kerala
മതാടിസ്ഥാനത്തില്‍ ഗ്രൂപ്പ് ഉണ്ടാക്കിയത് ഗോപാലകൃഷ്ണന്റെ ഫോണില്‍ നിന്നു തന്നെ; പൊലീസിന് വാട്‌സ് ആപ്പിന്റെ മറുപടി
ഫോൺ സിറ്റി പൊലീസ് വാങ്ങിയെങ്കിലും വിവരങ്ങൾ ഡിലീറ്റുചെയ്ത് ഫാക്ടറി റീസെറ്റ് ചെയ്ത നിലയിലായിരുന്നു.

ഐ.എ.എസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി മതാടിസ്ഥാനത്തിൽ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയത് വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻതന്നെയെന്ന് പൊലീസ് നിഗമനം.
സംസ്ഥാനത്ത് ഹിന്ദു ഐ.എ.എസ് ഓഫീസർമാർക്കായി പ്രത്യേക വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതായി റിപ്പോർട്ട് വന്നിരുന്നു. വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ ഐ.എ. എസ് ആയിരുന്നു അഡ്മിൻ. വിവാദമായതിനെ തുടർന്ന് ഗ്രൂപ്പ് മണിക്കൂറുകൾക്കുള്ളിൽ ഡിലീറ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്നും താനല്ല ഗ്രൂപ്പ് നിർമിച്ചതെന്നുമുള്ള അവകാശവാദവുമായി കെ. ഗോപാലകൃഷ്ണൻ രംഗത്തെത്തിയിരുന്നു.
എന്നാൽ ഐ.എ.എസ്. ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി മതാടിസ്ഥാനത്തിൽ വാട്ട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ തന്നെയെന്ന് പൊലീസ് നിഗമനം. കെ. ഗോപാലകൃഷ്ണന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ല എന്നാണ് നിലവിൽ വരുന്ന റിപ്പോർട്ട്.
ഫോണിലെ വാട്ട്സ് ആപ്പ് ഹാക്ക് ചെയ്യപ്പെട്ടില്ലെന്ന് പൊലീസിന്റെ കത്തിന് വാട്‌സാപ്പ് മറുപടിനൽകി.
ഫോൺ സിറ്റി പൊലീസ് വാങ്ങിയെങ്കിലും വിവരങ്ങൾ ഡിലീറ്റുചെയ്ത് ഫാക്ടറി റീസെറ്റ് ചെയ്ത നിലയിലായിരുന്നു. ഫോൺ ഫൊറൻസിക് സയൻസ് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഗോപാലകൃഷ്ണനിൽ നിന്ന് സിറ്റി സൈബർ പൊലീസ് മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്.
മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന പേരിൽ നിർമിക്കപ്പെട്ട ഗ്രൂപ്പിൽ സർവീസിലെ മുതിർന്ന ഓഫീസർമാരും അംഗങ്ങളായിരുന്നു. ഗ്രൂപ്പിൽ ആഡ് ചെയ്യപ്പെട്ട ചില ഓഫീസർമാർ അറിയിച്ചതിനെ തുടർന്ന് കെ. ഗോപാലകൃഷ്ണൻ ഗ്രൂപ്പ് ഡിലീറ്റ് ആക്കുകയും തുടർന്ന് തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും ഗ്രൂപ്പിൽ അംഗങ്ങളാക്കപ്പെട്ടവരെ അറിയിക്കുകയും ചെയ്യുകയായിരുന്നു.
തന്റെ ഫോൺ കോണ്ടാക്ടുകൾ ചേർത്ത് 11 വാട്ട്സ് ആപ്പ് ഗ്രൂപ്പ് ആണ് നിർമിക്കപ്പെട്ടതെനന്നായിരുന്നു കെ. ഗോപാലകൃഷ്ണന്റെ വാദം.
kerala
ഷാര്‍ജയിലെ അതുല്യയുടെ മരണം; ഭര്‍ത്താവ് സതീഷ് അറസ്റ്റില്‍
തിരുവനന്തപുരത്ത് നിന്നാണ് സതീഷ് അറസ്റ്റിലായത്.

ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശിനി അതുല്യയുടെ ഭര്‍ത്താവ് സതീഷ് അറസ്റ്റില്‍. തിരുവനന്തപുരത്ത് നിന്നാണ് സതീഷ് അറസ്റ്റിലായത്. ഇന്ന് രാവിലെയാണ് സതീഷ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. എയര്‍പോര്‍ട്ട് അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. ക്രൈംബ്രാഞ്ചാണ് അതുല്യയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം നടത്തുന്നത്.
അതുല്യയുടെ ഭര്‍ത്താവ് സതീഷിനെതിരെ ലുക്കൗട്ട് നോട്ടീസ് അടക്കം പുറപ്പെടുവിച്ച് ഇയാളെ നാട്ടിലെത്തിക്കാന്‍ ലോക്കല്‍ പൊലീസിന് പരിമിതികളുള്ളതുകൊണ്ടാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.
ജൂലൈ 19 നാണ് കൊല്ലം തേവലക്കര സ്വദേശി അതുല്യയെ ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതുല്യയുടെ കുടുംബത്തിന്റെ പരാതിയില്‍ ഭര്‍ത്താവ് സതീഷിനെതിരെ കേസെടുത്തിരുന്നു.
എന്നാല്‍, ഷാര്‍ജയില്‍ നടത്തിയ ഫൊറന്‍സിക് പരിശോധനയില്‍ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് കണ്ടെത്തിയത്. മൃതദേഹം നാട്ടില്‍ എത്തിച്ചശേഷം നടത്തിയ റീ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ഫലം വരാനുണ്ട്. സതീഷിനെ പിടികൂടാന്‍ പൊലീസ് ലുക്കൗട്ട് സര്‍ക്കുലറും പുറപ്പെടുവിച്ചിരുന്നു. മറ്റൊരു രാജ്യത്ത് കുടി അന്വേഷിക്കേണ്ട കേസായതിനാലാണ് ലോക്കല്‍ പൊലീസില്‍ നിന്ന് കേസ് ക്രൈം ബ്രാഞ്ചിന് വിട്ടത്. സതീഷിനായി ലുക്ക്ഔട്ട് നോട്ടീസിറക്കി പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് വിമാനത്താവളത്തില്‍ വെച്ച് ഇന്ന് രാവിലെ പിടിയിലാകുന്നത്.
kerala
‘മുഖ്യമന്ത്രി ഏകാധിപതിയെ പോലെ പെരുമാറുന്നു’ ; സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ പിണറായി വിജയന് വിമര്‍ശനം
മന്ത്രിസഭയിലെ ഒരു മന്ത്രിയെയും മുഖ്യമന്ത്രി പരിഗണിക്കുന്നില്ലെന്നും സര്‍ക്കാരിന് ഇടതുപക്ഷ സ്വഭാവം നഷ്ടമായെന്നും സമ്മേളനത്തില്‍ വിമര്‍ശനം

സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിമര്‍ശനം. മുഖ്യമന്ത്രി ഏകാധിപതിയെ പോലെ പെരുമാറുന്നെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
മന്ത്രിസഭയിലെ ഒരു മന്ത്രിയെയും മുഖ്യമന്ത്രി പരിഗണിക്കുന്നില്ലെന്നും സര്‍ക്കാരിന് ഇടതുപക്ഷ സ്വഭാവം നഷ്ടമായെന്നും സമ്മേളനത്തില്‍ വിമര്‍ശനം വന്നു. പാര്‍ട്ടി നേതൃത്വം ദുര്‍ബലമായെന്നും നിലപാടുകളില്‍ ഉറച്ചു നില്‍ക്കാന്‍ നേതൃത്വത്തിന് കഴിയുന്നില്ലെന്നും വിമര്‍ശനം.
