GULF
സ്വയം മറന്നു മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നവരാണ് പ്രവാസികൾ, പ്രത്യേകിച്ച് കെഎംസിസിക്കാർ: ബേവിഞ്ച അബ്ദുല്ല
ഒരുമ ക്യാമ്പിന് സമാപനമായി

ഷാർജ: ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ബാസിത് തായൽ, എയർലൈൻസ് അബ്ദുറഹ്മാൻ ഹാജി ബേവിഞ്ച. അനുസ്മരണ പ്രാർത്ഥനയും ഹൃസ്വാ സന്ദർശനാർത്ഥം യുഎഇയിൽ എത്തിയ യുഎഇ കെഎംസിസി ജനറൽ സെക്രട്ടറിയും മുസ്ലിംലീഗ് സ്റ്റേറ്റ് കൗൺസിലറുമായ അഡ്വക്കറ്റ് ബേവിഞ്ച അബ്ദുല്ലയ്ക്ക് സ്വീകരണവും ഒരുമ 23 ഒന്നിച്ചിരിക്കാം ഒന്നായി മുന്നേറാം, എന്ന പ്രമേയത്തിൽ, മൂന്ന് ദിവസത്തെ(ശനി ചൊവ്വ ബുധൻ ) പ്രവർത്തക സമിതി ക്യാമ്പിന് സമാപനമായി.
സ്വയം മറന്നു മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നവരാണ് പ്രവാസികൾ പ്രത്യേകിച്ച് കെഎംസിസിക്കാർ. കെഎംസിസിയുടെ കാരുണ്യ പ്രവർത്തനമാണ് പാർട്ടിയുടെ നെടുംതൂൻ. പോഷക സംഘടനകളിൽ ഏറ്റവും മികച്ചു നിൽക്കുന്നതുംകെഎംസിസി യാണ് , നാം സ്വയം പ്രാപ്തരാവണം നമുക്കുവേണ്ടിയും ജീവിക്കണം,, പഴയ കാല കെഎംസിസി കാരെ ചേർത്തുപിടിക്കണം, കാലഘട്ടത്തിനനുസൃതമായി അത്ഭുതം സൃഷ്ടിക്കുന്നവരാണ് കെഎംസിസിക്കാർ , ക്യാമ്പ് ഉദ്ഘാടനം ചെയ്തു ബേവിഞ്ച അബ്ദുല്ല സാഹിബ് പറഞ്ഞു.
പ്രസിഡന്റ് എം എസ് ശരീഫ് പൈക്ക അധ്യക്ഷത വഹിച്ചു. ജില്ലാ കെഎംസിസി സെക്രട്ടറി, ഷാഫി കുന്നിൽ ബേവിഞ്ച, എയർലൈൻസ് അബ്ദുറഹ്മാൻ ഹാജി ബേവിഞ്ച അനുസ്മരണ പ്രഭാഷണം നടത്തി, ബാസിത് തായൽ അനുസ്മരണ പ്രസംഗം, പഞ്ചായത്ത് കെഎംസിസി സെക്രട്ടറി ഫാറൂഖ് വെള്ളൂറടുക്ക നടത്തി.
പഞ്ചായത്ത് കെഎംസിസി ട്രഷറർ, ഹാരിസ് ബേവിഞ്ച വിവിധ പദ്ധതികളുടെ വിഷയവതരണം നടത്തി, കലാം ചട്ടംച്ചാൽ, സലീം നാലാംമൈൽ, റസാക്ക് മിനിസ്റ്റെറ്റ്, സമീർ എർമാളം, മൻസൂർ തെക്കിൽ, റൗഫ് കാസി ആലംപാടി, നൗഷാദ് കുഞ്ഞിക്കാനം, ആബിദ് ഷാർജ, നൗഫൽ എതിർതോട്, സാബിത്ത് പിബി, കാദർ സി കെ, ഇസ്മായിൽ ബേവിഞ്ച, ഷെഫീഖ് ചേരൂർ, കാദർ അർക്ക, ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
മുസ്ലിം ലീഗ് സ്റ്റേറ്റ് കൗൺസിലരായ അഡ്വക്കേറ്റ് ബേവിഞ്ച അബ്ദുല്ലക്ക് ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ സ്നേഹാദരം നൽകി. അനുസ്മരണ പ്രാർത്ഥനയ്ക്ക് കലാം ചട്ടഞ്ചാൽ നേതൃത്വം നൽകി. പഞ്ചായത്ത് കെഎംസിസി ജനറൽ സെക്രട്ടറി ജമാൽ ഖാസി ആലംപാടി സ്വാഗതവും , പഞ്ചായത്ത് കെഎംസിസി സെക്രട്ടറി കരീം ചെങ്കള നന്ദിയും പറഞ്ഞു.
