നും പ്രോസിക്യൂഷന്‍ അഡ്വ. എം. സുനില്‍ മഹേശ്വര പിള്ള വ്യക്തമാക്കി.

കോടതി പ്രതി കുറ്റക്കാരനാണെന്ന് നിരീക്ഷിച്ചതിനെ തുടര്‍ന്ന് ”എന്തെങ്കിലും പറയാനുണ്ടോ?” എന്ന ചോദ്യത്തിന് ഹമീദ് ശ്വാസംമുട്ടലും ആരോഗ്യപ്രശ്‌നങ്ങളുമുണ്ടെന്ന് വ്യക്തമാക്കി. പ്രതിഭാഗം വക്കീല്‍ ഹമീദിന്റെ പ്രായവും ആരോഗ്യനിലയും പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടു.

2022 മാര്‍ച്ച് 18-നാണ് ഈ ക്രൂരക്കൊലപാതകം നടന്നത്. തൊടുപുഴ ചീനിക്കുഴിയിലെ ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്റ, അസ്ന എന്നിവരെയാണ് പിതാവായ ഹമീദ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. സ്വത്ത് വീതംവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബവിവാദമാണ് ഈ ഭീകര സംഭവത്തിന് കാരണമായത്.

ശിക്ഷാ വിധി ഒക്ടോബര്‍ 30-ന് പ്രഖ്യാപിക്കാനിരിക്കെ, ഈ കേസിനോടുള്ള സംസ്ഥാനതല ശ്രദ്ധ വീണ്ടും വര്‍ദ്ധിച്ചിരിക്കുകയാണ്.

Continue Reading

Local Sports

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം

ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും

Published

on

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേള ഇന്ന് സമാപിക്കും. തുടക്കം മുതല്‍ തിരുവനന്തപുരമാണ് ആധിപത്യം ഉറപ്പിച്ചത്. ഓവറോള്‍ ചാന്പ്യന്‍ഷിപ്പ് തിരുവനന്ദപുരം കൊണ്ടുപോകാം. മലപ്പുറമാണ് അത്ലറ്റിക്സില്‍ മുന്നില്‍ നില്‍ക്കുന്നത്. പാലക്കാടാണ് രണ്ടാമത്. അത്ലറ്റിക്‌സില്‍ 16 ഫൈനലുകളാണ് ഇന്ന് നടക്കുക. വിവിധ വിഭാഗങ്ങളിലെ 4X 100 മീറ്റര്‍ റിലേ മത്സരങ്ങളോടെ ഈ വര്‍ഷത്തെ സംസ്ഥാന കായിക മേള അവസാനിക്കും. 400 മീറ്റര്‍ ഫൈനലും ഇന്നാണ്. വൈകീട്ട് 3.30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഇത്തവണ 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഉച്ചയ്ക്ക് ശേഷം 3.30നാണ് സമാപന സമ്മേളനം. ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും.

മുന്‍പ് കാലങ്ങളായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മാത്രമായിരുന്നു സ്വര്‍ണ കപ്പ് സമ്മാനിച്ചിരുന്നത്.

Continue Reading

Trending