Connect with us

india

ധ്രുവ് റാഠിയുടെ വിഡിയോ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത അഭിഭാഷകനെതിരെ കേസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യ സ്വഭാവം വിവരിക്കുന്ന വിഡിയോ പങ്കുവച്ചതിനാണ് മഹാരാഷ്ട്രയില്‍ അഭിഭാഷകന്‍ നടപടി നേരിടുന്നത്. 

Published

on

യൂട്യൂബര്‍ ധ്രുവ് റാഠിയുടെ വിഡിയോ വാട്സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവച്ചതിന് അഭിഭാഷകനെതിരെ കേസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യ സ്വഭാവം വിവരിക്കുന്ന വിഡിയോ പങ്കുവച്ചതിനാണ് മഹാരാഷ്ട്രയില്‍ അഭിഭാഷകന്‍ നടപടി നേരിടുന്നത്.

പാല്‍ഗഡ് ജില്ലയിലെ വസായിയില്‍ ബാര്‍ അസോസിയേഷന്‍ അംഗമായ ആദേഷ് ബന്‍സോഡെയ്ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

‘ദ നരന്ദ്ര മോദി ഫയല്‍സ്: എ ഡിക്ടാറ്റര്‍ മെന്റാലിറ്റി?’ എന്ന തലക്കെട്ടോടെയുള്ള വിഡിയോ ആണ് ആദേഷ് വസായ് ബാര്‍ അസോസിയേഷന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഇട്ടത്. മേയ് 20ന് അഞ്ചാംഘട്ട വോട്ടെടുപ്പിനു മുന്നോടിയായി ഗ്രൂപ്പില്‍ പങ്കുവച്ച വിഡിയോയുടെ പേരിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. വോട്ട് ചെയ്യാന്‍ പോകുംമുന്‍പ് കാണുക എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വിഡിയോ പങ്കുവച്ചത്.

പോസ്റ്റിനെതിരെ അസോസിയേഷന്‍ അംഗമായ മറ്റൊരു അഭിഭാഷകനാണ് പൊലീസില്‍ പരാതി നല്‍കിയത്. വാട്സ്ആപ്പ് ഗ്രൂപ്പില്‍ അധിക്ഷേപകരമായ വിഡിയോ പങ്കുവച്ചെന്നായിരുന്നു ഇയാള്‍ ആരോപിച്ചത്. വോട്ടെടുപ്പിന്റെ ഭാഗമായി പൊലീസ് കമ്മിഷണര്‍ മധൂകര്‍ പാണ്ഡെ പുറത്തിറക്കിയ ഉത്തരവുകളുടെയും നിയന്ത്രണങ്ങളുടെയും ലംഘനമാണിതെന്നും പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണിപ്പോള്‍ മീര ഭയന്ദര്‍ വസയ് വിരാര്‍ പൊലീസ് ആദേഷിനെതിരെ കേസെടുത്തിരിക്കുകയാണിപ്പോള്‍.

തനിക്കെതിരായ പൊലീസിന്റെ എഫ്.ഐ.ആര്‍ നിയമവിരുദ്ധമാണെന്ന് ആദേഷ് ബന്‍സോഡെ പ്രതികരിച്ചു. ജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്താനുള്ള ശ്രമമാണിത്. കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണു തനിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്റര്‍നെറ്റില്‍ കോടിക്കണക്കിനു മനുഷ്യര്‍ കാണുകയും ലൈക്ക് ചെയ്യുകയും പങ്കുവയ്ക്കുകയും ചെയ്ത വിഡിയോ ആണിത്. ഇവര്‍ക്കെതിരെയെല്ലാം പൊലീസ് കേസെടുക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അർജുന് വേണ്ടി തെരച്ചിൽ ഊർജിതമാക്കി; മംഗളൂരുവിൽ നിന്ന് റഡാർ എത്തിച്ചു

മണ്ണിടിഞ്ഞ സ്ഥലത്തും പുഴയിലും ഉടൻ പരിശോധന നടത്തും

Published

on

കർണാടക ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയടക്കം കാണാതായ അർജുന് വേണ്ടി തെരച്ചിൽ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി റഡാർ എത്തിച്ചു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്കാണ് മംഗലാപുരത്ത് നിന്ന് റഡാർ എത്തിച്ചത്. മണ്ണിടിഞ്ഞ സ്ഥലത്തും പുഴയിലും ഉടൻ പരിശോധന നടത്തും.

സൂറത്കൽ എൻഐടിയിൽ നിന്നുള്ള സംഘമാണ് പരിശോധന നടത്തുക. ദൗത്യം ദുഷ്‌കരമാണെന്നും ലോറിക്ക് അടുത്തെത്താൻ 100 മീറ്റർ മണ്ണ് മാറ്റേണ്ടി വരുമെന്നും കേരളത്തിൽ നിന്ന് പോയ എംവിഐ ചന്ദ്രകുമാർ അറിയിച്ചു. ആറ് മീറ്റർ മണ്ണ് ലോറിക്ക് മുകളിലുണ്ട്. കേരളത്തിൽ നിന്നുള്ള എംവിഐ ഉദ്യോഗസ്ഥരെ ഇവിടേക്ക് കടത്തി വിടുന്നില്ലെന്നും അദ്ദേഹം അറിയിച്ചു

എസ് പി വന്നതിന് ശേഷം മാത്രമേ തീരുമാനിക്കാനാകൂ എന്നാണ് കർണാടക പോലീസ് പറഞ്ഞത്. ഇതോടെ കേരളാ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മടങ്ങി.

