india
‘സര്‍ബത്ത് ജിഹാദ്’ പരാമര്‍ശം; ബാബാ രാംദേവിനെതിരെ പരാതി നല്‍കി ദിഗ് വിജയ് സിങ്
മതവികാരം ഇളക്കിവിടുന്നതിനും പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്തതാണ് രാംദേവ് തന്റെ എക്സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വിഡിയോ

‘സര്‍ബത്ത് ജിഹാദ്’ പരാമര്‍ശത്തിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബാബാ രാംദേവിനെതിരെ പരാതി നല്‍കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. ഭാരതീയ ന്യായ് സംഹിതയിലെ 196(1)(a), 299 എന്നീ വകുപ്പുകള്‍ പ്രകാരവും വിവരസാങ്കേതിക നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദിഗ് വിജയ് സിങ് ഭോപ്പാലിലെ ടി.ടി. നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
മതവികാരം ഇളക്കിവിടുന്നതിനും പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്തതാണ് രാംദേവ് തന്റെ എക്സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വിഡിയോ. രാംദേവ് ഹംദാര്‍ദ് കമ്പനിയുടെ പേര് പറഞ്ഞില്ലെങ്കിലും അതിനെയാണ് ചൂണ്ടിക്കാണിച്ചതെന്ന് രാജ്യത്തിനറിയാം. കമ്പനിയുടെ ഉടമ ഒരു മുസ്ലിം ആയതുകൊണ്ട് മാത്രമാണ് രാംദേവ് സര്‍ബത്തിനെ എതിര്‍ക്കുന്നത്. വിദ്വേഷ പ്രസംഗമാണെന്ന് രാംദേവ് നടത്തിയിരിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത് ഉചിതമായതും കര്‍ശനവുമായ നടപടി സ്വീകരിക്കണം- ദിഗ് വിജയ് സിങ് പറഞ്ഞു
മതത്തിന്റെയും ദേശീയതയുടെയും സഹായം സ്വീകരിച്ച്, കോടിക്കണക്കിന് രൂപയുടെ സാമ്രാജ്യം കെട്ടിപ്പടുത്ത ബിസിനസുകാരന്‍ രാംദേവ് തന്റെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചുവെന്ന് സിങ് നേരത്തെ ഒരു പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ‘നിങ്ങള്‍ക്ക് സര്‍ബത്ത് നല്‍കുന്ന ഒരു കമ്പനിയുണ്ട്, പക്ഷേ അത് സമ്പാദിക്കുന്ന പണം മദ്രസകളും പള്ളികളും നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നു. നിങ്ങള്‍ ആ സര്‍ബത്ത് കുടിച്ചാല്‍ മദ്രസകളും പള്ളികളും നിര്‍മിക്കപ്പെടും. എന്നാല്‍ നിങ്ങള്‍ പതഞ്ജലിയുടെ റോസ് സര്‍ബത്ത് കുടിച്ചാല്‍ ഗുരുകുലങ്ങളും ആചാര്യകുലവും നിര്‍മിക്കപ്പെടുകയും വികസിപ്പിക്കപ്പെടുകയും ചെയ്യും’ -എന്നാണ് രാംദേവ് പറഞ്ഞത്.
india
നുണ പറയുന്നത് മാത്രമാണ് മോദിയുടെ ജോലി; രൂക്ഷവിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ
നിരവധി തൊഴില്‍ വാഗ്ദാനം സൃഷ്ട്ടിക്കുമെന്നും ഒബിസി വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. പക്ഷെ ഇത്തരം നുണകള്‍ പറയുന്നത് മാത്രമാണ് നരേന്ദ്ര മോദി ആകെ ചെയ്തത് എന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.

നുണ പറയുന്നത് മാത്രമാണ് മോദിയുടെ ജോലിയെന്നും നുണ പറയുന്ന ഒരു പ്രധാനമന്ത്രിക്ക് രാജ്യത്തിന് നന്മ ചെയ്യാന്‍ കഴിയില്ലെന്നും വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
‘ആര്‍എസ്എസും ബിജെപിയും വിഷത്തിന് സമമാണ്. വിഷം രുചിച്ചാല്‍ നിങ്ങള്‍ ഇല്ലാതെയാകും. ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് ജനങ്ങളെ ഭിന്നിപ്പിക്കുവാനാണ് ശ്രമിക്കുന്നത്. നമ്മള്‍ ഒറ്റക്കെട്ടായി പോരാടണം’- ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്റെ ഭാഗീദാരി ന്യായ് മഹാസമ്മേളനത്തിന്റെ വേദിയിലായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം.
നിരവധി തൊഴില്‍ വാഗ്ദാനം സൃഷ്ട്ടിക്കുമെന്നും ഒബിസി വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. പക്ഷെ ഇത്തരം നുണകള്‍ പറയുന്നത് മാത്രമാണ് നരേന്ദ്ര മോദി ആകെ ചെയ്തത് എന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.
india
രാജസ്ഥാനില്‍ പ്രൈമറി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് നാല് വിദ്യാര്‍ഥികള്‍ മരിച്ചു
ജലവാറിലെ പിപ്ലോടി പ്രൈമറി സ്‌കൂളിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്.

