kerala

പട്ടാമ്പി റെയില്‍വേ സ്റ്റേഷനില്‍ യുവാവ് ട്രെയിന്‍തട്ടി മരിച്ചു

By webdesk17

November 11, 2025

പാലക്കാട്: പാലക്കാട് പട്ടാമ്പി റെയില്‍വേ സ്റ്റേഷനില്‍ ദാരുണ സംഭവമുണ്ടായി. ഭാര്യയെയും മകനെയും യാത്രയാക്കാനെത്തിയ വ്യക്തി ട്രെയിന്‍തട്ടി മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി ഇക്ബാല്‍ ഖാനാണ് മരിച്ചത്.

ഇന്ന് വൈകുന്നേരമാണ് ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ അപകടം നടന്നത്. മംഗളലക്ഷദ്വീപ് എക്‌സ്പ്രസ് ട്രെയിനിലാണ് സംഭവം നടന്നത്. ഭാര്യയെയും മകനെയും ട്രെയിനില്‍ കയറ്റി ലഗേജ് കയറ്റുന്നതിനിടെയാണ് ഇയാള്‍ അപകടത്തിലായത്.

ട്രെയിന്‍ നീങ്ങിയതിന് പിന്നാലെയാണ് ഇക്ബാല്‍ ഖാന്‍ പ്ലാറ്റ്ഫോമില്‍ നിന്ന് തെന്നിവീണത്. സംഭവം കണ്ട് കുടുംബാംഗങ്ങള്‍ നിലവിളിക്കുമ്പോള്‍ യാത്രക്കാര്‍ ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.