kerala
ലോകത്തിലെ ഏറ്റവും നീളമുള്ള ഖുര്‍ആന്‍ കാലിഗ്രഫി; ഗിന്നസ് റെക്കോര്‍ഡിട്ട് മലപ്പുറം സ്വദേശി മുഹമ്മദ് ജസീം
1106 മീറ്റര്‍ നീളത്തില്‍ വിശുദ്ധ ഖുര്‍ആന്‍ മുഴുവനും കൈകൊണ്ട് എഴുതിത്തയാറാക്കിയാണ് ജസീം ഈ നേട്ടം കൈവരിച്ചത്

മലപ്പുറം: ലോകത്തിലെ ഏറ്റവും നീളമുള്ള ഖുര്‍ആന്‍ കാലിഗ്രഫി സ്വന്തം കൈപ്പടയില്‍ എഴുതി ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഒരു വിദ്യാര്‍ത്ഥി. പട്ടിക്കാട് ജാമിഅ നൂരിയ്യ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ മുഹമ്മദ് ജസീമാണ് ഈ വേറിട്ട നേട്ടം സ്വന്തമാക്കിയത്. 1106 മീറ്റര്‍ നീളത്തില്‍ വിശുദ്ധ ഖുര്‍ആന്‍ മുഴുവനും കൈകൊണ്ട് എഴുതിത്തയാറാക്കിയാണ് ജസീം ഈ നേട്ടം കൈവരിച്ചത്.
ജാമിഅ നൂരിയ്യ അറബിക്ക് കോളജിന് കീഴില്‍ കോഴിക്കോട് വെച്ച് നടന്ന ഖുര്‍ആന്‍ പ്രദര്‍ശന വേദിയിലൂടെയാണ് ഗിന്നസ് അറ്റംറ്റിന്റെ ഔദ്യാഗിക കര്‍മ്മങ്ങള്‍ ജസീം പൂര്‍ത്തിയാക്കിയത്. ലോക്ഡൗണ്‍ സമയത്ത് തുടങ്ങി രണ്ട് വര്‍ഷത്തോളം സമയമെടുത്താണ് ഖുര്‍ആന്‍ എഴുതി പൂര്‍ത്തീകരിച്ചത്. എല്ലാ പേജുകളും ഓരോന്നായി മടക്കി അടുക്കിയാല്‍ 75 സെന്റീമീറ്റര്‍ ഉയരവും 34 സെന്റീമീറ്റര്‍ വീതിയും 118.300 കിലോഗ്രാം ഭാരവുമുണ്ട് ഈ ഖുര്‍ആന്‍. ഈ ഖുര്‍ആനില്‍ ആകെ 325384 അറബി അക്ഷരങ്ങളും 77437 അറബി വാക്കുകളും 114 അധ്യായങ്ങളും 6348 ആയത്തുകളും ഉണ്ട്. ആകെ 30 ജുസ്ഉകളില്‍ ഒരു ജുസ്അ് പൂര്‍ത്തിയാക്കാന്‍ ഏതാണ്ട് 6575 പേജുകളാണ് വേണ്ടി വന്നത്. എല്ലാ പേജിലും ശരാശരി 9,10 വരികളാണുള്ളത്.
ചെറിയ പ്രായത്തില്‍ തന്നെ കലാപരമായ കഴിവ് തിരിച്ചറിഞ്ഞ ജസീം തന്റെ സഹോദരനായ അയ്യൂബിന്റെ ചിത്രകലാ ശ്രമങ്ങളില്‍ ആകൃഷ്ടനാവുകയും അതിനായുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. നാലാംക്ലാസ് സ്കൂള്‍ പഠനത്തിന് ശേഷം തിരൂര്‍ ചെമ്പ്രയിലെ അല്‍ ഈഖ്വാള് ദര്‍സിലാണ് മതപഠനം പൂര്‍ത്തിയാക്കിയത്. ഗുരുനാഥനായ സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂരിലൂടെയാണ് കാലിഗ്രാഫി എന്ന കലയിലേക്കുള്ള ആദ്യ പടവകള്‍ ജസീം വെച്ചു തുടങ്ങുന്നത്. തുടര്‍ന്നങ്ങോട്ട് അറബിക് കാലിഗ്രാഫിയില്‍ നടത്തിയ പരിശ്രമമാണ് ഈ വിദ്യാര്‍ത്ഥിയെ ഈ വലിയ നേട്ടത്തിലേക്ക് എത്തിച്ചത്.