GULF
ഇന്‍ഡിഗോ ഫുജൈറ-കണ്ണൂര്‍ സര്‍വ്വീസ് ആരംഭിച്ചു

GULF
മസ്‌കത്ത് കെ എം സി സി അല്‍ ഖൂദ് ഏരിയയുടെ പുതിയ കമ്മിറ്റി രൂപീകരിച്ചു

മസ്‌കത്ത് കെ എം സി സി അല്‍ ഖൂദ് ഏരിയ കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗം മസ്‌കറ്റ് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് നവാസ് ചെങ്കള ഉദ്ഘാടനം ചെയ്തു. അല്‍ ഖൂദ് കെ.എം.സി.സി പ്രസിഡന്റ് ഫൈസല്‍ മുണ്ടൂര്‍ അധ്യക്ഷത വഹിച്ചു. കമ്മിറ്റിയുടെ 2022-24 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകള്‍ ജനറല്‍ സെക്രട്ടറി ടി.പി. മുനീര്‍ അവതരിപ്പിച്ചു. പുതിയ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ 2025-27 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി രൂപീകരണത്തിന് മസ്‌കറ്റ് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി നേതാക്കളായ അഷ്‌റഫ് കിണവക്കല്‍ റിട്ടേണിംഗ് ഓഫീസറായും നവാസ് ചെങ്കള നിരീക്ഷനായും നേതൃത്വം നല്‍കി. ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു
സി.വി.എം. ബാവ വേങ്ങര (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), ഫൈസല്‍ മുണ്ടൂര്‍ (വൈസ് ചെയര്‍മാന്‍), സുഹൈര്‍ കായക്കൂല്‍ (പ്രസിഡന്റ്), ടി.പി. മുനീര്‍ (ജനറല്‍ സെക്രട്ടറി), ഷാജഹാന്‍ തായാട്ട് (ട്രഷറര്‍), ഇഖ്ബാല്‍ കുണ്ടൂര്‍, എന്‍.എ.എം. ഫാറൂഖ്, അബ്ദുല്‍ ഹകീം പാവറട്ടി, ഡോ. സൈനുല്‍ ആബിദ്, മുഹമ്മദ് റസല്‍ സി, ഷഹദാബ് തളിപ്പറമ്പ (വൈസ് പ്രസിഡന്റ്), ഫസല്‍ ചേലേമ്പ്ര, ഫൈസല്‍ ആലുവ, ഇജാസ് അഹമ്മദ് തൃക്കരിപ്പൂര്‍, അബ്ദുല്‍ ഗഫൂര്‍ മുക്കം, ഷമീര്‍ തിട്ടയില്‍,
അന്‍സാര്‍ പി.പി (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
കേന്ദ്ര കമ്മിറ്റി കൗണ്‍സിലിലേക്ക് സുഹൈര്‍ കായക്കൂല്‍, ടി.പി. മുനീര്‍, ഷാജഹാന്‍ തായാട്ട്, സി.വി.എം. ബാവ വേങ്ങര, ഫൈസല്‍ മുണ്ടൂര്‍, എന്‍.എ. എം.ഫാറൂഖ്
എന്നിവരെ കൗണ്‍സിലര്‍മാരായും തെരഞ്ഞെടുത്തു. ടി.പി. മുനീര്‍ സ്വാഗതവും ഷാജഹാന്‍ തായാട്ട് നന്ദിയും പറഞ്ഞു.
GULF
ദുബൈ മലപ്പുറം ജില്ലാ സ്റ്റുഡന്‍സ് കെ.എം.സി.സി രൂപീകരിച്ചു
സ്റ്റുഡന്‍സ് കോണ്‍ഫറന്‍സില്‍ വെച്ച് ജില്ലയുടെ പ്രഥമ സ്റ്റുഡന്‍സ് കെ.എം.സി.സി വിംഗിനെ തെരെഞ്ഞെടുത്തു

വിദ്യാര്‍ത്ഥികളില്‍ സാമൂഹികാവബോധം സൃഷ്ടിക്കാനും, പാഠ്യ പാഠ്യേതര രംഗത്തും, കലാ സാംസ്‌കാരിക രംഗത്തും പ്രോത്സാഹനം നല്‍കാനും ലക്ഷ്യം വെച്ച് ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി നടപ്പാക്കുന്ന കര്‍മ്മ പദ്ധതികളുടെ ഭാഗമായി സംഘടിപ്പിച്ച സ്റ്റുഡന്‍സ് കോണ്‍ഫറന്‍സില്‍ വെച്ച് ജില്ലയുടെ പ്രഥമ സ്റ്റുഡന്‍സ് കെ.എം.സി.സി വിംഗിനെ തെരെഞ്ഞെടുത്തു
ബോയ്‌സ് വിംഗ് കമ്മറ്റി പ്രസിഡന്റ് ബബിന്‍ മുഹമ്മദ് തിരൂര്‍, ജനറല്‍ സെക്രട്ടറി റിഫാന്‍ കമ്മിളി വള്ളിക്കുന്ന്, ട്രഷറര്‍ മുഹമ്മദ് ഫാദില്‍ തിരുര്‍
ഓര്‍ഗനൈസിങ് സെക്രട്ടറി ഷാമില്‍ വേളേരി എന്നിവരെ തിരഞ്ഞെടുത്തു.
