Connect with us

FOREIGN

കളിക്കുന്നതിനിടയിൽ അനുജത്തിയുടെ വെടിയേറ്റ് ചേച്ചി മരിച്ചു.

Published

on

അമേരിക്കയിലെ ഹൂസ്റ്റണിൽ 3 വയസ്സുകാരിയുടെ വെടിയേറ്റ് 4 വയസ്സുകാരി സഹോദരി മരിച്ചു. നിറതോക്കുകൊണ്ട് കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ വെടിയുതിർന്നാണ് അപകടമുണ്ടായത്.മുതിർന്നവർ അടുത്തുണ്ടായിരുന്ന സമയത്തു തന്നെയായിരുന്നു കുട്ടികളുടെ കളി കാര്യമായത്.
കുട്ടികൾ കിടപ്പുമുറിയിൽ കളിക്കുകയായിരുന്നുവെന്നും തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണ് ദുരന്തം വരുത്തിവച്ചതെന്നും മാതാപിതാക്കൾ പറഞ്ഞു.
അവധിക്കാലത്തു വീടുകളിലെ തോക്കുകൾ ജാഗ്രതയോടെ സൂക്ഷിക്കണമെന്ന് അപകടത്തിന്റെ പശ്ചാത്തലത്തിൽ പോലീസ് നിർദ്ദേശം നൽകി.

FOREIGN

ഖത്തറില്‍ തകര്‍ന്നുവീണ കെട്ടിടാവശിഷ്ടത്തില്‍ നിന്ന് 2 സ്ത്രീകളെ ജീവനോടെ പുറത്തെടുത്തു

ഖത്തറിലെ മന്‍സൂറ, ബിന്‍ ദിര്‍ഹം ഏരിയയില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് രണ്ട് സ്ത്രീകളെ ജീവനോടെ പുറത്തെടുത്തു

Published

on

ഖത്തറിലെ മന്‍സൂറ, ബിന്‍ ദിര്‍ഹം ഏരിയയില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് രണ്ട് സ്ത്രീകളെ ജീവനോടെ പുറത്തെടുത്തു. ഇക്കാര്യം വെളിപ്പെടുത്തി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം (എം.ഒ.ഐ) ട്വീറ്റ് ചെയ്തു. ഒരാളുടെ ജീവന്‍ അപഹരിച്ച സ്ഥലത്ത് നിന്നാണ് മറ്റ് രണ്ടു പേരെ ജീവനോടെ കിട്ടിയത്. ”ബിന്‍ ദിര്‍ഹം പ്രദേശത്തെ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് തിരച്ചിലിനിടയിലാണ് സുരക്ഷാ സംഘത്തിന് രണ്ട് സ്ത്രീകളെ ജീവനോടെ പുറത്തെടുക്കാന്‍ കഴിഞ്ഞത്. ഇരുവരേയും ആവശ്യമായ വൈദ്യചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നു” ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെ വിശദീകരിച്ചു. എല്ലാവിധ സജ്ജീകരണങ്ങളോടേയും അപകട സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ് സുരക്ഷാ സംഘം. തുര്‍ക്കിയിലെ ഭൂകമ്പ ബാധിത മേഖലകളില്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഖത്തര്‍ സുരക്ഷാ സേനയിലെ സംഘാങ്ങളാണ് തെരച്ചിലിന് നേതൃത്വം നല്‍കുന്നതെന്ന് ഖത്തര്‍ ഇന്‍ര്‍നാഷണല്‍ സെര്‍ച്ച് ആന്റ് റസ്‌ക്യു വിഭാഗത്തിന്റെ കമാന്‍ഡര്‍ ലെഫ്റ്റനന്റ് കേണല്‍ മുബാറക് ഷെരീദ അല്‍കഅബി പറഞ്ഞു. കെട്ടിടത്തില്‍ താമസിച്ചിരുന്ന 12 കുടുംബങ്ങളെ നേരത്തെ ഹോട്ടലിലേക്ക് മാറ്റിയിരുന്നു. ആഘാതത്തില്‍ നിന്ന് മുക്തമാകാന്‍ ഇവര്‍ക്ക് ആവശ്യമായ മാനസിക പരിചരണവും കമ്മ്യൂണിറ്റി പൊലീസിന്റെ നേതൃത്വത്തില്‍ നല്‍കി വരുന്നതായി ആഭ്യന്തരമന്ത്രാലയം പബ്ലിക് റിലേഷന്‍സ് ഡയരക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍മുഫ്ത പറഞ്ഞു. നിസ്സാര പരിക്കുകളുള്ള 7 പേര്‍ക്ക് ചികിത്സ നല്‍കിവരുന്നു. ബുധനാഴ്ച കാലത്ത് എട്ടരയോടെ തകര്‍ന്നു വീണ സന്ദര്‍ഭത്തില്‍ കെട്ടിടത്തില്‍ അറ്റകുറ്റപ്പണികള്‍ നടന്നിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ക്ക് നിയോഗിതരായവര്‍ക്ക് ആവശ്യമായ അനുമതിയുണ്ടോയെന്നും, ഇത് അപകടത്തിന് ഒരു കാരണമായിട്ടുണ്ടോയെന്നും പരിശോധനാവിധേയമാക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിശദമായ അന്വേഷണത്തിന് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അപകടം നടന്നയുടന്‍ സിവില്‍ ഡിഫന്‍സ്, അല്‍ഫാസ, ട്രാഫിക് പൊലീസ് സംഘങ്ങള്‍ ആംബുലന്‍സും മറ്റ് പരിചരണ സംവിധാനങ്ങളുമായി സ്ഥലത്തെത്തിയിരുന്നു.

