Connect with us

News

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടി ശുഭ്മന്‍ ഗില്‍

പരിക്കേറ്റ് പുറത്തായ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ മറികടന്നാണ് ഗില്‍ ഒന്നാം സ്ഥാനത്തെത്തിയത്.

Published

on

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ അര്‍ധസെഞ്ചുറി നേടി ബാറ്റ് വീശിക്കൊണ്ടിരിക്കുന്ന ശുഭ്മന്‍ ഗില്‍, ഇന്ത്യക്കായി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായി. പരിക്കേറ്റ് പുറത്തായ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ മറികടന്നാണ് ഗില്‍ ഒന്നാം സ്ഥാനത്തെത്തിയത്.

പന്ത് 67 ഇന്നിങ്‌സില്‍ നിന്ന് 2731 റണ്‍സ് നേടിയിരുന്നു. എന്നാല്‍, 71 ഇന്നിങ്‌സുകള്‍ ബാറ്റ് ചെയ്ത ഗില്‍, ഈ നേട്ടം മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. 2716 റണ്‍സുമായി രോഹിത് ശര്‍മ്മ മൂന്നാമതും, 2617 റണ്‍സുമായി വിരാട് കോഹ്ലി നാലാമതും പട്ടികയില്‍ തുടരുന്നു. അഞ്ചാം സ്ഥാനത്ത് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, ആറാം സ്ഥാനത്ത് യുവതാരം യശസ്വി ജയ്‌സ്വാള്‍.

അതേസമയം, വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ സ്‌കോര്‍ 400 പിന്നിട്ടു. 74 റണ്‍സുമായി ശുഭ്മന്‍ ഗിലും, 6 റണ്‍സുമായി ധ്രുവ് ജൂറലും ക്രീസിലുണ്ട്. യശസ്വി ജയ്‌സ്വാള്‍ 175 റണ്‍സിന് റണ്ണൗട്ടായി മടങ്ങിയപ്പോള്‍, നിതീഷ് കുമാര്‍ റെഡ്ഡി 43 റണ്‍സ് നേടി.

ഒന്നാം ദിനത്തില്‍ കെ.എല്‍. രാഹുലിനെയും സായ് സുദര്‍ശനെയും ഇന്ത്യക്ക് നഷ്ടമായിരുന്നു. ഗിലിന്റെ ഈ നേട്ടം അദ്ദേഹത്തെ ഇന്ത്യന്‍ ടെസ്റ്റ് ബാറ്റിങ് നിരയിലെ ഏറ്റവും സ്ഥിരതയുള്ള താരങ്ങളില്‍ ഒരാളായി ഉറപ്പിക്കുന്നു.

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

kerala

മുക്കുപണ്ടം പണയം വെച്ച് വ്യാജവായ്പ കേസ്: നാല് പേര്‍ അറസ്റ്റില്‍

പ്രതികളില്‍ നിന്ന് 4.3 ലക്ഷം രൂപയും ഹാള്‍മാര്‍ക്ക് സ്റ്റാമ്പുകള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചിരുന്ന ലേസര്‍ മെഷീനും കമ്പ്യൂട്ടറും പൊലീസ് പിടിച്ചെടുത്തു.

Published

on

മംഗളൂരു: മുക്കുപണ്ടങ്ങള്‍ പണയം വെച്ച് വ്യാജരേഖകള്‍ ഉപയോഗിച്ച് വായ്പയെടുത്ത കേസില്‍ നാലുപേരെ ഷിര്‍വ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ നിന്ന് 4.3 ലക്ഷം രൂപയും ഹാള്‍മാര്‍ക്ക് സ്റ്റാമ്പുകള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചിരുന്ന ലേസര്‍ മെഷീനും കമ്പ്യൂട്ടറും പൊലീസ് പിടിച്ചെടുത്തു. ആമ്പല്‍പടി കാപ്പേട്ട് പുനീത് ആനന്ദ് കൊടിയന്‍(51), തെങ്കാനിടിയൂര്‍ ലക്ഷ്മിനഗര്‍ സുദീപ്(41), കടപ്പടി ഏനാഗുഡെ രഞ്ജന്‍ കുമാര്‍(39), പെര്‍ഡൂര്‍ അലങ്കാര്‍ എച്ച് സര്‍വജീത്(47) എന്നിവരാണ് അറസ്റ്റിലായത്. ബ്രഫ്മവര്‍, ഹിരിയഡ്ക, ഉടുപ്പി പട്ടണം തുടങ്ങിയ ഇടങ്ങളിലായി പ്രതികള്‍ വ്യാജ സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ച് ഒന്നിലധികം ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കര്‍ണാടക ബാങ്ക് കട്ടേങ്കാരി ശാഖാ മാനേജര്‍ നല്‍കിയ പരാതിയില്‍ ഷിര്‍വ പൊലീസ് നാല് കേസുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കാര്‍ക്കള സബ്ഡിവിഷന്‍ എ.എസ്.പി ഡോ.ഹര്‍ഷ പ്രിയവന്ദ, കാപ്പു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അസ്മത് അലി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

