ന്യൂഡല്‍ഹി: ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടി ചരിത്ര വിജയമായ ബാഹുബലി-2 ന് പിന്നാലെ 1700 കോടി നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയെന്ന റെക്കോര്‍ഡുമായി ആമിര്‍ ഖാന്റെ ദംഗല്‍. ഗ്ലോബല്‍ ബോക്‌സ് ഓഫീസില്‍ 1700 കോടി നേടിയ ആദ്യ ചിത്രമെന്ന വിശേഷണമാണ് ദംഗല്‍ കരസ്ഥമാക്കിയിരിക്കുന്നത്.

ചൈനയില്‍ മാത്രം 941.51 കോടി കളക്ഷന്‍ നേടി പ്രദര്‍ശനം തുടരുന്ന ചിത്രം വൈകാതെ 1000 കോടി കടക്കുമെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. മെയ് 5 നാണ് ചൈനയിലെ 9000 തിയറ്ററുകളില്‍ ദംഗല്‍ പ്രദര്‍ശനമാരംഭിച്ചത്. കുറഞ്ഞ കാലം കൊണ്ടു തന്നെ ഇത്ര വലിയ കളക്ഷന്‍ നേടിയ ചിത്രം വൈകാതെ തന്നെ ബാഹുബലി-2 ന്റെ റെക്കോര്‍ഡും തകര്‍ക്കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍.

അതേസമയം, ബാഹുബലി-2 ചൈനയിലും ഉടന്‍ തന്നെ റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.