ഹാദി അബ്ദുല്ല പെരിന്തല്‍മണ്ണ, അഹമ്മദ് സബീഹ് നിലമ്പൂര്‍, മുഹമ്മദ് സയ്യാന്‍ തവനൂര്‍, മുഹമ്മദ് നിഹാല്‍ കോട്ടക്കല്‍, മുഹമ്മദ് ഷമാസ് കൊണ്ടോട്ടി, അഹമ്മദ് ജമാല്‍ മലപ്പുറം എന്നിവരെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും തിരഞ്ഞെടുത്തു.
ഹിഷാം മുഹമ്മദ് തിരൂര്‍, ഹംദാന്‍ ബിന്‍ അയ്യൂബ് തിരൂരങ്ങാടി, മുഹമ്മദ് കഅബ് കൊണ്ടോട്ടി, ദിയാഫ് കെ വിളയില്‍ കൊണ്ടോട്ടി, മുഹമ്മദ് അമീര്‍ പൊന്നാനി, നിദാല്‍ നാജില്‍ തവനൂര്‍ എന്നിവരെ സെക്രട്ടറി സ്ഥാനത്തേക്കും തിരഞ്ഞെടുത്തു.
ഗേള്‍സ് വിംഗ് കമ്മറ്റി പ്രസിഡന്റ് സ്ഥാനത്തേക്ക് ഷന നസ്‌റിന്‍ തിരൂര്‍, ജനറല്‍ സെക്രട്ടറി ഫാത്തിമ ഷേഹ തിരൂരങ്ങാടി, ട്രഷറര്‍ നിദാ മെഹ്താജ് വള്ളിക്കുന്ന്, ഓര്‍ഗനൈസിംഗ് സെക്രട്ടറി മിന്‍ഹ തൈക്കാട്ട് തിരൂര്‍ എന്നിവരെ തിരഞ്ഞെടുത്തു.
ഫാത്തിമ റഷ തിരൂരങ്ങാടി, ദില്‍ഫ ഇളയടത്ത് ഏറനാട്, ലാമിയ ബുഷ്‌റ കൊണ്ടോട്ടി, ഫാത്തിമ ഇഷ മങ്കട, സെന്‍ഹ ഫസലു പൊന്നാനി, ഫാത്തിമ റിദ തിരൂരങ്ങാടി, ഷസ ലൂജൈന്‍ വേങ്ങര, ദിയ ഹാഷിമ തവനൂര്‍ എന്നിവരെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് തിരഞ്ഞെടുത്തു.
മിന്‍ഹ ഷാഫി തവനൂര്‍, ദീന കോലാക്കല്‍ വള്ളിക്കുന്ന്, നൈല മറിയം മഞ്ചേരി, ഫാത്തിമ ഷഹാമ തിരൂരങ്ങാടി, ആയിഷ നദ്വ കോട്ടക്കല്‍, ആയിഷ ലിസ തിരൂര്‍, റോണ അമീര്‍ മലപ്പുറം, അഷ്മിസ മെഹറിന്‍ താനൂര്‍ എന്നിവരേ സെക്രട്ടറി സ്ഥാനത്തേക്കും തെരെഞ്ഞെടുത്തു
ജില്ലാ പ്രസിഡന്റ് സിദ്ധീഖ് കാലൊടിയുടെ അധ്യക്ഷതയില്‍ ചെമ്മുക്കന്‍ യാഹുമോന്‍ ഹാജി ചടങ്ങ് ഉത്ഘാടനം ചെയ്തു റിയാസ് ബാബു, റഹൂഫ് ഇരുമ്പുഴി, കെ.പി.എ സലാം, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, ഒ.മൊയ്തു എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി എ പി നൗഫല്‍ സ്വാഗതവും, ട്രഷറര്‍ സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
india3 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
kerala3 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
News1 day ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
local3 days ago
കളമശ്ശേരി ശിഹാബ് തങ്ങൾ ഹെൽത്ത് കെയർ ട്രസ്റ്റിന് ജുബൈൽ കെഎംസിസി ധനസഹായം നൽകി
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
india2 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
kerala2 days ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്‍കി ദേശീയ വനിതാ ലീഗ്