Continue Reading

Health

‘ മുഖ്യമന്ത്രിക്ക് ഹാലൂസിനേഷന്‍; അമേരിക്കന്‍ ആരോഗ്യമേഖലയെ കടത്തിവെട്ടിയെന്നൊക്കെയാണ് പറയുന്നത്’; ഷിബു ബേബി ജോണ്‍

Published

on

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിനുള്ള ഇന്‍ഡിക്കേറ്ററായി മാറുമെന്ന് ഷിബു ബേബി ജോണ്‍. ജനത്തില്‍ നിന്ന് ഒരുപാട് അകന്നാണ് ഇടതുമുന്നണി സഞ്ചരിക്കുന്നതെന്നും അത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ചരിത്രം തിരുത്തുന്ന വിധത്തില്‍ ഒരു മുന്നേറ്റം യുഡിഎഫ് നടത്തുമെന്നും എല്‍ഡിഎഫിന് കനത്ത തിരിച്ചടിയുണ്ടാകുമെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സ്വാഭാവികമായും പ്രാദേശിക വിഷയങ്ങളാണ് പരിഗണനയില്‍ വരുന്നതെങ്കിലും സംസ്ഥാന രാഷ്ട്രീയം അതില്‍ പ്രതിഫലിക്കും. അതിന്റെ അടിസ്ഥാനത്തില്‍ എന്നും ഇത്തവണ എല്‍ഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഐക്യ ജനാധിപത്യ മുന്നണി ഇത്രയും മുന്നൊരുക്കം നടത്തി ഇത്രയും മുന്‍പേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ഒരു കാലം ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒറ്റപ്പെട്ട അപസ്വരങ്ങള്‍ ഇല്ലെന്നൊന്നും ആരും അവകാശപ്പെടുന്നില്ല. ഇതിനേക്കാള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സിപിഎമ്മിന് ഉണ്ട്. സിപിഐ രണ്ട് തരത്തിലാണ് പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നത്. കൊല്ലം ജില്ലയില്‍ പലസ്ഥലത്തും അവര്‍ക്ക് സ്ഥാനാര്‍ഥികളെ കിട്ടുന്നില്ല. അവതരിപ്പിക്കാന്‍ പറ്റുന്ന മുഖങ്ങള്‍ ഇല്ലാത്ത നിലയിലേക്ക് അവര്‍ക്ക് അവസ്ഥ ഉണ്ടായിരിക്കുന്നു. കേരളത്തില്‍ അങ്ങനെ അധികാരംവിഭജിച്ച് നില്‍ക്കുകയാണ് പല പ്രദേശത്തും. ആ നിലയിലേക്ക് ജനാധിപത്യ പ്രസ്ഥാനങ്ങളില്‍ അഭിപ്രായ വ്യത്യാസം ഉണ്ട്. എന്നാല്‍, മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്രയും ഒത്തൊരുമയോടുകൂടി ഒരിക്കലും യുഡിഎഫ് നീങ്ങിയിട്ടില്ല – അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫ് കൊല്ലം കോര്‍പ്പറേഷന്‍ പിടിക്കണം എന്ന നിര്‍ബന്ധബുദ്ധിയോടുകൂടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ കോര്‍പ്പറേഷന്‍ പിടിക്കാനുള്ള നേതൃപരമായ പങ്ക് ഞങ്ങള്‍ നിര്‍വഹിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് തവണ ഞങ്ങളുടെ ശക്തിക്കനുസരിച്ച് ഞങ്ങള്‍ക്ക് പ്രാതിനിധ്യം ലഭിച്ചില്ല. ഇത്തവണ അതുണ്ടാകും എന്നുള്ളതില്‍ ഞങ്ങള്‍ക്ക് ശുഭാപ്തിവിശ്വാസം തന്നെയാണ് – അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയേയും അദ്ദേഹം പരിഹസിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഹാലൂസിനേഷന്‍ ആണെന്ന് തോന്നുന്നു. ഇന്നും അദ്ദേഹം പറഞ്ഞിരിക്കുന്നത് കേരളത്തിന്റെ ആരോഗ്യ മേഖല അമേരിക്കയെ കടത്തിവെട്ടി എന്നൊക്കെയാണ്. നമുക്കൊന്നും അംഗീകരിക്കാനൊക്കാത്ത നിലയിലാണ് മെഡിക്കല്‍ കോളജുകളുടെ ഉള്‍പ്പടെ അവസ്ഥ. ഇതെല്ലാം സ്വാഭാവികമായും തിരഞ്ഞെടുപ്പില്‍ വലിയ ചലനം ഉണ്ടാക്കും – അദ്ദേഹം പറഞ്ഞു.

Continue Reading

Trending