Continue Reading

crime

കോഴിക്കോട് റഷ്യന്‍ യുവതിയുടെ ആത്മഹത്യശ്രമം ; ലയാളിയായ സുഹൃത്തിനെ തേടിയെത്തിയത് മൂന്ന് മാസം മുമ്പ്

കൂരാചുണ്ടില്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച റഷ്യന്‍ യുവതി ചികിത്സയില്‍.

Published

on

കൂരാചുണ്ടില്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച റഷ്യന്‍ യുവതി ചികിത്സയില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് യുവതി ചികിത്സയില്‍ കഴിയുന്നത്. അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

കഴിഞ്ഞദിവസമാണ് കൂരാചുണ്ടില്‍ താമസിച്ചിരുന്ന റഷ്യന്‍ യുവതി കെട്ടിടത്തില്‍നിന്ന് ചാടിയത്. ആണ്‍സുഹൃത്തിന്റെ ഉപദ്രവത്തെ തുടര്‍ന്നാണ് ജീവനെടുക്കാന്‍ ശ്രമിച്ചതെന്ന് സൂചന.

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട മലയാളി യുവാവിനെ അന്വേഷിച്ച് മൂന്ന് മാസം മുമ്പാണ് യുവതി കൂരാചുണ്ടിയിലെത്തിയത്. തുടര്‍ന്ന് സുഹൃത്തിനൊപ്പം കൂരാചുണ്ട് കാളങ്ങാലിയില്‍ താമസിച്ചുവരികയായിരുന്നു.

അതേ സമയം യുവതിയുടെ ആണ്‍സുഹൃത്തിനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പൊലീസിന്റെ പ്രതികരണം. യുവതിയുടെ മൊഴി രേഖപ്പെടുത്താന്‍ കഴിയാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തില്ല.

Continue Reading

FOREIGN

‘അല്ലാഹുവിന് നന്ദി, നമ്മുടെ പ്രാർത്ഥനകള്‍ അവന്‍ സ്വീകരിക്കട്ടെ’ ഉംറ യാത്രയുടെ ചിത്രങ്ങൾ പങ്കുവച്ച് സാനിയ മിർസ

നമ്മുടെ പ്രാർത്ഥനകള്‍ അവന്‍ സ്വീകരിക്കട്ടെ’ എന്ന തലക്കുറിപ്പോടുകൂടിയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്

Published

on

ടെന്നിസ് മത്സരങ്ങളോട്‌ വിടപറഞ്ഞതിന് പിന്നാലെ ഉംറ നിർവഹിക്കാന്‍ കുടുംബസമേതം സൗദി അറേബ്യയിലെത്തിയ ടെന്നീസ് താരം സാനിയ മിര്‍സ സമൂഹ മാധ്യമങ്ങളിലൂടെ അതിന്റെ ചിത്രങ്ങൾ പങ്കുവച്ചു.

‘അല്ലാഹുവിന് നന്ദി, നമ്മുടെ പ്രാർത്ഥനകള്‍ അവന്‍ സ്വീകരിക്കട്ടെ’ എന്ന തലക്കുറിപ്പോടുകൂടിയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.മകന്‍ ഇഹ്സാൻ മിര്‍സ മാലിക്, മാതാപിതാക്കളായ ഇമ്രാൻ മിർസ, നസീമ മിർസ, സഹോദരി അനാം മിർസ, സഹോദരീ ഭർത്താവും ക്രിക്കറ്ററുമായ മുഹമ്മദ് അസദുദ്ദീൻ തുടങ്ങിയവരാണ് ഒപ്പമുള്ളത്

Continue Reading

Trending