Connect with us

india

മണിപ്പൂര്‍ കലാപത്തില്‍ 175 പേര്‍ക്ക് ജീവന്‍ നഷ്ടമായി; 96 മൃതദേഹങ്ങള്‍ക്ക് അവകാശികളില്ല

കലാപത്തില്‍ 4786 വീടുകള്‍ക്ക് തീവെച്ചതായും 254 പള്ളികളും 132 ക്ഷേത്രങ്ങളും തകര്‍ത്തതായും പൊലീസ് അറിയിച്ചു. കലാപം തുടങ്ങിയതിന് ശേഷം പൊലീസിന് നഷ്ടപ്പെട്ട ആയുധങ്ങളില്‍ 1,359 തോക്കുകളും 15,050 വെടിക്കോപ്പുകളും കണ്ടെടുത്തതായും ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ഐ കെ മുയ്വ വ്യക്തമാക്കി.

Published

on

കുക്കി-മെയ്‌തെയ് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭാഗമായി മണിപ്പൂരില്‍ നടന്ന കലാപത്തില്‍ 175 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി പൊലീസ്. കലാപത്തില്‍ ഇതുവരെ 1138 പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് പറയുന്നു.കലാപം തുടങ്ങിയ മെയ് മൂന്ന് മുതല്‍ ഇന്നുവരെ 33 പേരെ കാണാനില്ല. സംസ്ഥാനത്ത് പലയിടങ്ങളിലായി 96 മൃതദേഹങ്ങള്‍ അവകാശികളില്ലാതെ കിടക്കുന്നതായും പൊലീസ് വ്യക്തമാക്കുന്നു. ഇംഫാലിലെ ആര്‍ഐഎംഎസ്, ജെഎന്‍ഐഎംഎസ് ഹോസ്പിറ്റലുകളില്‍ യഥാക്രമം 28ഉം 26ഉം മൃതദേഹങ്ങളാണ് അവകാശികളില്ലാതെ സൂക്ഷിച്ചിരിക്കുന്നത്. ചുരാചന്ദ്പൂര്‍ ജില്ലയില്‍ 42 മൃതദേഹങ്ങളും സൂക്ഷിച്ചിട്ടുണ്ട്.

കലാപത്തില്‍ 4786 വീടുകള്‍ക്ക് തീവെച്ചതായും 254 പള്ളികളും 132 ക്ഷേത്രങ്ങളും തകര്‍ത്തതായും പൊലീസ് അറിയിച്ചു. കലാപം തുടങ്ങിയതിന് ശേഷം പൊലീസിന് നഷ്ടപ്പെട്ട ആയുധങ്ങളില്‍ 1,359 തോക്കുകളും 15,050 വെടിക്കോപ്പുകളും കണ്ടെടുത്തതായും ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ഐ കെ മുയ്വ വ്യക്തമാക്കി. കലാപത്തിനിടയില്‍ വലിയ തോതില്‍ ആയുധങ്ങള്‍ കൊള്ളയടിക്കപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കലാപ സമയത്ത് സംസ്ഥാനത്ത് ഉടനീളം 5,172 തീവെയ്പ്പ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും പൊലീസ് വ്യക്തമാക്കുന്നു.

ബിഷ്ണുപൂര്‍ ജില്ലയിലെ ഫൗഗക്ചാവോ ഇഖായ് മുതല്‍ ചുരാചന്ദ്പൂര്‍ ജില്ലയിലെ കാങ്വായ് വരെയുള്ള സുരക്ഷാ ബാരിക്കേഡുകള്‍ നീക്കം ചെയ്തിട്ടുണ്ടെന്നും ദേശീയ പാതകളില്‍ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം ഐ കെ മുയ്വ വ്യക്തമാക്കി. കലാപവുമായി ബന്ധപ്പെട്ട് 9332 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും 325 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചിട്ടുണ്ട്. എന്‍എച്ച്-32, എന്‍എച്ച്-2 ദേശീയപാതകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നതായും വ്യക്തമാക്കിയിട്ടുണ്ട്.

മെയ് മൂന്നിനാണ് മണിപ്പൂരില്‍ ട്രൈബല്‍ സോളിഡാരിറ്റി മാര്‍ച്ചിനെ തുടര്‍ന്ന് കലാപം പൊട്ടിപ്പുറപ്പെട്ടത്. പട്ടികവര്‍ഗ്ഗ പദവിക്കായുള്ള മെയ്തെയ് വിഭാഗത്തിന്റെ ആവശ്യത്തിനെതിരെയായിരുന്നു മാര്‍ച്ച്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സാമ്പത്തിക വളര്‍ച്ചയും ഉയര്‍ന്ന നികുതിയും ചുമത്തുന്ന ഇന്ത്യക്ക് അമേരിക്കയുടെ സാമ്പത്തിക സഹായം ആവശ്യമില്ല: ട്രംപ്

തെരഞ്ഞെടുപ്പുകളില്‍ വോട്ടേഴ്‌സ് പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് ഫണ്ട് അനുവദിച്ചതെന്തിനെന്ന് ട്രംപ്

Published

on

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്ക സന്ദര്‍ശനത്തിന് പിന്നാലെ ഇന്ത്യാ വിരുദ്ധ നിലപാടുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഏറ്റവും ഉയര്‍ന്ന നികുതി ചുമത്തുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നും ഫണ്ട് അനുവദിച്ചതെന്തിനെന്നും ട്രംപ് വിമര്‍ശിച്ചു. തെരഞ്ഞെടുപ്പുകളില്‍ വോട്ടേഴ്‌സ് പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് ഫണ്ട് അനുവദിച്ചതെന്തിനെന്ന് ട്രംപ് ചോദിച്ചു.

