തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍പ്പെട്ട് കാണാതായത് 91 പേരെയെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ദുരന്തത്തില്‍ 52 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചതായും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
ദുരന്തത്തില്‍ 102 പേരെ കാണാതായെന്ന് ആദ്യ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ ആറു പേര്‍ കന്യാകുമാരി ജില്ലക്കാരാണ്. ഇവരുടെ എഫ്.ഐ.ആര്‍ പൊലീസ് തമിഴ്നാടിന് കൈമാറി.. ശേഷിക്കുന്ന ആറു പേരില്‍ മൂന്നു പേര്‍ ഓഖി ദുരന്തത്തിന് മൂന്ന് മാസം മുമ്പ് കാണാതായവരാണ്. മറ്റ് മൂന്നുപേര്‍ മൂന്നു വര്‍ഷം മുമ്പ് കാണാതായവരാണ്. കാണാതായ 91 പേര്‍ക്ക് നഷ്ട പരിഹാരത്തുക നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി ചോദ്യോത്തരവേളയില്‍ പറഞ്ഞു.