Connect with us

kerala

മത്സരിച്ച് അയണ്‍ ഗുളികകള്‍ കഴിച്ചു; കൊല്ലത്ത് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വസ്ഥ്യം

ഗുളികയുടെ സ്ട്രിപ്പുകള്‍ കൂട്ടിയിട്ടതിന് ശേഷം ജംസ് മിഠായി പോലെ തോന്നിയത് കാരണം കുട്ടികള്‍ മത്സരിച്ച് കഴിക്കുകയായിരുന്നു.

Published

on

കൊല്ലത്ത് ആരോഗ്യ വകുപ്പില്‍ നിന്ന് നല്‍കിയ അയണ്‍ ഗുളികകള്‍ അമിതമായി കഴിച്ച കുട്ടികള്‍ക്ക് ദേഹാസ്വസ്ഥ്യം. ശാസ്താംകോട്ടയിലെ സ്‌കൂളിലെ കുട്ടികള്‍ക്കാണ് ദേഹാസ്വസ്ഥ്യമുണ്ടായത്. ആറ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുട്ടികള്‍ ഇവര്‍ക്ക് നല്‍കിയ അയണ്‍ ഗുളികകള്‍ മത്സരിച്ച് കഴിക്കുകയായിരുന്നു. ഗുളികയുടെ സ്ട്രിപ്പുകള്‍ കൂട്ടിയിട്ടതിന് ശേഷം ജംസ് മിഠായി പോലെ തോന്നിയത് കാരണം കുട്ടികള്‍ മത്സരിച്ച് കഴിക്കുകയായിരുന്നു. അയണ്‍ ഗുളികകള്‍ വിതരണം ചെയ്യുന്ന വിവരം സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിട്ടില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.

നാല് കുട്ടികള്‍ സ്വകാര്യ ആശുപത്രിയിലും രണ്ട് പേര്‍ കൊല്ലം ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. കുട്ടികളുടെ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Trending