രാജസ്ഥാനില്‍ പ്രൈമറി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് നാല് വിദ്യാര്‍ഥികള്‍ മരിച്ചു. സംഭവത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. നിരവധി കുട്ടികള്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രാജസ്ഥാനിലെ ജലവാറിലാണ് സംഭവം. ജലവാറിലെ പിപ്ലോടി പ്രൈമറി സ്‌കൂളിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്.
സ്‌കൂളില്‍ ദുരന്തനിവാരണ സേന എത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. സംഭവസ്ഥലത്തു നിന്നുള്ള വിഡിയോ വ്യാപകമായി പരചരിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി നാട്ടുകാര്‍ നെട്ടോട്ടമോടുന്നത് വിഡിയോയില്‍ കാണാം.
പരിക്കേറ്റ വിദ്യാര്‍ഥികളെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇനിയും നിരവധി വിദ്യാര്‍ഥികള്‍ കുടുങ്ങി കിടിക്കുന്നുണ്ടെന്നാണ് വിവരം. ഇഷ്ടികകള്‍ കൈകണ്ട് നീക്കം ചെയ്തുമൊക്കെയാണ് ആദ്യ ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
india
വാഗമണ്‍ റോഡില്‍ വിനോദ സഞ്ചാരി കാല്‍വഴുതി കൊക്കയില്‍ വീണ് മരിച്ചു
എറണാകുളം സ്വദേശി തോബിയാസാണ് മരിച്ചത്

ഇടുക്കി വാഗമണ്‍ റോഡില്‍ വിനോദ സഞ്ചാരി കാല്‍വഴുതി കൊക്കയില്‍ വീണു മരിച്ചു. എറണാകുളം സ്വദേശി തോബിയാസാണ് മരിച്ചത്.വാഗമണ്‍ റോഡിലെ ചാത്തന്‍പാറയില്‍ ഇറങ്ങുന്നതിനിടെ കാല്‍ വഴുതി കൊക്കയില്‍ വീഴുകയായിരുന്നു. ഇന്നലെ രാത്രി 8.30ഓടെയാണ് അപകടം നടന്നത്.
വാഗമണ്‍ പോയി മടങ്ങുകയായിരുന്ന സംഘം . 200 അടി താഴ്ചയിലേക്കാണ് യുവാവ് വീണത്. സുഹൃത്തുക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മൂലമറ്റം, തൊടുപുഴ ഫയര്‍സ്റ്റേഷനുകളില്‍ നിന്നും ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തുകയായിരുന്നു. കോടമഞ്ഞായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. ഏറെ പണിപ്പെട്ടാണ് മൃതദേഹം പുറത്തെടുത്തത്.
നിലവില്‍ മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
-
kerala2 days ago
മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന് ഓടിച്ച വാഹനമിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്കേറ്റു
-
Video Stories3 days ago
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
-
News3 days ago
ഇന്ത്യന്‍ ഫുടബോള്‍ ടീം പരിശീലക സ്ഥാനത്തേക്ക് 170 അപേക്ഷകള്‍; അപേക്ഷകരില്‍ ഇതിഹാസ താരങ്ങളും
-
News3 days ago
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ തരിപ്പണമാക്കും; യുഎസ് സെനറ്റര്‍
-
india2 days ago
കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി
-
india3 days ago
ധര്‍മസ്ഥലയിലെ മലയാളിയുടെ മരണം; ദുരൂഹതയെന്ന് മകന്റെ പരാതി; പിന്നാലെ ഭീഷണി
-
kerala3 days ago
കേരള സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു
-
kerala3 days ago
പ്രായമൊരിക്കലും പോരാട്ടവീര്യത്തിന് തടസ്സമാകില്ലെന്ന സന്ദേശം നല്കിയ നേതാവായിരുന്നു വി.എസ്; വി.ഡി സതീശന്