Connect with us

kerala

ടാറിങ്ങിന് പിന്നാലെ വീണ്ടും റോഡ് പൊളിഞ്ഞ് കോഴിക്കോട് കൂളിമാട് റോഡ്

റോഡിന്റെ പാർശ്വ ഭാഗങ്ങൾ മണ്ണിട്ട് ലെവൽ ചെയ്യാത്തതും കാൽ നടയാത്രക്കാർക്കും, വാഹനങ്ങൾക്കും ഏറെ അപകട ഭീഷണി ഉയർത്തുന്നുണ്ട്റോഡിന്റെ പാർശ്വ ഭാഗങ്ങൾ മണ്ണിട്ട് ലെവൽ ചെയ്യാത്തതും കാൽ നടയാത്രക്കാർക്കും, വാഹനങ്ങൾക്കും ഏറെ അപകട ഭീഷണി ഉയർത്തുന്നുണ്ട്

Published

on

കോഴിക്കോട്‌: ആറുകോടി രൂപ മുടക്കി ആറുദിവസംകൊണ്ട് പൊളിഞ്ഞുപോയ കൂളിമാട് റോഡ് പൊതുമരാമത്ത് വകുപ്പിന്റെ നിർദേശപ്രകാരം വിജിലൻസ് നടപടിയെടുത്തും റീടാറിങ് ചെയ്തു പോയെങ്കിലും റോഡിന്റെ പൊളിയൽ അവസാനിക്കുന്നില്ല. ഇതിന്റെ ഫലമായി മുഴുവനായി റീടാറിങ് ചെയ്ത റോഡ് എന്ന പ്രോജക്ട് അല്ല പൊതുജനങ്ങൾക്ക് ഇവിടെ ലഭിക്കുന്നത്. പകരം കേവലം ഒരു പാച്ച് വർക്ക് പ്രോജക്ട് മാത്രമായിരിക്കും.പി എച്ച് ഇ ഡി യുടെയും താത്തൂർ പൊയിലിന്റെയും ഇടയിലാണ് പുതുതായി പൊളിയുന്നത്.

റോഡിന്റെ പാർശ്വ ഭാഗങ്ങൾ മണ്ണിട്ട് ലെവൽ ചെയ്യാത്തതും കാൽ നടയാത്രക്കാർക്കും, വാഹനങ്ങൾക്കും ഏറെ അപകട ഭീഷണി ഉയർത്തുന്നുണ്ട് എന്ന് നാട്ടുകാർ ആരോപിക്കുന്നു. ഉടനെ വേണ്ട നടപടികൾ പൊതുമരാമത് വകുപ്പ് കൈകൊണ്ടില്ലെങ്കിൽ സമരം കടുപ്പിക്കാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.

kerala

പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി.

Published

on

മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി. തൃശൂര്‍ അഴീക്കോട് ബീച്ചില്‍ നിന്നുമാണ് മൃതദ്ദേഹം കണ്ടെത്തിയത്. താനൂര്‍ സ്വദേശി ജൂറൈജാണ് മരിച്ചത്.

ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് പരപ്പനങ്ങാടിയില്‍ പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ടത്.

എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ് എന്നിവര്‍ക്ക് ഒപ്പം സന്നദ്ധ സംഘടനകളും നാട്ടുകാരും സ്വന്തം നിലക്ക് തിരച്ചില്‍ നടത്തിയിരുന്നു. ശക്തമായ അടി ഒഴുക്കും പാറ കുഴികളും നിറഞ്ഞതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുകയായിരുന്നു.

Continue Reading

kerala

മലപ്പുറത്ത് തെരുവ നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു

വെള്ളില സ്വദേശി നൗഫല്‍ ആണ് മരിച്ചത്.

Published

on

മലപ്പുറം: മലപ്പുറത്ത് തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വെള്ളില സ്വദേശി നൗഫല്‍ ആണ് മരിച്ചത്. മലപ്പുറം മങ്കട കര്‍ക്കിടകത്താണ് അപകടം.

ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്. തെരുവ് നായ ഇടിച്ചതൊടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയിലെ യാത്രക്കാര്‍ക്ക് പരിക്കേറ്റു. തലയടിച്ചു വീണാണ് നൗഫല്‍ മരണപ്പെട്ടത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

kerala

കൂടരഞ്ഞി ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു

കോഴിക്കോട് കൂടരഞ്ഞിയില്‍ 39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു.

Published

on

കോഴിക്കോട് കൂടരഞ്ഞിയില്‍ 39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു. വീട്ടുടമ ചിത്രം സ്ഥിരീകരിച്ചു. പ്രതിയുമായുള്ള ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ പ്രേംദാസാണ് രേഖാചിത്രം വരച്ചത്.
പ്രതിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ ഏഴംഗ ക്രൈം സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. വെള്ളയില്‍ കൊലപാതകത്തില്‍ മുഹമ്മദലിക്ക് ഒപ്പമുണ്ടായിരുന്നയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചിരുന്നു. 1989ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് മുഹമ്മദലി വെളിപ്പെടുത്തിയിരുന്നു. ഇതിന് സുഹൃത്ത് ബാബുവിന്റെ സഹായം ലഭിച്ചതായും മൊഴിയിലുണ്ട്. 1989 സെപ്തംബര്‍ 24 ന് കടപ്പുറത്ത് യുവാവ് മരിച്ചിരുന്നു. എന്നാല്‍ മരിച്ചത് ആരെന്ന് തിരിച്ചറിയാന്‍ കഴഞ്ഞില്ല. മുഹമ്മദലിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഈ കേസ് വീണ്ടും അന്വേഷിക്കുന്നുണ്ട്.

ഈ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു 39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ വച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് കൂടി മുഹമ്മദലി വെളിപ്പെടുത്തിയത്. കൂടരഞ്ഞിയിലെ തോട്ടിന് സമീപത്തി തെളിവെടുപ്പ് നടത്തി അങ്ങനെ ഒരാള്‍ അന്ന് തോട്ടില്‍ വീണു മരിച്ചിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ കൊല്ലപ്പെട്ടതാരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Continue Reading

Trending