Continue Reading

india

തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്: മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലില്‍

ഏപ്രിലില്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടര്‍മാരുടെ ഇടതു കൈയ്യിലെ ചൂണ്ട് വിരലില്‍ പുരട്ടിയ മഷി അടയാളം പൂര്‍ണമായും മാഞ്ഞുപോയിട്ടില്ലാത്ത സാഹചര്യത്തിലാണ് തീരുമാനം.

Published

on

തിരുവനന്തപുരം: ജൂലൈ 30ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടുവിരലിലാകും മഷി പുരട്ടുക. ഏപ്രിലില്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടര്‍മാരുടെ ഇടതു കൈയ്യിലെ ചൂണ്ട് വിരലില്‍ പുരട്ടിയ മഷി അടയാളം പൂര്‍ണമായും മാഞ്ഞുപോയിട്ടില്ലാത്ത സാഹചര്യത്തിലാണ് തീരുമാനം.

ഈ നിര്‍ദ്ദേശം ജൂലൈ 30ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനു വേണ്ടി മാത്രമുള്ളതായിരിക്കും. സംസ്ഥാനത്തെ 49 തദ്ദേശസ്ഥാപന വാര്‍ഡുകളിലേയ്ക്കാണ് ജൂലൈ 30 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

തിരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ആള്‍മാറാട്ടത്തിനെതിരെയുള്ള മുന്‍കരുതല്‍ വ്യവസ്ഥ പ്രകാരം സമ്മതിദായകന്റെ നിജസ്ഥിതിയെപ്പറ്റി ബോദ്ധ്യമായാല്‍, ഇടതു കൈയ്യിലെ ചൂണ്ടുവിരല്‍ പ്രിസൈഡിംഗ് ഓഫീസറോ പോളിംഗ് ഓഫീസറോ പരിശോധിച്ച് അതില്‍ മായാത്ത മഷി പുരട്ടേണ്ടതുണ്ട്. വോട്ടറുടെ ഇടതുചൂണ്ടുവിരലില്‍ അത്തരത്തിലുള്ള മഷിയടയാളം നേരത്തേ ഉണ്ടെങ്കില്‍ വോട്ട് ചെയ്യാനാകില്ല. ഇതിനാലാണ് നടുവിരലില്‍ മഷി പുരട്ടാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരത്തില്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

Continue Reading

india

മല്ലികാർജ്ജുൻ ഖാർഗെ കോട്ടക്കൽ ആര്യവൈദ്യശാലയിൽ ചികിത്സ കഴിഞ്ഞ് മടങ്ങി

കോഴിക്കോട്. എം പിഎം.കെ.രാഘവൻ, വണ്ടൂർ എം.എൽഎ എ.പി.അനിൽകുമാർ,മലപ്പുറം ഡി.സി.സി പ്രസിഡന്റ് .വി.എസ്.ജോയി, ജയ് ഹിന്ദ്ടിവി എം.ഡി ബി.എസ്.ഷിജു എന്നിവർ ചേർന്ന് അദ്ദേഹത്തെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും യാത്രയാക്കി.

Published

on

കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ കോട്ടക്കൽ ആര്യവൈദ്യശാലയിൽ ചികിത്സ കഴിഞ്ഞ് ബാംഗ്ലൂരിലേക്ക് മടങ്ങി. 14 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം മടങ്ങിയത്. കോഴിക്കോട്. എം പിഎം.കെ.രാഘവൻ, വണ്ടൂർ എം.എൽഎ എ.പി.അനിൽകുമാർ,മലപ്പുറം ഡി.സി.സി പ്രസിഡന്റ് .വി.എസ്.ജോയി, ജയ് ഹിന്ദ്ടിവി എം.ഡി ബി.എസ്.ഷിജു എന്നിവർ ചേർന്ന് അദ്ദേഹത്തെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും യാത്രയാക്കി.

നേരത്തെ ആര്യവൈദ്യശാലയുടെ സ്നേഹോപഹാരം മാനേജിംഗ് ട്രസ്റ്റിയും ചീഫിഷ്യനുമായ ഡോ.പി.എം.വാരിയർ മല്ലികാർജ്ജുൻ ഖാർഗേക്ക് സമ്മാനിച്ചു.
ആര്യവൈദ്യശാലാ സി.ഇ.ഒ കെ.ഹരികുമാർ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ.നിഷാന്ത് തുടങ്ങിയവരും ജീവനക്കാരും സന്നിഹിതരായിരുന്നു.

Continue Reading

Trending