Connect with us

Video Stories

ആർ.എസ് എസ്സിൻ്റെ ചിന്ത അവസരത്തിനൊത്ത് മാറും. ശരീഅത്ത് വിരോധം മാറിയോ ?

Published

on

ബി.ജെ.പി നേതാവ് സന്ദീപ് വാര്യരാണ് ആർ.എസ്. എസ് ആശയങ്ങൾ സന്ദർഭത്തിനൊത്ത് മാറുമെന്ന് പറയുന്നത്. ഗോൾവാർ കറുടെ വിചാരധാരയിൽ ക്രിസ്ത്യാനികളെ ശത്രുക്കളായി പ്രഖ്യാപിച്ചതിൽ മാറ്റമുണ്ടോ എന്ന ചോദ്യമുന്നയിച്ചത് മന്ത്രി മുഹമ്മദ് റിയാസാണ്. അതിനുള്ള മറുപടി ഹെഡ്ഗോവർ പറഞ്ഞിട്ടുണ്ടെന്ന് മോഹൻ ഭഗവത് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സന്ദീപ് വാര്യർ ഫെയ്സ് ബുക്കിൽ കുറിച്ചത്.

വിചാരധാര ദ്വിതീയ സർ സംഘചാലകായിരുന്ന ഗുരുജി ഗോൾവാൾക്കർ വിവിധ സാഹചര്യങ്ങളിൽ നടത്തിയ പ്രഭാഷണങ്ങളുടെ സമാഹാരമാണ് . വിവിധ സാഹചര്യങ്ങൾ എന്നത് കൃത്യമാണ് .

2018 ൽ സർ സംഘചാലക് മോഹൻഭാഗവത് അർത്ഥ ശങ്കക്കിടയില്ലാത്ത വിധം പറഞ്ഞു ” സംഘം അടച്ച് പൂട്ടിയ സംഘടനയല്ല , സമയത്തിനനുസരിച്ച് ഞങ്ങളുടെ ചിന്തകളും ആവശ്യമായ മാറ്റത്തിന് വിധേയമാണ് . അങ്ങനെ സമയത്തിനനുസരിച്ച് പരിഷ്കരിക്കാനുള്ള അനുമതി പൂജനീയ സംഘ സ്ഥാപകൻ ഡോ.ഹെഡ്ഗേവാർ തന്നിട്ടുണ്ട് .” വിചാരധാരയിലെ ആഭ്യന്തര ഭീഷണികൾ എന്ന ഭാഗവുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് സർസംഘചാലക് മോഹൻ ഭാഗവതിന്റെ മറുപടി .

ക്രിസ്ത്യാനികൾ ആഭ്യന്തര ഭീഷണികളാണോ എന്ന ചോദ്യത്തിന് അല്ല എന്നാണുത്തരം .

ഇനി ഇന്നീ ചോദ്യം ഉന്നയിച്ച മുഹമ്മദ് റിയാസിനോടാണ് മറുചോദ്യമുള്ളത് ..

ശരീയത്ത് പരിഷ്കരിക്കണമെന്ന് ഇഎംഎസ്‌ പറഞ്ഞിട്ടുണ്ട് . നോമ്പുകാലമല്ലേ , ആ നിലപാടിൽ സിപിഎം ഇപ്പോൾ ഉറച്ച് നിൽക്കുന്നുണ്ടോ എന്ന് റിയാസിനൊന്ന് പറയാമോ ? എന്ന് സന്ദീപ് വാര്യര്‍
ഫെയ്‌സ്ബുക്ക്‌  പോസ്റ്റിട്ടു.

Video Stories

കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

ശക്തമായ മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നാളെ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്

തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

Published

on

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.

പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.

പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.

Continue Reading

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Trending