india
ബിജെപിക്കെതിരെ വമ്പന്‍ പടയൊരുക്കം; 450 മണ്ഡലങ്ങളില്‍ മുന്നേറ്റത്തിന് ഒറ്റക്കെട്ടാകാന്‍ പ്രതിപക്ഷം

450 ലോക്സഭാ സീറ്റുകളില്‍ ബിജെപിക്കെതിരെ പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാര്‍ഥികളെ മാത്രം മത്സരിപ്പിക്കാന്‍ ശ്രമം.
ഈ മാസം 23-ന് പട്നയില്‍ ചേരുന്ന പ്രതിപക്ഷ ഐക്യനിരയുടെ ആദ്യ യോഗത്തില്‍ ഇക്കാര്യത്തില്‍ സജീവ ചര്‍ച്ച നടക്കും. ഇരുപതോളം പ്രതിപക്ഷ പാര്‍ട്ടികളാണ് പട്നയിലെ ഐക്യ സമ്മേളനത്തില്‍ പങ്കെടുക്കുക.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, മമത ബാനര്‍ജി, അരവിന്ദ് കെജ്രിവാള്, അഖിലേഷ് യാദവ്, എം.കെ സ്റ്റാലിന്, നിതീഷ് കുമാര്‍, ഹേമന്ദ് സോറന് എന്നിവരെല്ലാം അണിനിരക്കുമെന്നാണ് കരുതപ്പെടുന്നത്. അടുത്തകാലത്തൊന്നും ഒരുമിച്ച് ഒരു വേദിയില്‍ വന്നിട്ടില്ലാത്ത നേതാക്കള്‍ ഒരേ മുറിയിലിരുന്ന് സംസാരിക്കും. സംസ്ഥാനങ്ങളില്‍ പരസ്പരം ഏറ്റുമുട്ടുന്ന പല പാര്‍ട്ടികളുടേയും ഏറ്റവും പ്രധാന നേതാക്കള്‍ തന്നെ ഒരുമിച്ചിരുന്ന് ചര്‍ച്ച നടത്തുമ്പോള്‍ ദേശീയ തലത്തില്‍ പാര്‍ട്ടികള്‍ പരസ്പര വൈരം തത്കാലത്തേക്കെങ്കിലും മാറ്റിവെക്കുകയാണ്.
543 ലോക്സഭാ മണ്ഡലങ്ങളില്‍ 450 ഇടത്തും ബിജെപിക്കെതിരെ പ്രതിപക്ഷ മഹാസഖ്യ സ്ഥാനാഥി ഉണ്ടാകണം എന്ന ചര്‍ച്ചയാണ് 23-ലെ യോഗത്തില്‍ പ്രധാനമായും നടക്കുക. ഇതുവഴി ബിജെപി വിരുദ്ധ വോട്ട് ഭിന്നിച്ച് പോകില്ല എന്ന് ഉറപ്പാക്കാന്‍ കഴിയും. തെലങ്കാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ബംഗാള്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ നിര്‍ദേശം എങ്ങനെ പ്രായോഗികമാക്കാന്‍ കഴിയും എന്നത് സഖ്യത്തിന്റെ വിജയത്തെ നിര്‍ണയിക്കും. ഇവിടങ്ങളില്‍ പരസ്പരം ഏറ്റുമുട്ടുന്ന പാര്‍ട്ടികളാണ് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എഎപി, ബിആര്‍എസ് എന്നിവ. അടുത്ത ജനുവരിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ബിആര്‍എസ് പ്രതിപക്ഷ യോഗത്തിനെത്തില്ല.പട്നയില്‍ കോണ്‍ഗ്രസിനൊപ്പമിരുന്നാല്‍ തെലങ്കാനയില്‍ ബിആര്‍എസ് വില കൊടുക്കേണ്ടി വരും. അതാണ് യോഗത്തില്‍ പങ്കെടുക്കേണ്ട എന്ന തീരുമാനത്തിന് പിന്നില്‍. പ്രതിപക്ഷ മഹാസഖ്യത്തെ കോണ്‍ഗ്രസ് തന്നെയാവും നയിക്കുക.