ഇന്ത്യയ്ക്ക് 21 മില്യണ്‍ ഡോളര്‍ നല്‍കുന്നതിന്റെ പിന്നിലെ ഉദ്ദേശ്യം എന്താണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചോദിച്ചു. വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് യുഎസ് എയ്ഡ് 21 മില്യണ്‍ ഡോളര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സംഭാവന ചെയ്തതായി ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപ് വിമര്‍ശച്ചത്.

സാമ്പത്തിക വളര്‍ച്ചയും ഉയര്‍ന്ന നികുതി ചുമത്തുകയും ചെയ്യുന്ന ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യത്തിന് അമേരിക്കയുടെ സാമ്പത്തിക സഹായത്തിന്റെ ആവശ്യമില്ലെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയ്ക്ക് ഇന്ത്യയിലേക്ക് കടക്കാനാകാത്തതും ഉയര്‍ന്ന നികുതി കാരണമാണെന്നും എക്സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പുവെച്ചുകൊണ്ട് ട്രംപ് വ്യക്തമാക്കി.

ഫെബ്രുവരി 16ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി ഇന്ത്യയ്ക്ക് നല്‍കുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്ന് അറിയിച്ചിരുന്നു.

Continue Reading

india

തെലങ്കാനക്ക് പിന്നാലെ റമദാനില്‍ മുസ്ലിം ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ ഇളവ് അനുവധിച്ച് ആന്ധ്രാപ്രദേശ്

മാര്‍ച്ച് രണ്ട് മുതല്‍ മാര്‍ച്ച് 31 വരെ ഒരു മണിക്കൂര്‍ നേരത്തേ ജോലി അവസാനിപ്പിച്ച് മടങ്ങാം

Published

on

റമദാനില്‍ മുസ്ലിം ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ ഇളവ് അനുവധിച്ച് ആന്ധ്രാപ്രദേശ്. മാര്‍ച്ച് രണ്ട് മുതല്‍ മാര്‍ച്ച് 31 വരെ ഒരു മണിക്കൂര്‍ നേരത്തേ ജോലി അവസാനിപ്പിച്ച് മടങ്ങാം എന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുകേഷ് മീണ പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവില്‍ പറയുന്നത്. അധ്യാപകര്‍, കരാര്‍, പുറം കരാര്‍ ജീവനക്കാര്‍ അടക്കമുള്ളവര്‍ക്ക് ഇളവ് ബാധകമായിരിക്കും.

കഴിഞ്ഞ ദിവസം തെലങ്കാനയിലും റമദാനില്‍ മുസ്ലിം ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ ഇളവ് അനുവധിച്ച് രേവന്ത് റെഡ്ഡി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മാര്‍ച്ച് രണ്ട് മുതല്‍ 31 വരെ മുസ്‌ലിം ജീവനക്കാര്‍ക്ക് നാല് മണിയോടെ ജോലി അവസാനിപ്പിക്കാമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. സര്‍ക്കാര്‍ വകുപ്പിലെ ജീവനക്കാര്‍, അധ്യാപകര്‍, കരാറുകാര്‍, കോര്‍പ്പറേഷന്‍, പൊതുമേഖലാ ജീവനക്കാര്‍ എന്നിവര്‍ക്ക് ഇളവ് ബാധകമായിരിക്കും. ഇളവ് അനുവദിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ അടിയന്തര സാഹചര്യങ്ങളില്‍ നിര്‍ബന്ധമായും ഓഫീസില്‍ ഉണ്ടായിരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

Education

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷക്കുള്ള അപേക്ഷ തീയ്യതി വീണ്ടും നീട്ടി

ഉദ്യോഗാര്‍ഥികള്‍ http://upsconline.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം

Published

on

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷകള്‍ക്കും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പ്രിലിമിനറി പരീക്ഷകള്‍ക്കും അപേക്ഷിക്കുന്നതിനായുള്ള തീയതി ഫെബ്രുവരി 21 വരെ നീട്ടി. ഇരു പരീക്ഷകള്‍ക്കും അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 21 വൈകുന്നേരം ആറ് മണി വരെ നീട്ടിയിരിക്കുന്നതായി യു.പി.എസ്.സി ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചു.

പരീക്ഷക്കായി അപേക്ഷ നല്‍കുമ്പോള്‍ സാങ്കേതിക തകരാറുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഉദ്യോഗാര്‍ഥികള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഓണ്‍ലൈന്‍ അപേക്ഷ സംവിധാനത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. ഉദ്യോഗാര്‍ഥികള്‍ http://upsconline.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം.

സിവില്‍ സര്‍വീസ് പരീക്ഷയുടെ വിജ്ഞാപനം ജനുവരിയില്‍ പുറപ്പെടുവിച്ചിരുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 11 ആയിരുന്നു. ഈ മാസം ആദ്യം അത് ഫെബ്രുവരി 18 വരെ നീട്ടിയിരുന്നു. സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ മെയ് 25 ന് നടക്കും.

Continue Reading

Trending