Connect with us

kerala

മുസ്‌ലിം ലീഗ് നേതാവ് അബൂ യൂസുഫ് ഗുരുക്കള്‍ അന്തരിച്ചു; ഖബറടക്കം ഇന്ന് രണ്ടുമണിക്ക്

Published

on

വളാഞ്ചേരിയിലെ പൗരപ്രമുഖനും മുസ്‌ലിംലീഗ് നേതാവും കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റേയും വളാഞ്ചേരി ഗ്രാമ പഞ്ചായത്തിന്റേയും മുന്‍ പ്രസിഡണ്ടുമായിരുന്ന സി എച്ച് അബൂയൂസുഫ് ഗുരുക്കള്‍(65) അന്തരിച്ചു. വളാഞ്ചേരി കാര്‍ത്തല മര്‍ക്കസുത്തര്‍ബിയ്യത്തുല്‍ ഇസ്ലാമിയ്യയുടെ മാനേജിംഗ് കമ്മിറ്റി അംഗമായിരുന്നു.

വളാഞ്ചേരി നഗരത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയില്‍ സ്തുത്യര്‍ഹമായ പങ്കു വഹിക്കാന്‍ അദ്ദേഹത്തിന്റെ ഭരണകാലത്ത് സാധിച്ചിട്ടുണ്ട്.സര്‍വ്വരാലും അംഗീകരിക്കപ്പെട്ട സഹൃദയനും ഒരു നല്ല കര്‍ഷകനും കൂടിയായിരുന്നു ഗുരുക്കള്‍.

ആയുര്‍വ്വേദ ചികില്‍സാരംഗത്ത് നല്ല അവഗാഹമുള്ള കാട്ടിപ്പരുത്തിയിലെ ചങ്ങമ്പള്ളി കുടുംബത്തില്‍ ജനിച്ച അദ്ദേഹം ചികില്‍സാ മേഖലയിലും ശ്രദ്ധേയനായിരുന്നു.
പ്രതിസന്ധികളില്‍ മുസ്‌ലിംലീഗ് പാര്‍ട്ടിക്ക് പിന്നില്‍ അടിയുറച്ച് നില്‍ക്കുകയും ശക്തമായ നേതൃത്വം നല്‍കുകയും ചെയ്ത മഹദ് വ്യക്തിത്വമായിരുന്നു ഗുരുക്കള്‍.

സയ്യിദ് സാദിഖലി തങ്ങള്‍ , പി.കെ. കുഞ്ഞാലിക്കുട്ടി , ഇ.ടി. മുഹമ്മദ് ബഷീര്‍ എം പി. , അബ്ദുസ്സമദ് സമദാനി എം.പി , സയ്യിദ് മുനവ്വറലി തങ്ങള്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

ഭാര്യ: സുബൈദ (കോഴിക്കല്‍ കോഴിച്ചെന), മക്കള്‍: മുഷ്താഖ് അലി ഗുരുക്കള്‍ (ലണ്ടന്‍),
ഡോ. മൊയ്ദീന്‍ കുട്ടി ഗുരുക്കള്‍ (ഖത്തര്‍), ഡോ. സൈറ മോള്‍, ഫിദ യൂസുഫ്. മരുമക്കള്‍:
സബിത കല്‍പകഞ്ചേരി, സഫ്‌ന ആലുവ, ഡോ. ജമാല്‍ പൂന്താനം, നുഫൈല്‍ വണ്ടൂര്‍. ഖബറടക്കം ഇന്ന് ഉച്ചക്ക് 2 മണിക്ക് കാട്ടിപ്പരുത്തി ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍.

kerala

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു.

Published

on

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു.

റോഡ് പണി നീളുന്നതോടെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. മഴ പെയ്തതോടെ യാത്ര ദുസ്സഹമായി മാറിയെന്നും മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി. കേസ് ജൂണിൽ പരിഗണിക്കും.

Continue Reading

kerala

റെക്കോർഡുകൾ ഭേദിച്ച് സ്വർണവില; പവന് 55,000 കടന്നു; ഇന്ന് വർധിച്ചത് 400 രൂപ

ഇതോടെ ഒരു പവൻ സ്വർണത്തിന് 55,120 രൂപയായി.

Published

on

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ്ണം. ആദ്യമായി 55,000 കടന്നു. ഒറ്റയടിക്ക് ഇന്ന് 400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 55,120 രൂപയായി. ഗ്രാമിന് 50 രൂപയാണ് കൂടിയത്. 6890 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. മാർച്ച് 29ന് ആണ് സ്വർണവില ആദ്യമായി 50,000 കടന്നത്.

കഴിഞ്ഞമാസം 19ന് 54,500 കടന്ന് സ്വർണവില സർവകാല റെക്കോർഡിട്ട ശേഷം ഇടിയുന്ന കാഴ്ചയാണ് കണ്ടത്. 54,720 രൂപയായി ഉയർന്ന് ശനിയാഴ്ച രേഖപ്പെടുത്തിയ റെക്കോർഡ് ആണ് ഇന്ന് തിരുത്തിയത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവൻ വില 52,440 രൂപയായിരുന്നു.

മെയ് ഒന്നിനായിരുന്നു ഈ വില രേഖപ്പെടുത്തിയത്. ഓഹരി വിപണിയിൽ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്.

Continue Reading

kerala

കെടുകാര്യസ്ഥത മുഖമുദ്രയാക്കിയ സര്‍ക്കാര്‍; മഴപെയ്തതോടെ തലസ്ഥാന നഗരം ഉൾപ്പെടെ മുങ്ങി, ദേശീയപാത നിർമ്മാണം അശാസ്ത്രീയം: വി.ഡി. സതീശന്‍

ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും നല്‍കിയില്ലെന്നും  ഓട വൃത്തിയാക്കുകയോ വെള്ളം പോകാനുള്ള സംവിധാനം ഒരുക്കുകയോ ചെയ്തിട്ടില്ലെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

Published

on

കെടുകാര്യസ്ഥതയാണ് സര്‍ക്കാരിന്‍റെ മുഖമുദ്രയെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രണ്ട് ദിവസം മഴപെയ്തതോടെ തലസ്ഥാന നഗരം ഉള്‍പ്പെടെ വെള്ളത്തിനടിയിലായി. മഴക്കാല പൂര്‍വ നടപടികളൊന്നും തദ്ദേശ വകുപ്പ് സ്വീകരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും നല്‍കിയില്ലെന്നും  ഓട വൃത്തിയാക്കുകയോ വെള്ളം പോകാനുള്ള സംവിധാനം ഒരുക്കുകയോ ചെയ്തിട്ടില്ലെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

ദേശീയ പാതയുടെ പണി നടക്കുന്ന സ്ഥലങ്ങളിലെല്ലാം വൈദ്യുത ലൈനുകളും ജല വിതരണ പൈപ്പുകളും വിച്ഛേദിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  പലയിടങ്ങളിലും വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യങ്ങള്‍ പോലുമില്ല. ദേശീയപാത നിര്‍മ്മാണം അശാസ്ത്രീയമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെങ്കിലും സർക്കാർ അനങ്ങിയില്ലെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

Continue Reading

Trending