അതേസമയം സിപിഐ ഭരിക്കുന്ന നാല് വകുപ്പുകളും പരാജയമാണെന്നും വിലക്കയറ്റം നിയന്ത്രിക്കാനാകാതെ ഭക്ഷ്യ വകുപ്പ് നോക്കുകുത്തിയായെന്നും സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയോ സിപിഎമ്മോ നേതൃത്വത്തിന് ഒരു പരിഗണനയും നല്‍കുന്നില്ലെന്നും എല്‍ഡിഎഫ് സര്‍ക്കാരിനോടുള്ള ജനങ്ങളുടെ എതിര്‍പ്പാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും വിമര്‍ശിച്ചു.
kerala
നിമിഷപ്രിയക്കേസ്; വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണം: തലാലിന്റെ സഹോദരന്‍
യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണമെന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി.

യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണമെന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി. ഈ ആവശ്യം അറ്റോര്‍ണി ജനറലിനെ അറിയിച്ചതായി മഹ്ദി പറഞ്ഞു. എത്രയും വേഗം വധശിക്ഷ നടപ്പിലാക്കണമെന്നാണ് ആവശ്യമെന്നും ഒരു തരത്തിലുളള ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കും തയാറല്ലെന്നും മഹ്ദി വ്യക്തമാക്കി. ദിയാധനം സ്വീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ ദിയാധനം സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ലെന്നും വധശിക്ഷ നടപ്പിലാക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായും മഹ്ദി പ്രതികരിച്ചിരുന്നു. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി പുറത്തുവന്നിരുന്ന വാര്‍ത്തകള്‍ നിഷേധിച്ചും മഹ്ദി രംഗത്തെത്തിയിരുന്നു.
നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ പതിനാറിന് നടപ്പാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അടക്കമുള്ളവരുടെ ഇടപെടലിനെ തുടര്‍ന്ന് വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടുകയായിരുന്നു.
അതേസമയം നിമിഷപ്രിയക്കായി പിരിച്ചുനല്‍കിയ തുക സാമുവല്‍ ജെറോം എന്ത് ചെയ്തുവെന്ന ചോദ്യവുമായി ആക്ഷന്‍ കൗണ്‍സിലിലെ ഒരു വിഭാഗം അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു.
പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയ ജോലിയുടെ ഭാഗമായിട്ടാണ് യെമനില്‍ എത്തുന്നത്. 2017-ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദുമഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. അബ്ദുമഹ്ദി ഉള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അതും ഫലവത്തായിരുന്നില്ല.
-
india3 days ago
തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുമായി ചേര്‍ന്ന് അട്ടിമറി നടത്തി രാഹുല്‍ ഗാന്ധി
-
film2 days ago
‘ബാബുരാജിനെതിരെ നടത്തിയ ആരോപണം അടിസ്ഥാന രഹിതം’; മാലാ പാര്‍വതിക്കെതിരെ വിമര്‍ശനവുമായി വനിതാ അംഗങ്ങള്‍
-
india2 days ago
വോട്ടര്‍പട്ടിക ക്രമക്കേട്; രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്‍ഡ്യ സഖ്യത്തിന്റെ പ്രതിഷേധങ്ങള്‍ക്ക് ഇന്ന് തുടക്കം
-
kerala3 days ago
കായിക മന്ത്രിയുടെ സ്പെയിന് സന്ദര്‍ശനത്തിന് ചിലവായത് 13,04,434; ഒരു രൂപ പോലും സംസ്ഥാനം ചിലവിഴിച്ചില്ലെന്ന കായിക മന്ത്രിയുടെ വാദം പൊളിഞ്ഞു
-
kerala3 days ago
തുടര്‍ച്ചയായി അഞ്ചാം ദിവസവും തൃശൂരില്‍ കാട്ടാനയിറങ്ങി
-
News2 days ago
ഫിഫ റാങ്കിങ്ങില്‍ മുന്നേറി ഇന്ത്യന്‍ വനിതകള്‍
-
kerala2 days ago
വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: അസം സ്വദേശി പിടിയില്‍
-
india3 days ago
പാക് സൈനിക മേധാവി അസിം മുനീര്‍ വീണ്ടും അമേരിക്കയിലേക്ക്