കാലിഫോര്‍ണിയ: അമേരിക്കയില്‍ ലോസ് ആഞ്ചല്‍സിന് സമീപമുള്ള നൈറ്റ്ക്ലബ്ബിലുണ്ടായ വെടിവെപ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി 11.20 ഓടെയാണ് വെടിവെപ്പുണ്ടായത്. അക്രമിയും കൊല്ലപ്പെട്ടതായി ലോസ് ആഞ്ചല്‍സ് പൊലീസ് പറഞ്ഞു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.

കോളേജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പാര്‍ട്ടിക്കിടെയാണ് വെടിവെപ്പുണ്ടായത്. ഏകദേശം ഇരുനൂറോളം പേര്‍ അക്രമം നടക്കുമ്പോള്‍ ബാറിലുണ്ടായിരുന്നു. ബാറിലേക്ക് കടന്നുവന്ന അക്രമി യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.