Connect with us

kerala

കേരളത്തില്‍ ശക്തമായ മഴ തുടരും; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മലയോര പ്രദേശങ്ങളില്‍ മഴ കനക്കാനും ഉച്ചയ്ക്കുശേഷം ഇടിമിന്നലോടുകൂടിയ കാറ്റും ശക്തമായ മഴയും ഉണ്ടാകാനുമാണ് സാധ്യത.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാനാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

മലയോര പ്രദേശങ്ങളില്‍ മഴ കനക്കാനും ഉച്ചയ്ക്കുശേഷം ഇടിമിന്നലോടുകൂടിയ കാറ്റും ശക്തമായ മഴയും ഉണ്ടാകാനുമാണ് സാധ്യത.

ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരപ്രദേശങ്ങളില്‍ മീന്‍പിടിത്തത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തെക്കുകിഴക്കന്‍ അറബിക്കടലിനും അതിനോട് ചേര്‍ന്നുള്ള ലക്ഷദ്വീപ് മേഖലക്കും മുകളിലുള്ള ചക്രവാതചുഴി ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാനാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്.

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കാനാണ് പ്രവചനം. 24 മണിക്കൂറിനുള്ളില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യം ശക്തമായ മഴയായി കണക്കാക്കുന്നതാണെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

പ്രതീക്ഷിക്കുന്നത് ഇടിമിന്നലോടുകൂടിയ മഴ ആണെന്നും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളെ അഭ്യര്‍ത്ഥിച്ചു.

 

Trending