പക്ഷേ, തൃണമൂല്‍ കോണ്‍ഗ്രസും എഎപിയും ജെഡിയുവും ഉള്‍പ്പെടെയുള്ള എല്ലാ പാര്‍ട്ടികള്‍ക്കും അര്‍ഹിക്കുന്ന പരിഗണന നല്‍കണം. നിങ്ങള്‍ക്ക് ശക്തിയുള്ള സ്ഥലങ്ങളില്‍ സഹായിക്കാം, ഞങ്ങള്‍ക്ക് ശക്തിയുള്ള സ്ഥലങ്ങളില്‍ ഞങ്ങളേയും സഹായിക്കണം എന്ന് മമത ബാനര്‍ജി നേരത്തേതന്നെ പ്രഖ്യാപിച്ചത് കോണ്‍ഗ്രസിന് ഉള്‍പ്പെടെയുള്ള സന്ദേശമാണ്. തെലങ്കാനയിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിആര്‍എസ് മഹാ സഖ്യത്തിലേയ്ക്ക് വന്നേക്കാം. അടുത്ത ഒരു വര്‍ഷം കേന്ദ്ര സര്‍ക്കാരിനെതിരെ യോജിച്ച പ്രക്ഷോഭങ്ങള്‍ മഹാസഖ്യം സംഘടിപ്പിക്കും.
സിപിഎം, സിപിഐ, എന്‍സിപി, ആര്‍ജെഡി, സിപിഐഎംല്‍, വിസികെ, എംഡിഎംകെ, മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളും പ്രതിപക്ഷ ഐക്യ യോഗത്തിനെത്തും. നേരത്തേ ഈ മാസം 12ന് പട്നയില്‍ യോഗം ചേരാനായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആലോചന. എന്നാല്‍ രാഹുല്‍ ഗാന്ധി വിദേശ സന്ദര്‍ശനത്തിലാണെന്നത് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയതോടെ യോഗം മാറ്റിവെക്കുകയായിരുന്നു.
india
മതപരിവര്‍ത്തനം ആരോപിച്ച് വീണ്ടും മലയാളി വൈദികര്‍ക്ക് നേരെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം
തങ്ങളുടെ മൊബൈല്‍ തട്ടിപറിച്ചതായും കന്യാസ്ത്രീകളെ ആക്രമിക്കാന്‍ ശ്രമിച്ചതായും അവര്‍ ഗ്രാമത്തിലേക്ക് മാറിയതുകൊണ്ട് മാത്രമാണ് അവര്‍ രക്ഷപ്പെട്ടതെന്നും ആക്രമണത്തിനിരയായവര്‍ പറഞ്ഞു.

ഒഡീഷയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികരെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്രൂരമായിമര്‍ദിച്ചു. തന്നെയും സഹവൈദികരെയും മര്‍ദിച്ചതായും തങ്ങളുടെ വാഹനത്തിന് കേടുപാട് വരുത്തിയതായും മലയാളി വൈദികന് ഫാദര്‍ ലിജോ നിരപ്പേല്‍ പറഞ്ഞു. തങ്ങളുടെ മൊബൈല്‍ തട്ടിപറിച്ചതായും കന്യാസ്ത്രീകളെ ആക്രമിക്കാന്‍ ശ്രമിച്ചതായും അവര്‍ ഗ്രാമത്തിലേക്ക് മാറിയതുകൊണ്ട് മാത്രമാണ് അവര്‍ രക്ഷപ്പെട്ടതെന്നും ആക്രമണത്തിനിരയായവര്‍ പറഞ്ഞു.
