Connect with us

kerala

ഇടുക്കി പൈനാവില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവം; രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു

കുട്ടിയെ പീഡിപ്പിച്ച അയല്‍വാസികളിലൊരാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു

Published

on

ഇടുക്കി പൈനാവില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പേരെ കൂടി ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തു. കൂലിപ്പണിക്കാരനായ സുഭാഷ്, പൈനാവിലെ ഓട്ടോ ഡ്രൈവര്‍ സിദ്ദിഖ് എന്നിവരാണ് പിടികൂടിയത്.

കാല്‍വരിമൗണ്ടിലെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി. കുട്ടിയെ പീഡിപ്പിച്ച അയല്‍വാസികളിലൊരാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സിദ്ദിഖിനെതിരെ ബലാത്സംഗ കുറ്റവും പോക്‌സോ വകുപ്പുമാണ് ചുമത്തിയിരിക്കുന്നത്. സുഭാഷിനെതിരെ കുട്ടിയെ കടന്ന് പിടിച്ചതിന് പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അച്ഛനും അമ്മയും ഉപേക്ഷിച്ച പെണ്‍കുട്ടി ചൈല്‍ഡ് ലൈനിന്റെ സംരക്ഷണയിലാണിപ്പോള്‍. ചൈല്‍ഡ് ലൈന്‍ ഏറ്റെടുക്കുന്നതിന് മുന്‍പും സംരക്ഷണ കേന്ദ്രത്തില്‍ നിന്നും മുത്തച്ചനെ കാണാന്‍ അവധിക്ക് വീട്ടിലെത്തുന്ന സമയത്തുമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ പെണ്‍കുട്ടിക്ക് വിശദമായി കൗണ്‍സിലിങ് നല്‍കും.

kerala

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശരീര ഭാഗങ്ങള്‍ മോഷണം പോയി; ആക്രി കച്ചവടക്കാരന്‍ പിടിയില്‍

ആക്രി ആണെന്ന് കരുതി എടുത്തുവെന്നാണ് ആക്രിക്കാരന് പറയുന്നത്.

Published

on

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് രോഗികളുടെ ശരീര ഭാഗങ്ങള്‍ മോഷണം പോയി. പരിശോധനക്കയച്ച 17 രോഗികളുടെ ശസ്ത്രക്രിയ ശരീര ഭാഗങ്ങളാണ് മോഷണം പോയത്. രോഗികളുടെ സ്‌പെസിമെനാണ് നഷ്ടമായത്. സംഭവത്തില്‍ ആക്രി കച്ചവടക്കാരനെ മെഡിക്കല്‍ കോളജ് പൊലീസ് പിടികൂടി.

കഴിഞ്ഞ വെള്ളിയാഴ്ച്ച രണ്ട് ജീവനക്കാര്‍ ചേര്‍ന്ന് ആംബുലന്‍സില്‍ പാത്തോളജി ലാബിലെത്തിച്ച ശരീര ഭാഗങ്ങള്‍ ലാബിന് സമീപത്തെ കോണിപ്പടിയില്‍ ഇറക്കിവെച്ചിരുന്നു. ഇവര്‍ ലാബില്‍ പോയി തിരിച്ചുവരുന്നതിനിടയില്‍ ആക്രി ആണെന്ന് കരുതി ആക്രിക്കാരന്‍ മോാഷണം നടത്തുകയായിരുന്നു.

ആക്രി ആണെന്ന് കരുതി എടുത്തുവെന്നാണ് ആക്രിക്കാരന് പറയുന്നത്. ശരീരഭാഗങ്ങള്‍ ആണെന്ന് കണ്ടതോടെ പ്രിന്‍സിപ്പല്‍ ഓഫീസിന് സമീപം ഉപേക്ഷിച്ചെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി.

ശരീരഭാഗങ്ങള്‍ കാണാനില്ലെന്ന് ആശുപത്രി അറ്റന്‍ഡര്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തുന്നത്. സംഭവത്തിന് ശേഷം ആക്രിക്കാരനെ കണ്ടെത്തി ജീവനക്കാര്‍ മര്‍ദിച്ചതായി ആരോപണമുണ്ട്. വിശദമായി അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയതായി കഴക്കൂട്ടം എസിപി അറിയിച്ചു.

Continue Reading

kerala

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; യുവാവിന് പരിക്ക്

നൂല്‍പ്പുഴ മറുകര കാട്ടുനായിക്ക ഉന്നതിയിലെ നാരായണന്‍ (40) നാണ് പരുക്കേറ്റത്

Published

on

വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവിന് പരുക്ക്. നൂല്‍പ്പുഴ മറുകര കാട്ടുനായിക്ക ഉന്നതിയിലെ നാരായണന്‍ (40) നാണ് പരുക്കേറ്റത്. ഇന്ന് ഉച്ചയോടെയായിരുന്നു ആക്രമണം. സമീപത്തെ വനത്തിനുള്ളില്‍ വിറക് ശേഖരിക്കാനായെത്തിയ നാരായണന് ആന തുമ്പി കൈകൊണ്ട് പരുക്കേല്‍പ്പിക്കുകയായിരുന്നു. ഇയാളുടെ പുറത്തും കാലിനും പരുക്കേറ്റിട്ടുണ്ട്.

മാതാവിനും ഭാര്യയ്ക്കും ഒപ്പമായിരുന്നു നാരായണന്‍ വനത്തിനുള്ളില്‍ എത്തിയത്. ഇയാളെ സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരുക്ക് ഗുരുതരമല്ല. നാരായണന്റെ അമ്മയ്ക്കും ഭാര്യയ്ക്കും നേരെ കാട്ടാന ആക്രമിക്കാന്‍ എത്തിയെങ്കിലും സമീപത്തുള്ള ആളുകള്‍ ബഹളം കൂട്ടിയതിനാല്‍ ആന പിന്തിരിയുകയായിരുന്നു.

Continue Reading

kerala

കോഴിക്കോട് ബിരുദ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഇന്ന് രാവിലെ നൃത്തം അഭ്യസിക്കാന്‍ എത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്

Published

on

കോഴിക്കോട് വെള്ളൂര്‍ കോടഞ്ചേരിയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആയാടത്തില്‍ അനന്തന്റെ മകള്‍ ചന്ദന(19)യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മടപ്പള്ളി ഗവ. കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ചന്ദന നൃത്താധ്യാപിക കൂടിയാണ്. ഇന്ന് രാവിലെ നൃത്തം അഭ്യസിക്കാന്‍ എത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്. ഈ സമയത്ത് വീട്ടുകാര്‍ പുറത്തുപോയിരുന്നു. മൃതദേഹം നാദാപുരം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തും.

Continue Reading

Trending