Video Stories

അരിപ്പാറ വെള്ളച്ചാട്ടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

By webdesk13

April 16, 2023

കോഴിക്കോട് ആനക്കാംപൊയില്‍ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കോഴിക്കോട് പാലാഴിയില്‍ നിന്ന് കുടുംബസമേതമെത്തിയ 14 അംഗ സംഘത്തിലുള്ളവരാണ് അപകടത്തില്‍പെട്ടത്. അഭിനവ് (14) അശ്വന്‍ കൃഷ്ണ (16) എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകീട്ട് 3:30 ഓടെയാണ് അപകടം. വെള്ളത്തില്‍ മുങ്ങിയ വിദ്യാര്‍ഥികളെ രക്ഷിക്കാനായി ചാടിയ മൂന്ന പേരെ ലൈഫ് ഗാര്‍ഡും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.