Connect with us

kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത; യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

ഇന്ന് തിരുവനന്തപുരത്ത്, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്കും കനത്ത മഴയ്ക്ക് സാധ്യത രേഖപ്പെട്ടു.

ഇന്ന് തിരുവനന്തപുരത്ത്, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബുധനാഴ്ച എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, വ്യാഴവും വെള്ളിയാഴ്ച തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ശനിയാഴ്ച വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും യെല്ലോ അലേര്‍ട്ട് നിലനില്‍ക്കും.

ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും 3040 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ നാളെ മുതല്‍ ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്, നിലവിലെ ദിവസം മത്സ്യബന്ധനത്തിന് തടസമില്ല.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊടകരയില്‍ കെഎസ്ആര്‍ടിസി ബസ് അപകടം; 15 പേര്‍ക്ക് പരിക്ക്

കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് കൊടകര മേല്‍പ്പാലത്തിന് സമീപത്ത് വെച്ച് അപകടത്തില്‍പ്പെട്ടു.

Published

on

എറണാകുളം: കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് കൊടകര മേല്‍പ്പാലത്തിന് സമീപത്ത് വെച്ച് അപകടത്തില്‍പ്പെട്ടു. ദേശീയപാതയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ലോറിക്ക് പുറകിലിടിച്ച് ആയിരുന്നു അപകടം. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. ബസ് യാത്രക്കാരായ 15ഓളം പേര്‍ക്ക് നിസാര പരിക്കേറ്റു. പരിക്കേറ്റ യാത്രക്കാരെ കൊടകരയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; പവന് 1800 രൂപ വര്‍ധിച്ചു

ഒക്ടോബര്‍ 17നാണ് സംസ്ഥാനത്ത് സ്വര്‍ണം റെക്കോര്‍ഡ് വില രേഖപ്പെടുത്തിയത്.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായി രണ്ടാം ദിവസവും കുതിച്ചുയര്‍ന്നു. ഗ്രാമിന് 225 രൂപയും പവന് 1800 രൂപയുമാണ് ഇന്ന് (നവംബര്‍ 11) വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 11,575 രൂപയും പവന് 92,600 രൂപയുമായി.

സ്‌പോട്ട് ഗോള്‍ഡിന് ട്രോയ് ഔണ്‍സിന് 3.55% വര്‍ധിച്ച് 4,143.32 ഡോളറാണ് വില. ഇന്നലെ രാവിലെ ട്രോയ് ഔണ്‍സിന് 4050 ഡോളറും ഉച്ചക്ക് 4,077.65 ഡോളറുമായിരുന്നു. ഒക്ടോബര്‍ 17നാണ് സംസ്ഥാനത്ത് സ്വര്‍ണം റെക്കോര്‍ഡ് വില രേഖപ്പെടുത്തിയത്. 97,360 രൂപയായിരുന്നു വില.

അതേസമയം 18 കാരറ്റിനും വില കുതിച്ചുയര്‍ന്നു. ഗ്രാമിന് 185 രൂപ കൂടി 9,525 ആയി. പവന് 76,200 രൂപയാണ് വില. 14കാരറ്റിന് ഗ്രാമിന് 140 രൂപ കൂടി 7420 രൂപയും പവന് 59360 രൂപയുമായി. 9കാരറ്റിന് ഗ്രാമിന് 90 രൂപ കൂടി

4775ഉം പവന് 38200 രൂപയുമാണ് വില. വെള്ളിവിലയും വര്‍ധിച്ചു. ഗ്രാമിന് ആറുരൂപ കൂടി 163 രൂപയാണ് വില.

കഴിഞ്ഞ ദിവസം രാവിലെയും ഉച്ചക്കുമായി ഗ്രാമിന് 165 രൂപയും പവന് 1,320 രൂപയുമാണ് കൂടിയത്. ഗ്രാമിന് 11,350 രൂപയും പവന് 90,800 രൂപയുമായിരുന്നു ഇന്നലത്തെ വില. രാവിലെ ഗ്രാമിന് 110 രൂപയും പവന് 880 രൂപയും കൂടിയിരുന്നു. ഉച്ചക്ക് ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കൂടിയത്. വെള്ളിയാഴ്ച സ്വര്‍ണവിലയില്‍ ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞിരുന്നു.

Continue Reading

kerala

ഗവേഷക വിദ്യാര്‍ഥിക്ക് ജാതിവിവേചനം നേരിട്ട സംഭവം: വകുപ്പ് മേധാവിയുടെ അറസ്റ്റ് വിലക്കി

ഗവേഷക വിദ്യാര്‍ഥിക്ക് ജാതിവിവേചനം നേരിട്ടതുമായി ബന്ധപ്പെട്ട പരാതിയില്‍ കേരള സര്‍വകലാശാല സംസ്‌കൃത വകുപ്പ് മേധാവി പ്രഫ. സി.എന്‍. വിജയകുമാരിയുടെ അറസ്റ്റ് ഹൈകോടതി വിലക്കി.

Published

on

കൊച്ചി: ഗവേഷക വിദ്യാര്‍ഥിക്ക് ജാതിവിവേചനം നേരിട്ടതുമായി ബന്ധപ്പെട്ട പരാതിയില്‍ കേരള സര്‍വകലാശാല സംസ്‌കൃത വകുപ്പ് മേധാവി പ്രഫ. സി.എന്‍. വിജയകുമാരിയുടെ അറസ്റ്റ് ഹൈകോടതി വിലക്കി. വിപിന്‍ വിജയനെന്ന ഗവേഷക വിദ്യാര്‍ഥിയുടെ പരാതി കെട്ടിച്ചമച്ചതാണെന്നും ജാമ്യമില്ലാത്ത കേസില്‍ കുടുക്കുകയായിരുന്നു ഉദ്ദേശ്യമെന്നും കാട്ടി വിജയകുമാരി സമര്‍പ്പിച്ച മുന്‍കൂര്‍ജാമ്യ ഹരജിയിലാണ് ജസ്റ്റിസ് കെ. ബാബുവിന്റെ ഇടക്കാല ഉത്തരവ്.

സംസ്‌കൃതം അറിയാത്ത വിദ്യാര്‍ഥിക്ക് സംസ്‌കൃതത്തില്‍ പിഎച്ച്.ഡി നല്‍കരുതെന്നാവശ്യപ്പെട്ട് വിജയകുമാരി കത്ത് നല്‍കിയത് വിവേചനമാണെന്നും നിരന്തരം ജാതിപറഞ്ഞ് അവഹേളിച്ചിരുന്നെന്നും ആരോപിച്ച് എസ്.പിക്ക് വിപിന്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, പ്രബന്ധത്തിലെ ന്യൂനതകള്‍ ചൂണ്ടിക്കാട്ടുകയും വി.സിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തതിന്റെ വിരോധമാണ് തെറ്റായ പരാതിക്ക് അടിസ്ഥാനമെന്നാണ് ഹരജിയിലെ ആരോപണം. അറസ്റ്റ് വിലക്കിയ കോടതി പരാതിക്കാരനടക്കം എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. തുടര്‍ന്ന് ഹരജി പിന്നീട് പരിഗണിക്കാന്‍ മാറ്റി.

Continue Reading

Trending