Connect with us

kerala

ഇടതൂര്‍ന്നതും ചെങ്കുത്തായതുമായ വനത്തിനുള്ളില്‍ 120 മണിക്കൂര്‍ പിന്നിട്ട് ഏറ്റുമുട്ടല്‍

ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ അഞ്ചാം ദിവസം പിന്നിട്ടു.

Published

on

അനന്ത്‌നാഗ്: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ അഞ്ചാം ദിവസം പിന്നിട്ടു. ഗാരോള്‍ വനത്തിനുള്ളില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താന്‍ ബുധനാഴ്ച ആരംഭിച്ച ശ്രമമാണ് 120 മണിക്കൂര്‍ കഴിഞ്ഞും തുടരുന്നത്. ഇടതൂര്‍ന്നതും ചെങ്കുത്തായതുമായ വനത്തിനുള്ളിലാണ് സൈന്യത്തിന്റെയും പൊലീസിന്റെയും സംയുക്ത ഓപ്പറേഷന്‍.

കനത്ത ആയുധധാരികളായ രണ്ടിലധികം ഭീകരര്‍ ഒളിച്ചിരിക്കുന്നതെന്നാണ് വിവരം. ഭീകരരെ തുരത്താനുള്ള ശ്രമത്തിനിടെ, രണ്ടു സേനാ ഉദ്യോഗസ്ഥരും ഒരു സൈനികനും ഒരു ജമ്മു കശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥനും വീരമൃത്യു വരിച്ചിരുന്നു. കഴിഞ്ഞ 120 മണിക്കൂറിനിടെ, സൈന്യം നൂറുകണക്കിന് മോര്‍ട്ടാര്‍ ഷെല്ലുകളും റോക്കറ്റുകളും തൊടുത്തു വിട്ടിരുന്നു. ഭീകരരുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ട് നൂതന ഡ്രോണുകള്‍ ഉപയോഗിച്ച് സ്‌ഫോടക വസ്തുക്കളും വീഴ്ത്തി. ഓപ്പറേഷനില്‍ ഡ്രോണ്‍ ഉപയോഗിക്കുന്നതിന്റെ ചിത്രം സൈന്യം പുറത്തുവിട്ടിട്ടുണ്ട്. കനത്ത ഷെല്ലാക്രമണത്തിനിടെ, കഴിഞ്ഞ ദിവസം ഉച്ചയോടെ വനത്തിന്റെ ഒരു ഭാഗത്ത് തീപിടിച്ചെങ്കിലും അപ്രതീക്ഷിതമായ മഴയെത്തുടര്‍ന്ന് പെട്ടെന്ന് അണഞ്ഞു.

കരസേനയുടെ നോര്‍ത്തേണ്‍ കമാന്‍ഡ് മേധാവി ലഫ്. ജനറല്‍ ഉപേന്ദ്ര ദ്വിവേദി ശനിയാഴ്ച ഏറ്റുമുട്ടല്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യവും പൊലീസും ഓപ്പറേഷന്‍ ആരംഭിച്ചത്.ഓപ്പറേഷനിടെ കേണ ല്‍ മന്‍പ്രീത് സിങ്, മേജര്‍ ആശിഷ് ധോനക്, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഹുമയൂണ്‍ ഭട്ട് എന്നിവരാണ് വീരമൃത്യു വരിച്ചത്. രണ്ടു സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. മറ്റൊരാളെ കാണാതായെന്നും റിപ്പോര്‍ട്ടുണ്ട്.

kerala

നിപ സംശയിച്ച 14കാരന് ചെള്ള് പനി സ്ഥിരീകരിച്ചു; നില അതീവഗുരുതരം

നിപയില്‍ സ്ഥിരീകരണം പൂനെയിലെ പരിശോധനാഫലം വന്ന ശേഷമായിരിക്കും

Published

on

മലപ്പുറം: നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ 15കാരനു ചെള്ളുപനി സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍നിന്ന് അയച്ച പരിശോധനയിലാണ് ഫലം പോസിറ്റീവ് ആയത്. കൊച്ചിയിലെ മെട്രോപോളിസ് ലാബിലാമു പരിശോധന നടന്നത്. പരിശോധനാഫലം ആരോഗ്യ വകുപ്പിനു കൈമാറി.

നിപയില്‍ സ്ഥിരീകരണം പൂനെയിലെ പരിശോധനാഫലം വന്ന ശേഷമായിരിക്കും. ഇന്ന് വൈകീട്ടോടെ ഫലം ലഭിക്കുമെന്ന മലപ്പുറം ജില്ലാ കലക്ടര്‍ അറിയിച്ചു.

കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമെന്നാണ് വിവരം. മലപ്പുറം ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയായ പതിന്നാലുകാരനാണ് ചികിത്സയിലുള്ളത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയെ വിദഗ്ധചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ള മൂന്ന് പേര്‍ നീരീക്ഷണത്തിലാണ്. നിപ പ്രോട്ടോക്കോള്‍ പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Continue Reading

kerala

നിപ സംശയം; 15 വയസുകാരന്റെ റൂട്ട് മാപ്പ് തയ്യാറാക്കും; ആരോഗ്യ മന്ത്രി മലപ്പുറത്തേക്ക്

കുട്ടിയുടെ ആരോഗ്യം നില അതീവ ഗുരുതരവസ്ഥയിലാണ്

Published

on

സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് ആശങ്ക. നിപ ബാധയെന്ന് സംശയിക്കുന്ന 15 വയസുകാരന്റെ റൂട്ട് മാപ്പ് തയ്യാറാക്കും. കുട്ടിയുമായി സമ്പക്കർക്കമുള്ളവരെ ഐസലോറ്റ് ചെയ്തിരുന്നു. കുട്ടിയുടെ മാതാവ്, പിതാവ്, അമ്മാവൻ എന്നിവർ നിരീക്ഷണത്തിലാണ്. കുട്ടിയുടെ ആരോഗ്യം നില അതീവ ഗുരുതരവസ്ഥയിലാണ്.

നിപ വൈറസ് സംശയിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു.  അന്തിമ ഫലത്തിനായി കാത്തിരിക്കുന്നു. നിപ പ്രോട്ടോകോൾ പ്രകാരമുള്ള നടപടികൾ രാവിലെ തന്നെ ആരംഭിച്ചിരുന്നു. നിപ നിയന്ത്രണത്തിനായി സർക്കാർ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്.ഒ.പി. അനുസരിച്ചുള്ള കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ആരോഗ്യ മന്ത്രി വീണാ ജോർജ് മലപ്പുറത്തെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

Continue Reading

GULF

നാട്ടിൽ നിന്ന് തിരിച്ചെത്തിയതിനു പിന്നാലെ കുവൈത്തിലെ ഫ്ലാറ്റിൽ തീപിടിത്തം; നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു

നാല് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞിരുന്നു

Published

on

കുവൈറ്റിലെ അബ്ബാസിയയിൽ വെള്ളിയാഴ്ച രാത്രി  ഉണ്ടായ തീപിടിത്തത്തിൽ  മരണമടഞ്ഞ കുടുംബം  ദുരന്തത്തിനു ഇരയായത് നാട്ടിൽ നിന്ന് എത്തി ഏതാനും മണിക്കൂറുകൾക്കകം. പത്തനം തിട്ട തിരുവല്ല നീരേറ്റു പുറം  സ്വദേശി മാത്യു മുളക്കൽ ( 38) ഭാര്യ ലീനി എബ്രഹാം ( 35) മകൻ ഐസക് ( 7) മകൾ ഐറിൻ ( 13) എന്നിവരാണ് ദുരന്തത്തിൽ മരണമടഞ്ഞത്.

ഇവർ അവധി കഴിഞ്ഞു വെള്ളിയാഴ്ച  വൈകീട്ട്  5 മണിക്കാണ്  നാട്ടിൽ നിന്നും കുവൈത്തിൽ തിരിച്ചെത്തിയത്. യാത്രാ ക്ഷീണം മൂലം ഇവർ  നേരത്തെ തന്നെ  ഉറക്കത്തിലേക്  പോയിരുന്നു.ഈ നേരത്ത്‌ ഒൻപത് മണിയോടയാണ് ഫ്ലാറ്റിൽ അഗ്നിബാധ ഉണ്ടായത്.ഉറക്കത്തിൽ ആയതിനാൽ അഗ്നി ബാധ ഉണ്ടായ വിവരം അറിയാൻ കഴിഞ്ഞില്ല. തുടർന്ന് അഗ്നി ശമന വിഭാഗം എത്തി ഫ്ലാറ്റിന്റെ വാതിൽ തല്ലി തകർത്താണ് ഇവരെ പുറത്തെത്തിച്ചത്. നാല് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞിരുന്നു.

Continue Reading

Trending