രാത്രി എന്തിനാണ് ഇവിടെ വന്നത്? മതപരിവര്‍ത്തനത്തിന് ആണോ വന്നത് എന്ന് ചോദിച്ചു. തങ്ങളുടെ വീട്ടിലേക്കാണ് വന്നതെന്ന് ഗ്രാമത്തിലുള്ളവര്‍ പറഞ്ഞിട്ട് പോലും കേള്‍ക്കാന്‍ തയ്യാറായില്ല. പൊലീസ് എത്തിയാണ് അവിടെ നിന്ന് പുറത്ത് എത്തിച്ചത്. കേസുമായി മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ല. ബജ്റംഗ്ദള്‍ ശക്തമായ മേഖലയാണ്. പരാതി കൊടുത്താല്‍ അവര്‍ വീണ്ടും ഞങ്ങള്‍ക്കെതിരെ വരാന്‍ സാധ്യതയുണ്ട്. വിഷയം കലക്ടറെ അറിയിക്കും ഫാദര്‍ ലിജോ നിരപ്പേല്‍ പറഞ്ഞു.
india
യുവാവ് ജീവനൊടുക്കി; ബിജെപി എംപിക്കെതിരെ ആത്മഹത്യ കുറിപ്പ്
ബിജെപി എംപി ഡോ. കെ. സുധാകറും അനുയായികളുമാണ് തന്റെ മരണത്തിന് പിന്നിലെന്ന് ആരോപിച്ചാണ് കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെ.ബാബു (33) ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസ് വളപ്പിലെ മരത്തില്‍ തൂങ്ങിമരിച്ചത്.

ചിക്കബെല്ലാപൂര്‍ ജില്ലാ പഞ്ചായത്ത് ചീഫ് അക്കൗണ്ടന്റിന്റെ ഡ്രൈവര്‍ ജീവനൊടുക്കി. ബിജെപി എംപി ഡോ. കെ. സുധാകറും അനുയായികളുമാണ് തന്റെ മരണത്തിന് പിന്നിലെന്ന് ആരോപിച്ചാണ് കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെ.ബാബു (33) ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസ് വളപ്പിലെ മരത്തില്‍ തൂങ്ങിമരിച്ചത്.
സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി പ്രദേശം പരിശോധിച്ചപ്പോള്‍ ബാബുവിന്റെ മരണക്കുറിപ്പ് കണ്ടെത്തി. ‘സുധാകര്‍ സംസ്ഥാന മന്ത്രിയായിരുന്ന കാലത്ത് നാഗേഷും മഞ്ജുനാഥും എനിക്ക് സ്ഥിരമായ സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തിരുന്നു, പക്ഷേ അതിന് 40 ലക്ഷം രൂപ നല്‍കണമെന്ന് എന്നോട് ആവശ്യപ്പെട്ടു. എന്റെ കൈവശമുള്ള എല്ലാ പണത്തിനും പുറമേ, 25 ലക്ഷം രൂപ വായ്പയെടുത്ത് അവര്‍ക്ക് പണം നല്കി. എന്നാല്‍ നാഗേഷും മഞ്ജുനാഥും എനിക്ക് ജോലി തന്നില്ല,’ എന്ന് യുവാവ് കുറിപ്പില്‍ പറയുന്നു.
india
തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുമായി ചേര്‍ന്ന് അട്ടിമറി നടത്തി രാഹുല്‍ ഗാന്ധി

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കനത്ത ആരോപണവുമായി കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി രംഗത്ത്. ‘ഭരണഘടനയുടെ അടിസ്ഥാനമായ വോട്ടവകാശം തകര്‍ക്കപ്പെട്ടു. ഓരോ ഇന്ത്യക്കാരനും ഒരു വോട്ട് എന്ന അവകാശം ഭരണഘടന ഉറപ്പാക്കിയതാണ്. എന്നാല്‍ ബിജെപി അതിന് മേല്‍ മാന്ത്രികവിദ്യ ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
വോട്ട് മോഷണം നടന്നതായി വിശദീകരിക്കുന്ന പ്രത്യേക പ്രസന്റേഷന് ഉള്‍പ്പെടെ വാര്‍ത്താസമ്മേളനത്തിലൂടെ കാണിച്ചു. എക്സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്ന് വ്യത്യസ്തമായ അന്തിമ ഫലങ്ങളാണ് കാണാനായത്, പ്രത്യേകിച്ച് ഹരിയാന തെരഞ്ഞെടുപ്പില്‍. കര്‍ണാടകയിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പ് തീയതികള്‍ മാറ്റിയത് പോലും സംശയം ഉയര്‍ത്തുന്നു.
