12 ജിബി റാമും 1 ടിബി സ്‌റ്റോറേജ് കപ്പാസിറ്റിയുമുള്ള ഒരു ഫോണ്‍. നമ്മുടെ സ്വപ്‌നങ്ങളില്‍ മാത്രമുള്ള അത്തരമൊരു വിപണി കീഴടക്കാന്‍ വരികയാണ്. ഫോണിന്റെ പേര് കാഡന്‍സയെന്നാണ്. അമരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്യൂറിങ് റോബോട്ടിക്‌സ് ഇന്‍ഡസ്ട്രീസാണ് പുതിയ ഫോണിന് പിന്നില്‍.
 
പെര്‍ഫക്റ്റായി ഡിസൈന്‍ ചെയ്യുന്ന ആദ്യ ഫോണ്‍ എന്നാണ് കമ്പനിയുടെ അവകാശവാദം. 5.8 ഇഞ്ച് ഡിസ്‌പ്ലേ, 60എം പി പ്രൈമറി കാമറ, 20 എം.പി ഫ്രണ്ട് കാമറ, 12 ക്രയോ കോര്‍ പ്രൊസസര്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. നാലു സിമ്മുകളും ഈ ഫോണ്‍ സപ്പോര്‍ട്ട് ചെയ്യും.
 
2560 1440 പിക്‌സല്‍ ഇമേജ് ക്ലാരിറ്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. എന്നാല്‍, അടുത്ത വര്‍ഷം ആദ്യത്തോടെയേ ഫോണ്‍ വിപണിയിലെത്തൂ.