News
എം സ്വരാജും എ.എ റഹീമും കുറ്റക്കാരെന്ന് കോടതി; 2010 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ വിധി ഉച്ചയ്ക്ക് ശേഷം
യുഡിഎഫ് സർക്കാറിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ എസ്എഫ്ഐ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തിലാണ് കേസ്.

ഉമ്മൻചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് നടന്ന നിയമസഭാ മാര്‍ച്ചിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിൽ എംപി എ എ റഹീമും, എം.സ്വരാജും കുറ്റക്കാരെന്ന് കോടതി. യുഡിഎഫ് സർക്കാറിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ എസ്എഫ്ഐ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തിലാണ് കേസ്.
പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസ് ബാരിക്കേട് തകര്‍ക്കുകയും വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തു. പൊതുമുതൽ നശിപ്പിച്ചതിനെതിരെ അടക്കമാണ് മ്യൂസിയം പൊലീസ് കേസ്.
150 ഓളം പ്രവര്‍ത്തകരാണ് അന്ന് പ്രതിഷേധത്തിൽ പങ്കെടുത്തത്. കേസിൽ തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉച്ചക്ക് ശേഷം വിധി പറയും
News
ഗസ്സ, ലെബനന്‍, സിറിയ എന്നിവിടങ്ങളില്‍ ഇസ്രാഈല്‍ ബോംബാക്രമണം
കിഴക്കന്‍ ലെബനനിലെ ബെക്കാ താഴ്വരയില്‍ ഇസ്രാഈല്‍ വ്യോമാക്രമണം നടത്തി.

കിഴക്കന്‍ ലെബനനിലെ ബെക്കാ താഴ്വരയില്‍ ഇസ്രാഈല്‍ വ്യോമാക്രമണം നടത്തി. കുറഞ്ഞത് 12 പേരെങ്കിലും സിറിയയിലെ സുവൈദയില്‍ കൊല്ലപ്പെട്ടു.
അതേസമയം, ഗസ്സയിലുടനീളം ഇസ്രാഈല്‍ സൈന്യം കുറഞ്ഞത് 30 പേരെ കൊലപ്പെടുത്തി.
അക്രമം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നതിനായി 20 ലധികം രാജ്യങ്ങളില്‍ നിന്നുള്ള സഭാ നേതാക്കളും നയതന്ത്രജ്ഞരും തയ്ബെ നഗരത്തില്‍ ഒത്തുകൂടി മണിക്കൂറുകള്‍ക്ക് ശേഷം, അധിനിവേശ വെസ്റ്റ് ബാങ്കിലെ കുടിയേറ്റക്കാര്‍ ബുര്‍ഖ ഗ്രാമത്തില്‍ പലസ്തീന്‍ ഭൂമിക്കും വാഹനങ്ങള്‍ക്കും തീയിട്ടു.
ഗസ്സയുടെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഗസ്സയ്ക്കെതിരായ ഇസ്രാഈലിന്റെ യുദ്ധത്തില്‍ 58,479 പേര്‍ കൊല്ലപ്പെടുകയും 139,355 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2023 ഒക്ടോബര്‍ 7-ന് നടന്ന ആക്രമണങ്ങളില്‍ 1,139 പേര്‍ ഇസ്രാഈലില്‍ കൊല്ലപ്പെടുകയും 200-ലധികം പേര്‍ ബന്ദികളാകുകയും ചെയ്തു.
മെയ് മുതല്‍ യുഎസ്-ഇസ്രാഈല്‍ പിന്തുണയുള്ള സഹായ വിതരണ സൈറ്റുകളില്‍ നിന്ന് ഭക്ഷണം സുരക്ഷിതമാക്കാന്‍ ശ്രമിക്കുന്നതിനിടെ കുറഞ്ഞത് 875 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചു.
”ഭക്ഷണം വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഗസ്സയില്‍ 875 പേര്‍ കൊല്ലപ്പെട്ടതായി ഞങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്; അവരില്‍ 674 പേര്‍ GHF സൈറ്റുകള്‍ക്ക് സമീപമാണ് കൊല്ലപ്പെട്ടത്,” യുഎന്‍ മനുഷ്യാവകാശ ഓഫീസ് വക്താവ് തമീന്‍ അല്‍-ഖീതന്‍ പറഞ്ഞു.
യുഎന്‍ നേതൃത്വത്തിലുള്ള മാനുഷിക പ്രവര്‍ത്തനങ്ങളെ മറികടന്ന യുഎസിന്റെയും ഇസ്രാഈലിന്റെയും പിന്തുണയുള്ള ഗ്രൂപ്പാണ് GHF.
തിങ്കളാഴ്ചയാണ് ഏറ്റവും പുതിയ മാരകമായ സംഭവം നടന്നതെന്ന് അല്‍-ഖീതന്‍ പറഞ്ഞു, വടക്കുപടിഞ്ഞാറന്‍ റഫയിലെ അല്‍-ഷകൂഷ് ഏരിയയിലെ ജിഎച്ച്എഫ് സൈറ്റില്‍ ഭക്ഷണം തേടിയെത്തിയ ഫലസ്തീനികള്‍ക്കെതിരെ ഇസ്രാഈല്‍ സൈന്യം ഷെല്ലാക്രമണവും വെടിയുതിര്‍ത്തു.
kerala
നിപ; സംസ്ഥാനത്ത് 675 പേര്‍ സമ്പര്‍ക്ക പട്ടികയില്‍
178 പേര്‍ പാലക്കാട് നിപ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരാണ്.