മഹാരാഷ്ട്രയില്‍ മുമ്പത്തെ അഞ്ച് വര്‍ഷത്തേക്കാള്‍ കൂടുതല്‍ പുതിയ വോട്ടര്‍മാരെ അധികം കുറഞ്ഞ സമയത്തിനുള്ളില്‍ പട്ടികയില്‍ ചേര്‍ത്തത് ദുരൂഹമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന് ഇലക്ട്രോണിക് വോട്ടര്‍ പട്ടികയുടെ ഡാറ്റ ലഭ്യമാക്കിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സോഫ്റ്റ് കോപ്പി നല്കാതിരുന്നതിനാല് കടലാസ് രേഖകള്‍ പരിശോധിക്കേണ്ടിവന്നു. സെക്കന്‍ഡുകള്‍ കൊണ്ട് പരിശോധിക്കാവുന്ന രേഖകള്‍ പരിശോധിക്കാന്‍ ആറുമാസമെടുത്തു, എന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന്, മഹാരാഷ്ട്രയില്‍ വൈകിട്ട് അഞ്ച് മണിക്ക് ശേഷം പോളിങ് നിരക്ക് അപ്രതീക്ഷിതമായി ഉയര്‍ന്നതും, സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാകാതിരിക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷന് നിയമങ്ങളില്‍ മാറ്റം വരുത്തിയതായും എന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. മഹാരാഷ്ട്രയില്‍ മാത്രം 40 ലക്ഷം ദുരൂഹ വോട്ടര്‍മാരെ കണ്ടെത്തിയതായും അദ്ദേഹം അവകാശപ്പെട്ടു.
-
india3 days ago
ബലാത്സംഗക്കേസ് പ്രതി ഗുര്‍മീത് റാം റഹീമിന് വീണ്ടും 40 ദിവസത്തെ പരോള്‍
-
Video Stories3 days ago
“മോഹന്‍ലാലിനെ അയക്കാതെ ജോഷി ചതിച്ച സ്ഥിതിക്ക് പച്ചക്കുളം വാസുവിനെ എങ്കിലും കൊണ്ടുവരുമോ കുഞ്ഞച്ച”; മന്ത്രി അബ്ദുറഹ്മാനെ പരിഹസിച്ച് സന്ദീപ് വാര്യര്‍
-
kerala3 days ago
കാറും സ്കൂട്ടറുകളും കൂട്ടിയിടിച്ച് രണ്ട് യുവതികള്‍ മരിച്ചു
-
kerala3 days ago
നടനും പ്രേം നസീറിന്റെ മകനുമായ ഷാനവാസ് അന്തരിച്ചു
-
kerala1 day ago
ആലപ്പുഴയില്‍ നാലാം ക്ലാസുകാരിയ്ക്ക് നേരെ രണ്ടാനമ്മയുടെ ക്രൂര മര്‍ദ്ദനം; കേസെടുത്ത് പൊലീസ്
-
kerala3 days ago
സ്കൂളുകളില്‍ ഓണപ്പരീക്ഷ 18 മുതല്‍ 29 വരെ
-
kerala2 days ago
‘സിപിഎം ഭരണം ഗുണ്ടകൾക്കും കൊടും ക്രിമിനലുകൾക്കും ജയിൽപ്പുള്ളികൾക്കും വേണ്ടി മാത്രം’: രാജീവ് ചന്ദ്രശേഖർ
-
kerala2 days ago
ജയിലിലെ ഭക്ഷണത്തിന്റെ മെനു പോലും തീരുമാനിക്കുന്നത് ടി.പി വധകേസിലെ പ്രതികള്‍: വി.ഡി സതീശന്