ജമ്മു: ജമ്മുകശ്മീരിലെ കത്രയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് വൈഷ്‌ണോദേവി ക്ഷേത്ര ദര്‍ശനത്തിന് പുറപ്പെട്ട സംഘത്തിലെ നാലു തീര്‍ത്ഥാടകര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. കത്രയില്‍ നിന്ന് ജമ്മുവിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തില്‍ പെട്ടത്. ഓടിക്കൊണ്ടിരുന്ന ബസിന് പൊടുന്നനെ തീപിടിക്കുകയായിരുന്നുവെന്നാണ് വിവരം. നിമിഷങ്ങള്‍ക്കകം ബസ് അഗ്നി ഗോളമായി മാറുകയും ചെയ്തു. പെട്ടെന്നു തന്നെ യാത്രക്കാരെ പുറത്തിറക്കാന്‍ കഴിഞ്ഞതാണ് അപകടത്തിന്റെ തീവ്രത അല്‍പമെങ്കിലും കുറച്ചത്. അതേസമയം പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.