ഒറ്റനോട്ടത്തില്‍ തന്നെ ആരെയും വിസ്മയിപ്പിക്കുന്ന രീതിയിലാണ് ജസീം തന്റെ കാലിയോഗ്രാഫി പൂര്‍ത്തിയാക്കിയത്. ലോക അറബി ഭാഷാദിനത്തില്‍ തന്നെ ഗിന്നസ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കാനായത് അഭിമാനകരമായെന്ന് ജസീം പറഞ്ഞു. ജസീമിന്റെ റെക്കോര്‍ഡ് അറ്റംറ്റിന്റെ സാങ്കേതിക സഹായങ്ങള്‍ ചെയ്തുകൊടുത്തത് ആഗ്രഹ് സംസ്ഥാന സെക്രട്ടറി ഗിന്നസ് സുനില്‍ ജോസഫാണ്. ഇതോടെ വ്യക്തിഗത ഇനത്തില്‍ കേരളത്തില്‍ നിന്നും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം പിടിക്കുന്നവരുടെ എണ്ണം 75 ആയെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സത്താര്‍ ആദൂര്‍ എന്നിവരും പറഞ്ഞു. മലപ്പുറം ചെറുമുക്ക് മാട്ടുമ്മല്‍ മുഹ്യിദ്ദീന്‍ആസ്യ ദമ്പതികളുടെ മകനാണ് ജസീം.
kerala
കൊടുവള്ളിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ 21കാരനെ കണ്ടെത്തി

കൊടുവള്ളിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ 21കാരനെ കണ്ടെത്തി. കൊടുവള്ളി കിഴക്കോത്ത് പരപ്പാറ സ്വദേശിയായ അന്നൂസ് റോഷനെ കൊണ്ടോട്ടിയില്‍ നിന്നാണ് കണ്ടെത്തിയത്. അന്നൂസിനെ കൊടുവള്ളി സ്റ്റേഷനിലേക്ക് കൊണ്ടുവരും. അഞ്ചുദിവസം മുന്‍പാണ് യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്.
അന്നൂസിനെ തട്ടികൊണ്ടുപോയ കേസില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് റിസ്വാന് , അനസ് എന്നിവരാണ് പിടിയിലായത്. പൊലീസ് പിന്നിലുണ്ടെന്ന് മനസിലാക്കിയ സംഘം അന്നൂസ് റോഷനെ കൊണ്ടോട്ടിയില്‍ ഇറക്കിവിടുകയായിരുന്നുവെന്നാണ് വിവരം.
സഹോദരന് വിദേശത്ത് വെച്ച് നടത്തിയ സാമ്പത്തിക ഇടപാടുകളാണ് അന്നൂസ് റോഷനെ തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തല്‍.എന്നാല്‍ അന്നൂസ് റോഷനെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ.
kerala
ഓപ്പറേഷന് സിന്ദൂര്‍; രാജ്യത്തിന്റെ നയം വിശദീകരിക്കാന്‍ ഇന്ത്യന്‍ സംഘത്തോടൊപ്പം ഇടി മുഹമ്മദ് ബഷീര്‍ എംപിയും
ഇന്ത്യന്‍ നയം ലോക രാജ്യങ്ങളെ ബോധ്യപ്പെടുത്താനുള്ള ഔദ്യോഗിക ദൗത്യവുമായി മുസ്ലിംലീഗ് പാര്‍ലമെന്റി പാര്‍ട്ടി ലീഡര്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി യാത്രതിരിച്ചു.

