Connect with us

kerala

കൊച്ചിയില്‍ വന്‍ ഓണ്‍ലൈന്‍ വ്യാപാര തട്ടിപ്പ്: ‘മൂണ്‍ ഗോഡസ്’ക്കെതിരെ 400ലേറെ പേര്‍ പരാതി നല്‍കി

ഓണ്‍ലൈന്‍ വാണിജ്യത്തിലൂടെ സാധനങ്ങള്‍ വാങ്ങുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.

Published

on

കൊച്ചി: നഗരത്തില്‍ വന്‍ ഓണ്‍ലൈന്‍ വ്യാപാര തട്ടിപ്പ്. ‘മൂണ്‍ ഗോഡസ്’ എന്ന പേരിലുള്ള ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര കേന്ദ്രത്തിനെതിരെ 400ലധികം പേര്‍ പരാതിയുമായി കൊച്ചി സിറ്റി പോലീസ് കമ്മീഷണറെ സമീപിച്ചു. ഇന്‍സ്റ്റഗ്രാം വഴിയാണ് വ്യാപാര സ്ഥാപനം ഉപഭോക്താക്കളെ ആകര്‍ഷിച്ചത്.

പുതിയ ട്രെന്‍ഡുകളും മോഡലുകളും പരിചയപ്പെടുത്തി ഇന്‍സ്റ്റഗ്രാമില്‍ പരസ്യങ്ങള്‍ നല്‍കിയാണ് തട്ടിപ്പ് നടന്നത്. ഉപഭോക്താക്കളോട് ക്യാഷ് കൊടുത്ത് ഓര്‍ഡര്‍ ചെയ്യാമെന്ന് വാഗ്ദാനം ചെയ്തുവെങ്കിലും, വര്‍ഷങ്ങളായിട്ടും വസ്ത്രങ്ങള്‍ ലഭിച്ചിട്ടില്ല എന്നാണ് പരാതി.

പൊലീസിന് ലഭിച്ച 486 പരാതികളില്‍ 90 ശതമാനവും സ്ത്രീകളില്‍ നിന്നുള്ളതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഓരോരുത്തര്‍ക്കും 1000 മുതല്‍ 3000 വരെ നഷ്ടമായതായും, ആയിരത്തിലേറെ പേര്‍ക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും സൂചനയുണ്ട്. ഇതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

സിറ്റി കമ്മീഷണര്‍ പരാതി സൈബര്‍ പൊലീസിന് കൈമാറി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എന്നാല്‍, തങ്ങളുടെ പേരില്‍ വ്യാജ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നതായി ‘മൂണ്‍ ഗോഡസ്’ സ്ഥാപനം മറുപടി നല്‍കിയിട്ടുണ്ട്. സ്ഥാപനം ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോഴും 4.3 മില്യണ്‍ ഫോളോവേഴ്‌സോടെ സജീവമാണെന്നും, മുമ്പ് പനമ്പള്ളി നഗറില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും ഇപ്പോള്‍ കലൂര്‍ കത്രിക്കടവ് റോഡിലേക്കാണ് മാറിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഓണ്‍ലൈന്‍ വാണിജ്യത്തിലൂടെ സാധനങ്ങള്‍ വാങ്ങുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ടി പി വധക്കേസ്;പ്രതി ജ്യോതിബാബുവിന് ജാമ്യം നല്‍കാനാകില്ല: സുപ്രീംകോടതി

കൊലപാതക കേസ് ആയതുകൊണ്ട് വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി.

Published

on

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ജ്യോതി ബാബുവിന് എളുപ്പത്തില്‍ ജാമ്യം നല്‍കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി. കൊലപാതക കേസ് ആയതുകൊണ്ട് വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി. രേഖകള്‍ പരിശോധിച്ച ശേഷം ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു. ആവശ്യമായ നടപടി സ്വീകരിക്കാന്‍ രജിസ്ട്രാര്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ഡയാലിസിസിന് വിധേയനാകണമെന്നും വിദഗ്ധ ചികിത്സ ആവശ്യമാണെന്നുമായിരുന്നു ജ്യോതി ബാബുവിന്റെ വാദം.

ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ എംഎല്‍എയും ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തു. ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നത് അപകടകരമെന്ന് വ്യക്തമാക്കി കെ കെ രമ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

Continue Reading

kerala

വെള്ളാപ്പള്ളിയുടെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കി; മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി

മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി

Published

on

ആലപ്പുഴ: മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി. മാരാരിക്കുളം ചെത്തി ലോക്കല്‍ കമ്മിറ്റിയിലാണ് തര്‍ക്കം. വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുത്ത ആളെ സ്ഥാനാര്‍ത്ഥി ആക്കിയില്ലെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കിയെന്നുമാണ് ആരോപണം.

Continue Reading

kerala

മൂവാറ്റുപുഴയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം

Published

on

മൂവാറ്റുപുഴ: മൂവാറ്റുപുഴകൂത്താട്ടുകുളം എം.സി. റോഡില്‍ മിങ്കുന്നത്ത് ഞായറാഴ്ച രാത്രി നടന്ന അപകടത്തില്‍ രണ്ട് യുവാക്കളുടെ ജീവന്‍ നഷ്ടമായി. ആറൂര്‍ മൂഞ്ഞേലിലെ ആല്‍ബിന്‍ (16), കൈപ്പം തടത്തില്‍ ശ്യാംജിത്ത് (21) എന്നിവരാണ് മരിച്ചത്.

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം. സ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

Trending