സാഹിത്യ നിരൂപകന്‍ എന്‍ ഇ സുധീരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ തെറ്റായി വിവരങ്ങള്‍ ധരിപ്പിച്ചതിനെതിര സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനമുയരുന്നു. . നിപ ബാധിച്ച് മരിച്ച് റാസിന്റെ ഉമ്മയോട് മകനെ ഹി്ന്ദു വിശ്വാസ പ്രകാരം സംസ്‌കരിക്കട്ടെ എന്ന് ചോദിച്ചെന്നും. ആ ഉമ്മ അതിന് അനുവാദം നല്‍കിയെന്നുമാണ് കുറിപ്പില്‍ പറയുന്നത്. ഇത് ദുരന്തങ്ങള്‍ മനുഷ്യനെ മതത്തിനപ്പുറത്തേക്ക് ചിന്തിക്കാന്‍ പ്രാപ്തനാക്കുന്നു എന്നാണ് സുധീറി്‌ന്റെ നിരീക്ഷണം.

എന്നാല്‍ ഈ സംഭവം തന്നെ തെറ്റാണെന്നും ഒരു എബിവിപി പ്രവര്‍ത്തകനാണ് നിപ ബാധിച്ച് മരിച്ചതെന്നുമുള്ള വിവരങ്ങള്‍ പുറത്തു വന്നതോടെ സുധീര്‍ പോസ്റ്റ് പിന്‍വലിക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു.

ഒരാള്‍ ഇസ്ലാമിക ആചാരങ്ങള്‍ ഉപേക്ഷിക്കലും ഹിന്ദു അന്ത്യകര്‍മ്മങ്ങള്‍ക്ക് അനുവാദം നല്‍കുകയും ചെയ്യുന്നതാണ് മതേതരത്വമെന്ന് സമൂഹത്തെ ധരിപ്പിക്കുന്ന പ്രവണതയൊണ് അബുദുല്‍ കരീം യു.കെ ചോദ്യം ചെയ്യുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

 

‘റാസിന്റെ ഉമ്മയോടു ചോദിച്ചു, ഹിന്ദുവിശ്വാസപ്രകാരം ഞാനവന്റെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്‌തോട്ടെയെന്ന്. അവര്‍ സമ്മതിച്ചു. ഞാനവന്റെ ജഡം ശ്മശാനത്തിലെത്തിച്ച് കര്‍മ്മങ്ങള്‍ ചെയ്ത് ചിതയ്ക്ക് തീകൊളുത്തി’.

‘ദി ഹിന്ദു’ കോഴിക്കോട്ടെ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഗോപകുമാറിനെ ഉദ്ധരിച്ചുകൊണ്ട് ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നു പറഞ്ഞു സാഹിത്യ നിരൂപകന്‍ എന്‍ ഇ സുധീര്‍ പോസ്റ്റിടുന്നു. ‘നിപ മലയാളിയെ മനുഷ്യനാക്കിയതിന്റെ വലിയ ചിത്രമാണിത്. മതത്തിന്റെ അതിരുകള്‍ ഇല്ലാതാകുന്ന ജീവിതാവസ്ഥകള്‍ ഓരോ മലയാളിയും ഇത്തരം ‘നിപ’കഥകള്‍ ഉള്ളില്‍ തട്ടി അറിയണം. ദുരന്തങ്ങളെങ്കിലും നമ്മളെ മനുഷ്യനാക്കട്ടെ’ എന്ന പ്രത്യാശയോടെ.

അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ അതിനു ലൈക്കടിച്ചു പുളകം കൊള്ളുന്നു.

അങ്ങനെയൊരു മുസ്ലീം യുവാവ് നിപ ബാധിച്ചു മരിച്ചിട്ടില്ല, മരിച്ചത് എബിവിപി പ്രവര്‍ത്തകനായ ഒരാളാണ് എന്ന വെളിപ്പെടുത്തലുകള്‍ വന്നതോടെ സുധീര്‍ പോസ്റ്റ് പിന്‍വലിച്ചു.

നേരത്തേ നിപ ബാധിച്ച് മരണപ്പെട്ട പേരാമ്പ്രയിലെ മൂസയുടെ മയ്യത്ത് മുസ്ലിം ആചാരപ്രകാരം സംസ്‌കരിച്ചതിന്റെ പശ്ചാത്തലത്തില്‍ ആണ് ഈ കള്ളകഥയും പ്രചാരണങ്ങളും.

സുധീറിന്റെ കള്ളക്കഥ മതേതര കേരളവും അതിന്റെ മാധ്യമലോകവും ഏറ്റെടുത്ത് ആഘോഷിക്കാന്‍ ശ്രമിച്ചതില്‍ ആവര്‍ത്തിച്ചു തെളിയുന്ന ചില കാര്യങ്ങളുണ്ട്.

– മുസ്ലീങ്ങളുടെ സവിശേഷമായ ജീവിത / ആചാര രീതികള്‍ മതേതര കേരളത്തിനെ എത്രമാത്രം അലോസരപ്പെടുത്തുന്നു എന്നുള്ളത്.

– മുസ്ലീം ജീവിതങ്ങളില്‍ ഇടപെടാനുള്ള മതേതര ശ്രമങ്ങള്‍, സ്റ്റേറ്റിന്റെ ശ്രമങ്ങള്‍, മുസ്ലീങ്ങളാല്‍ പ്രതിരോധിക്കപ്പെടുമ്പോള്‍ ഭാവനയിലെങ്കിലും അതിനു വിജയം സാധ്യമാക്കാനും പ്രചരിപ്പിക്കാനുമുള്ള ശ്രമം.

– ‘നിപ’ പോലെ ഒരു ‘ശാസ്ത്രീയ’ പ്രശ്‌നത്തെ മുസ്ലീമിന്റെ മതകീയതയ്ക്ക് എതിരെ നിര്‍ത്തി മുസ്ലീം ജീവിതങ്ങളെ ശാസ്ത്ര വിരുദ്ധം, അതുകൊണ്ട് മനുഷ്യവിരുദ്ധവും എന്ന് സ്ഥാപിക്കാനുള്ള ശ്രമം.

– ‘കര്‍മ്മങ്ങള്‍ ചെയ്ത് ചിതയ്ക്ക് തീകൊളുത്തി’ എന്നത് ശാസ്ത്രീയവും മതേതരവും മാനുഷികവും ആകുന്ന, ‘ഖബറടക്കല്‍’ ഇതിന്റെയൊക്കെ നിഷേധവുമാകുന്ന വ്യവഹാരം.

മൂസയുടെ മയ്യത്ത് ഖബറടക്കുന്നവരുടെ ചിത്രം ഇതു വായിക്കുന്ന മിക്കവരുടേയും മനസ്സിലുണ്ടാവും. ബഹിരാകാശ പര്യടനത്തിനു പോവുന്നവര്‍ എന്നു പരിഹസിക്കപ്പെട്ട ചിത്രം.

ആ ഖബറടക്കല്‍ ഉറപ്പാക്കിയവര്‍ മൂസയുടെ പരലോക അവകാശം ഉറപ്പാക്കുക മാത്രമല്ല ചെയ്തത്, മുസ്ലീങ്ങളുടെ ഇഹലോക പ്രതിരോധങ്ങളെ അടയാളപ്പെടുത്തുക കൂടിയായിരുന്നു. അസ്വസ്ഥതകളെ പുറത്തു ചാടിച്ച അടയാളപ്പെടുത്തല്‍.