kerala

സംസ്ഥാന സ്കൂൾ കായികമേളയിൽ മെഡൽ നേടിയ നിസാൽ അഹമ്മദിനെ കെ.എം.സി.സി പാലക്കാട്‌ ജില്ല കമ്മിറ്റി അനുമോദിച്ചു

By webdesk13

November 12, 2024

കേരള സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോക്‌സിങ്ങിൽ 70Kg വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ നിസാൽ അഹമ്മദിനെ കെ.എം.സി.സി ബഹ്‌റൈൻ പാലക്കാട് ജില്ല കമ്മറ്റി അനുമോദിച്ചു.

പട്ടാമ്പി ഗവണ്മെന്റ് ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ നിസാൽ കെ.എം.സി.സി ബഹ്‌റൈൻ പാലക്കാട് ജില്ല കമ്മിറ്റി പ്രവർത്തക സമിതി അംഗം അഷറഫ് പട്ടാമ്പിയുടെ മകനാണ്. ജില്ലതല കായികമേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് നിസാൽ സംസ്ഥാന സ്കൂൾ കായികമേളയിൽ യോഗ്യത നേടിയത്.