ഇന്ത്യന്‍ നയം ലോക രാജ്യങ്ങളെ ബോധ്യപ്പെടുത്താനുള്ള ഔദ്യോഗിക ദൗത്യവുമായി മുസ്ലിംലീഗ് പാര്‍ലമെന്റി പാര്‍ട്ടി ലീഡര്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി യാത്രതിരിച്ചു. ഇന്നലെ രാത്രി യു.എ.ഇയിലെത്തിയ ശ്രീകാന്ത് ഏകനാഥ് ഷിണ്ടെ തലവനായ സംഘം സിയേറ ലിയോണ, ലിബിയ, ഗോംഗോ തുടങ്ങി ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. എം.പിമാരായ അതുല്‍ഗാര്‍ഗ്, സസ്മിത് പത്ര, മനന്‍ കുമാര്‍ മിശ്ര, എസ്.എസ് ആലുവാലിയ, സുജന്‍ ചിനോയ് എന്നിവരാണ് സംഘത്തിലുളളത്.
ലോകസമാധാനത്തിന് ഇന്ത്യ നല്കുന്ന സേവനങ്ങളും അക്കാര്യത്തിലുള്ള പ്രതിബദ്ധതയും ഭീകരതക്കെതിരായ സുതാര്യമായ നിലപാടുകളും ലോകത്തെ ബോധ്യപ്പെടുത്തുകയാണ് പര്യടത്തിന്റെ ലക്ഷ്യമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. പാക്കിസ്ഥാന്റെ സഹായത്തോടെ പെഹല്‍ഗാമില്‍ 26 നിരപരാധികളെയാണ് ഭീകകര്‍ വകവരുത്തിയത്. ഇക്കാര്യത്തില്‍ ശക്തമായ തിരിച്ചടിയുണ്ടാവുമെന്ന് പാക്കിസ്ഥാന് മുന്നറിയിപ്പ് നല്കി കൃത്യമായാണ് ഇന്ത്യ അവരെ പ്രഹരിച്ചത്.
തുറന്നതും നേരെയുളളതുമായ സമീപനമാണ് ഇന്ത്യയുടേത്. പാക്കിസ്ഥാന് എക്കാലവും വളഞ്ഞവഴിയില്‍ തീവ്രവാദികളെ കൂട്ടുപിടിച്ച് ഇന്ത്യക്കെതിരെ ആക്രമണം നടത്തുന്നു. ഇന്ത്യ ഓപ്പറേഷന് സിന്ദൂര്‍ നടപ്പാക്കിയപ്പോഴും സാധാരണക്കാര്‍ക്ക് ഹാനിവരുത്താതിരിക്കാന് പ്രത്യേകം ശ്രദ്ധിച്ചു. ഇന്ത്യന്‍ പട്ടാളത്തിന്റെ ഈ സൂക്ഷ്മതയോടെയുളള ആര്‍ജ്ജവത്തിന് പാക്കിസ്ഥാന് തിരിച്ചടിച്ചതു പോലും സാധാരണക്കാരെ ഉന്നമിട്ടായിരുന്നു. ഇന്ത്യക്കും ലോകത്തിനും സമാധാനത്തോടെ ജീവിക്കണം. അതിന് പാക്കിസ്ഥാന് ഊട്ടിവളര്‍ത്തുന്ന ഭീകരത തലപൊക്കരുതെന്നുമുള്ള ഉറച്ചതും സുതാര്യവുമായ നിലപാട് ഉത്തവദാത്വമേല്‍പ്പിക്കപ്പെട്ട രാജ്യങ്ങളെ ബോധ്യപ്പെടുത്തുമെന്നും ഇ.ടി പറഞ്ഞു.
kerala
കാലവര്‍ഷം എത്തുന്നു; വിവധ ജില്ലകളില്‍ മഴ മുന്നറിയിപ്പ്
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടര്‍ന്നേക്കും. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ട് ആണ്.
രണ്ടുദിവസത്തിനുള്ളില്‍ കാലവര്‍ഷം കേരളത്തില്‍ പ്രവേശിക്കാനാണ് സാധ്യത. തെക്കന്‍ കര്‍ണാടകയ്ക്ക് മുകളിലായി നിലവിലുള്ള ചക്രവാതചുഴി ന്യൂനമര്‍ദ്ദമായി രൂപപ്പെടും എന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മറ്റന്നാള്‍വരെ മീന്‍പിടിത്തത്തിന് വിലക്കുണ്ട്
-
kerala15 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് ജാമ്യം
-
india3 days ago
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന് ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala3 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala3 days ago
ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകം: സമദാനി
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി