FOREIGN

സൗദിയിൽ വാഹനാപകടം; കോഴിക്കോട് സ്വദേശി മരണപ്പെട്ടു

By webdesk13

April 03, 2024

ദമ്മാം: സൗദി അറേബ്യയിൽ ഇന്നുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരണപ്പെട്ടു. കോഴിക്കോട് നടുവണ്ണൂർ സ്വദേശി നാസർ (58)ആണ് മരിച്ചത്. നടുവണ്ണൂർ നാച്ചോട്ടി മമ്മദ്-ആയിശ ദമ്പതികളുടെ മകനാണ്. ഇന്ന് രാവിലെ അൽ ഹസയിലെ ഉസ്മാനിയയിൽ ആയിരുന്നു അപകടം.

ജോലിയാവശ്യാർത്ഥം ദമ്മാമിൽ നിന്ന് അൽ ഹസയിലേക്ക് പോയ ഇദ്ദേഹത്തിൻറെ വാഹനം ടയർ പൊട്ടിത്തെറിച്ച് മറിയുകയായിരുന്നു.നാസറാണ് വാഹനം ഓടിച്ചിരുന്നത്.സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചതായാണ് വിവരം.സന്ദർശന വിസയിലെത്തിയ കുടുംബത്തോടൊപ്പം ദമ്മാമിലാണ് ഇവർ താമസിച്ചിരുന്നത്.

ഉംറ കർമ്മത്തിൻറെ ഭാഗമായി ഭാര്യയും സഹോദരിയും മക്കയിലാണുള്ളത്. കെഎംസിസി പ്രവർത്തകനും പൊതുകാര്യ പ്രസക്തനുമായ നാസറിന് പ്രവാസലോകത്ത് വിപുലമായ സൗഹൃദബന്ധങ്ങൾ ഉണ്ട്.അൽ ഹസ ഹോസ്പിറ്ററിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്തിൻറെ നടപടികൾക്രമങ്ങൾ പുരോഗമിക്കുന്നതായി കെഎംസിസി അറിയിച്ചു.