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ആകെ 675 പേര്‍ നിപ സമ്പര്‍ക്ക പട്ടികയിലുണ്ടെന്ന് ആരോഗ്യ വകുപ്പ്. 178 പേര്‍ പാലക്കാട് നിപ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരാണ്. മലപ്പുറത്ത് 210 പേരും പാലക്കാട് 347, കോഴിക്കോട് 115, എറണാകുളത്ത് 2, തൃശൂരില്‍ ഒരാളുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.
മലപ്പുറത്ത് 13 പേര്‍ ഐസിയുവില്‍ ചികിത്സയിലുണ്ട്. ജില്ലയില്‍ ഇതുവരെ 82 സാംപിളുകള്‍ നെഗറ്റീവായി. പാലക്കാട് 12 പേര്‍ ഐസൊലേഷന്‍ ചികിത്സയിലാണ്. 5 പേര്‍ ആശുപത്രി വിട്ടു. സംസ്ഥാനത്ത് ആകെ 38 പേര്‍ ഹൈ റിസ്‌കിലും 139 പേര്‍ ഹൈ റിസ്‌ക് വിഭാ?ഗത്തില്‍ നിരീക്ഷണത്തിലുമുണ്ട്.
മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍എച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കലക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
kerala
വിദ്യാര്‍ഥികളുടെ ചാര്‍ജ് വര്‍ധന: ബസുടമകളെ ചര്‍ച്ചക്ക് വിളിച്ച് ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍
വിദ്യാര്‍ഥികളുടെ ചാര്‍ജ് വര്‍ധനയടക്കം നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സ്വകാര്യ ബസുടമകളെ ചര്‍ച്ചക്ക് വിളിച്ച് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാര്‍.

വിദ്യാര്‍ഥികളുടെ ചാര്‍ജ് വര്‍ധനയടക്കം നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സ്വകാര്യ ബസുടമകളെ ചര്‍ച്ചക്ക് വിളിച്ച് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാര്‍. ഈ മാസം 22ാം തിയതി മുതല്‍ ബസുടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. വിദ്യാര്‍ഥികളുടെ ഒരു രൂപ ടിക്കറ്റ് നിരക്ക് മാറ്റി മിനിമം ചാര്‍ജ് അഞ്ച് രൂപയാക്കി ഉയര്‍ത്തുക എന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത സമരസമിതി പണിമുടക്ക് പ്രഖ്യാപിച്ചത്. ബുധനാഴ്ച വൈകീട്ട് മൂന്നരക്കാണ് ചര്‍ച്ച.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഈ മാസം ഏഴാം തിയതി ബസുടമകള്‍ സൂചന പണിമുടക്ക് നടത്തിയിരുന്നു. എന്നാല്‍ ഗതാഗത കമീഷണര്‍ ആദ്യ ഘട്ടത്തില്‍ ബസ് ഉടമകളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിനുശേഷമാണ് സൂചനസമരം നടന്നത്. അനിശ്ചിതകാല പണിമുടക്കിലേക്ക് പോകുകയാണെന്നും ബസുടമകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മന്ത്രി സ്വകാര്യ ബസ് ഉടമകളെ ചര്‍ച്ചക്ക് വിളിച്ചിരിക്കുന്നത്.
വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കണം, 140 കിലോമീറ്ററിന് മുകളില്‍ പെര്‍മിറ്റ് അനുവദിക്കണം, മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും ഇടക്കിടെയുള്ള പരിശോധനയും അന്യായ പിഴ ചുമത്താലും അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ മുന്നോട്ട് വെക്കുന്നത്.
-
india1 day ago
നിമിഷ പ്രിയയുടെ മോചനം; കാന്തപുരം മുസ്ലിയാരുടെ ഇടപെടലില്‍ യെമനില്‍ അടിയന്തര യോഗം
-
india2 days ago
ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മേല്‍ മദ്യപിച്ച് കാര്‍ കയറ്റി; ഡ്രൈവര്‍ അറസ്റ്റില്‍
-
kerala1 day ago
വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയേക്കും
-
kerala1 day ago
വിപഞ്ചികയുടെ മരണം: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തു
-
kerala2 days ago
മലപ്പുറത്ത് തെരുവ നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു
-
india2 days ago
തിരുവള്ളൂരില്‍ ചരക്ക് ട്രെയിനിന് തീപിടിച്ച സംഭവം: റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തി
-
kerala2 days ago
ബറേലിയില്‍ പരിശീലനത്തിന് പോയ മലയാളി ജവാനെ കാണാനില്ല
-
kerala2 days ago
കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസില്‍ സമരങ്ങള്‍ക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കത്തയച്ച് പൊലീസ്